ഡില്ലി: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗനിർദേശം പുറത്തിറക്കിയത്. ഇത്തരം മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കൽ പരിശോധനയ്ക്കും ഡോക്ടർമാരുടെ നിർദേശത്തിനും ശേഷം മാത്രം മതി. മരുന്ന് ഇതര രീതികൾ ആയിരിക്കണം രോഗികൾക്ക് നൽകേണ്ട പ്രാഥമിക പരിചരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക. മരുന്ന് നിർദേശിക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. ഈ മാർഗനിർദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കുട്ടികൾക്ക് കഫ് സിറപ്പ് നൽകുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും മാർഗനിർദ്ദേശം ബാധകമാണെന്നും കേന്ദ്രം വ്യക്തമാക്കി.
[PREVENTION IS BETTER THAN CURE] VISIT:-Kerala Health Portal contains all information about kerala health and all things related to health. This blog directory contains all information's about Allopathic Hospitals, Ayurveda Hospitals, Dental Hospitals, Eye Hospitals, Homeopathic Hospitals, Siddha Hospitals, Yoga Centers, Nursing homes. etc.,
123
Subscribe to:
Post Comments (Atom)
വെരിക്കോസ് വെയിൻസ് (Varicose Veins) അഥവാ ഞരമ്പ് തടിപ്പ് 🦵
വയർ വീർക്കൽ കാരണം ഭക്ഷണം കഴിക്കാൻ പേടിയാണോ_ ശരീരത്തിലെ സിരകൾ വീർത്ത്, വളഞ്ഞുപുളഞ്ഞ്, ചർമ്മത്തിന് പുറത്തേക്ക് തള്ളിനിൽക്കുന്ന ഒരവസ്ഥയാണ് വെരി...
-
ഉറക്കമെന്നത് വളരെ സാധാരണമായ ഒരു പ്രക്രിയയാണ്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗവുമാണ്. എന്നാല് ഈ വിഷയത്തെ കുറിച്ച് എല്ലാം അറിയമെന്നാണ് നമ്മ...
-
സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...
-
ഹൃദയാഘാതത്തിന് സാധാരണ ചില മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങള് ഉണ്ടെങ്കിലും, ചിലരില് യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ ഹാർട്ട് അറ്റാക്ക് സംഭവ...
No comments:
Post a Comment