കൊച്ചി • ടൂറിസവും ആരോഗ്യ ചിന്തയും കേരളത്തിന്റെ ഗ്രീന് ടീ വിപണിക്ക് ഉന്മേഷം പകരുന്നു. കയറ്റുമതി സാധ്യത കൂടി വര്ധിച്ചതോടെ, കൂടുതല് തേയില കന്പനികള് ഇതിന്റെ ഉല്പാദനത്തിലേക്കും തിരിഞ്ഞു. കൊച്ചി കേന്ദ്രത്തില് ആഴ്ചതോറും 500 കിലോഗ്രാം ലേലത്തിനെത്തുന്നുണ്ട്. ദക്ഷിണേന്ത്യയില് ഉല്പാദിപ്പിക്കുന്ന 22.5 കോടി കിലോഗ്രാം തേയിലയില് 50 ലക്ഷം ടണ്ണോളമാണു ഗ്രീന് ടീയുടെ വിഹിതം. 3.5 കോടി കിലോഗ്രാം ഓര്ത്തഡോക്സും ശേഷിച്ചതു സിടിസിയും ഉല്പാദിപ്പിക്കുന്നു. താരമ്യേന ഗ്രീന് ടീയുടെ വിഹിതം വളരെ കുറവാണെങ്കിലും അടുത്തകാലത്തു ശ്രദ്ധേയമായ വര്ധന പ്രകടമാകുന്നുവെന്ന്, വിപണി വൃത്തങ്ങള് ചൂണ്ടിക്കാട്ടുന്നു.ഓര്ത്തഡോക്സ് തേയിലയേയും സിടിസിയേയും അപേക്ഷിച്ച്, ഫാക്ടറികളില് ഗ്രീന് ടീയുടെ ഉല്പാദനചെ്ചലവ് കൂടുതലാണ്. കൊളുന്തിന്റെ സംസ്കരണത്തില് 60 ശതമാനത്തോളമെ ഗ്രീന് ടീയായി ലഭിക്കുകയുള്ളൂ. ശേഷിക്കുന്ന തേയിലയ്ക്കു കിട്ടുന്നതു വളരെ കുറഞ്ഞ വിലയുമായിരിക്കും. അതേസമയം, ഗ്രീന് ടീക്ക് കിലോഗ്രാമിന് 300 മുതല് 400 രൂപ വരെ ലേലത്തില് കിട്ടുമെന്നത് ആകര്ഷകമാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളില് ഒരു കപ്പിന് 150 രൂപവരെ കൊടുക്കണം.വിദേശ ടൂറിസ്റ്റുകളുടെ വരവും ആരോഗ്യപാനീയമെന്ന നിലയില് ആഭ്യന്തര വിപണിയിലെ വര്ധിച്ച ആവശ്യവുമാണു ഗ്രീന് ടീക്ക് പ്രിയം കൂട്ടുന്നത്.കൊളസ്റ്ററോളിന്റെ അളവ് കുറയ്ക്കാനും അര്ബുദ രോഗ സാധ്യത ഒഴിവാക്കാനുമെല്ലാം ഇതു ഫലപ്രദമാണെന്നു കരുതുന്നു. ബ്ളാക്ക് ടീ ഉപയോഗിക്കുന്ന നിരവധി പേര് ഇതിന്റെ പേരില് ഗ്രീന് ടീയിലേക്ക് തിരിഞ്ഞു.കണ്ണന്ദേവന്, നിലന്പൂര്, പീരുമേട് തുടങ്ങിയ മേഖലകളിലെ കന്പനികളാണു നിലവില് ഗ്രീന് ടീ ഉല്പാദിപ്പിക്കുന്നത്.ലോകമെന്പാടും ഉപയോഗം വര്ധിച്ചുവെങ്കിലും ഗ്രീന് ടീയുടെ ഏറ്റവും വലിയ ഉല്പാദകരായ ചൈനക്ക് കയറ്റുമതി ആവശ്യം നിറവേറ്റാനാകുന്നില്ല. ആഭ്യന്തരാവശ്യം കൂടിയതിനാല്, ബ്ളാക്ക് ടീ ഇറക്കുമതി ചെയ്യാന് അവര് നിര്ബന്ധിതരുമാണ്. ഈ സാഹചര്യം മുതലെടുക്കാന് ഇന്ത്യക്ക് കഴിയുമെന്നാണു കണക്കുകൂട്ടല്. പാക്കിസ്ഥാനുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെട്ടതും തേയിലയുടെ നികുതി അവര് കുറച്ചതും ഇന്ത്യക്ക് നേട്ടമാകും. വിയറ്റ്നാം ഉല്പാദിപ്പിക്കുന്ന ഗ്രീന് ടീയില് 70 ശതമാനവും കയറ്റിയയ്ക്കുന്നതു പാക്കിസ്ഥാനിലേക്കാണ്. ഇന്ത്യയിലെ ചെറുകിട തോട്ടം മേഖലയില് ഗ്രീന് ടീയുടെ ഉല്പാദനം വര്ധിപ്പിക്കാന്, ‘ഉപാസി സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നല്കുന്നുണ്ട്.ആഗോളതലത്തില് തേയിലയുടെ ഉല്പാദനം പൊതുവെ കുറയുന്നുവെന്നത് കയറ്റുമതി മേഖലയ്ക്ക് വെല്ലുവിളി ഉയര്ത്തുന്നു. മേയ് അവസാനംവരെ ദക്ഷിണേന്ത്യയുടെ ഉല്പാദനത്തില് ഒരു കോടി കിലോഗ്രാമിന്റെ കുറവ് കണക്കാക്കുന്നു. ബംഗാളിലും അസമിലും വരള്ച്ചയെ തുടര്ന്ന് ഉല്പാദനം ഗണ്യമായി കുറഞ്ഞു. ഉത്തരേന്ത്യന് വിപണിയിലേക്ക് ദക്ഷിണേന്ത്യന് തേയില കൂടുതലായി വാങ്ങുന്നത്, ലേലത്തില് വില ഉയര്ത്തുകയും ചെയ്തു.
[PREVENTION IS BETTER THAN CURE] VISIT:-Kerala Health Portal contains all information about kerala health and all things related to health. This blog directory contains all information's about Allopathic Hospitals, Ayurveda Hospitals, Dental Hospitals, Eye Hospitals, Homeopathic Hospitals, Siddha Hospitals, Yoga Centers, Nursing homes. etc.,
123
Tuesday, June 12, 2012
Subscribe to:
Post Comments (Atom)
കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .
സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...
-
ഉറക്കമെന്നത് വളരെ സാധാരണമായ ഒരു പ്രക്രിയയാണ്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗവുമാണ്. എന്നാല് ഈ വിഷയത്തെ കുറിച്ച് എല്ലാം അറിയമെന്നാണ് നമ്മ...
-
സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...
-
പ്രമേഹരോഗികൾക്ക് കഴിക്കാമോ? പഴക്കടകളിൽ ഇപ്പോൾ ഒരു അതിഥി എത്തിയിട്ടുണ്ട്. അതിഥി എന്നു പറഞ്ഞാൽ കക്ഷി വിദേശിയൊന്നുമല്ല കേട്ടോ. കുമ്പളങ്ങയുടെ ...
No comments:
Post a Comment