കോഴിക്കോട്: ചൈന, റഷ്യ, ഇറ്റലി, ജര്‍മനി തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നുള്ള പ്രാഥമിക മെഡിക്കല്‍ ബിരുദമായ എം.ഡി. ഇന്ത്യയിലെ സ്പെഷലിസ്റ്റ് ഡിഗ്രിക്ക് തുല്യമായി പ്രാക്ടീസ് ചെയ്ത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ ഐ.എം.എ എത്തിക്സ് കമ്മിറ്റി. ഇതുസംബന്ധിച്ച് ലഭിച്ച പരാതികള്‍ കോഴിക്കോട്ട് ചേര്‍ന്ന കമ്മിറ്റി യോഗം ചര്‍ച്ചചെയ്തു.
വിദേശങ്ങളില്‍നിന്നുള്ള എം.ഡി. ബിരുദം എം.ബി.ബി.എസിന് തുല്യമാണെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ നെയിംബോര്‍ഡിലും പരിശോധനാ കുറിപ്പിലും ഈ നിര്‍ദേശം പാലിക്കണമെന്ന് എത്തിക്സ് കമ്മിറ്റി നിര്‍ദേശിച്ചു. ഡോക്ടര്‍മാര്‍ ചികിത്സാ രംഗത്ത് തികഞ്ഞ ധാര്‍മികത പുലര്‍ത്തണമെന്നും പല പരാതികളുടെയും അടിസ്ഥാനം ആശയ വിനിമയത്തിലുണ്ടാകുന്ന അവ്യക്തതയാണെന്നും കമ്മിറ്റി വിലയിരുത്തി.
യോഗത്തില്‍ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാജഗോപാലന്‍ നായര്‍, സംസ്ഥാന സെക്രട്ടറി ഡോ. എ.വി. ബാബു, ഐ.എം.എ എത്തിക്സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോസഫ് മാണി, കണ്‍വീനര്‍ ഡോ. എബ്രഹാം വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ ഡോക്ടര്‍മാര്‍ക്കെതിരെയും ആശുപത്രികള്‍ക്കെതിരെയും ഉള്ള പരാതികള്‍ എത്തിക്സ് കമ്മിറ്റിക്ക് അയക്കണമെന്ന് ഡോ. ജെ. രാജഗോപാലന്‍ നായര്‍, ഡോ. എ.വി. ബാബു എന്നിവര്‍ അറിയിച്ചു.

No comments:
Post a Comment