35 കാരുണ്യ ഫാര്‍മസി കൂടി; ഉദ്ഘാടനം ഇന്ന് !!

തിരുവനന്തപുരം• മരുന്നുകള്‍ പൊതു വിപണിയിലേതിനേക്കാള്‍ 20 മുതല്‍ 90 വരെ ശതമാനം വിലക്കുറവില്‍ ലഭ്യമാക്കുന്നതിനായി 35 കാരുണ്യ കമ്യൂണിറ്റി ഫാര്‍മസികള്‍ കൂടി തുടങ്ങുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ജില്ലയിലെ കല്ലറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍. 35 ഫാര്‍മസികളും ഒരു വര്‍ഷത്തിനകം യാഥാര്‍ഥ്യമാവുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. നാല് മെഡിക്കല്‍ കോളജുകളില്‍ നാലുമാസത്തിനകം കാരുണ്യ ഫാര്‍മസി തുടങ്ങും. ഫാര്‍മസി ശൃംഖല വ്യാപകമാകുന്നതോടെ മരുന്നുവിപണിയുടെ 35 ശതമാനത്തോളം സര്‍ക്കാര്‍ ഉടമസ്ഥതയിലാകും. അതുവഴി വിപണിയെ നിയന്ത്രിച്ച് ജനങ്ങളെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്നു മോചിപ്പിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള മരുന്നുകടകള്‍ക്ക് ഭീഷണി സൃഷ്ടിക്കാന്‍ ഉദ്ദേശ്യമില്ലെന്നും മരുന്നുകന്പനികള്‍ക്കും കടകള്‍ക്കുമിടയിലുള്ള ഇടത്തട്ടുകാരെ ഒഴിവാക്കുകയാണ് ഉദ്ദേശ്യമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇൗ വര്‍ഷമാദ്യം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കാരുണ്യഫാര്‍മസി വിജയമായതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ ചുമതലയില്‍ സംരംഭം സംസ്ഥാന വ്യാപകമാക്കുന്നത്.  CLICK HERE

Comments

Popular posts from this blog

യുവാക്കളിൽ ഹാര്‍ട്ട്* *അറ്റാക്ക് വര്‍ധിക്കുന്നു ?

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!