ഹൃദയപ്രശ്‌നങ്ങള്‍ക്ക് പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നയാളാണോ നിങ്ങള്‍, എങ്കില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കരുതലോടെ വേണമെന്ന് ഗവേഷകര്‍.
സ്മാര്‍ട്ട്‌ഫോണില്‍ നിന്നുള്ള വൈദ്യുതകാന്തിക തരംഗങ്ങളെ ഹൃദയത്തില്‍ നിന്നുള്ള സിഗ്‌നലാണെന്ന് തെറ്റിദ്ധരിച്ച് പേസ്‌മേക്കര്‍ പ്രവര്‍ത്തനം നിറുത്താന്‍ സാധ്യതയുണ്ട്.
ഇത് രോഗിയുടെ ഹൃദയതാളം തകരാറിലാക്കുകയും ബോധക്ഷയത്തിനിടയാക്കുകയും ചെയ്യുംമ്യൂണിച്ചിലെ ജര്‍മന്‍ ഹാര്‍ട്ട് സെന്ററില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇതൊഴിവാക്കാന്‍ പേസ്‌മേക്കറും മൊബൈല്‍ഫോണും തമ്മില്‍ 1520 സെന്റിമീറ്ററിന്റെയെങ്കിലും സുരക്ഷിത അകലം പാലിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. പേസ്‌മേക്കര്‍, ഐ.സി.ഡി.എസ്., സി.ആര്‍.ടി. തുടങ്ങിയ ഹൃദ്രോഗചികില്‍സയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ളവരെല്ലാം ഈ കരുതല്‍ സ്വീകരിക്കണം.
ഹൃദ്രോഗചികിത്സാ ഉപകരണങ്ങള്‍ ഘടിപ്പിച്ച 308 രോഗികളില്‍ സാംസങ് ഗാലക്‌സി 3, നോക്കിയ ലൂമിയ, എച്ച്.ടി.സി. വണ്‍ എക്‌സ്.എല്‍. എന്നീ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിനുശേഷമാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയത്.