തിരുവനന്തപുരം: വിപണിയിലെ മരുന്നുകളുടെ വിലവ്യത്യാസം നിയന്ത്രിക്കാന്‍ അടിയന്തരനടപടി കൈക്കൊള്ളുമെന്ന് മന്ത്രി വി.എസ് ശിവകുമാര്‍ നിയമസഭയില്‍ വ്യക്തമാക്കി. ഒരേമരുന്നുകള്‍ക്ക് വിപണിയില്‍ പലവിലയാണ് ഈടാക്കുന്നത് എന്ന കാര്യം മുന്‍മന്ത്രിയും എല്‍.ഡി.എഫ് നേതാവുമായ കോടിയേരി ബാലകൃഷ്ണനാണ് സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
സംസ്ഥാനത്തെ പനിബാധിതരുടെ എണ്ണം എട്ടു ലക്ഷമാണെന്ന് മന്ത്രി പറഞ്ഞു. പകര്‍ച്ചപ്പനി തടയാന്‍ ഡോക്ടര്‍മാരടക്കം രണ്ടായിരത്തോളം പേരെ ആറുമാസത്തേക്ക് താത്കാലികമായി നിയമിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാ താലൂക്ക് ആസ്പത്രികളിലും പ്രത്യേക പനി വാര്‍ഡുകള്‍ തുറക്കും. ചേരിപ്രദേശങ്ങളില്‍ വൈദ്യസഹായമെത്തിയ്ക്കാന്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തുടങ്ങും. എല്ലാ ആസ്പത്രികളിലും ഡെങ്കിപ്പനി പരിശോധനാ കിറ്റുകള്‍ എത്തിക്കും. കൂടാതെ അത്യാവശ്യ മരുന്നുകള്‍ സൗജന്യമായി നല്‍കാനും തീരുമാനമെടുത്തതായി മന്ത്രി വ്യക്തമാക്കി.

No comments:
Post a Comment