OP ടിക്കറ്റ് എളുപ്പത്തിൽ എടുക്കാം
യുണീക് ഹെൽത്ത് ഐഡി നമ്പരും പാസ് വേർഡും ഉപയോഗിച്ച് ehealth.kerala.gov.in പോർട്ടലിൽ ലോഗിന്‍ ചെയ്തശേഷം ന്യൂ അപ്പോയ്‌ന്റ്‌മെന്റ് ക്ലിക്ക് ചെയ്ത് ആശുപത്രിയും ഡിപ്പാർട്ട്‌മെന്റും തിരഞ്ഞെടുക്കാം. തുടർന്ന് അപ്പോയ്‌ന്റ്‌മെന്റ് വേണ്ട തീയതി തിരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തേക്കുള്ള ടോക്കണുകൾ കാണാനാവും. രോഗികൾക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണെടുക്കാം. ടോക്കൺ വിവരങ്ങൾ എസ്.എം.എസായും പ്രിന്റ് രൂപത്തിലും ലഭിക്കും. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും. എം ഇ-ഹെൽത്ത് ആപ്പ് വഴിയും ഈ സേവനങ്ങൾ ലഭ്യമാകും.
Comments
Post a Comment