പാരമ്പര്യ വൈദ്യത്തിനും,ജീവിത ശൈലീ മാറ്റത്തിനും മുൻനിർത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ഒരു കൂട്ടായ്മയാണ് വൈദൃശാല വാട്ട്‌സ് അപ്പ് & ഫേസ് ബുക്ക് ഗ്രൂപ്പുകൾ.ആരോഗ്യ രംഗത്തെ ചൂഷണങ്ങളെ കുറിച്ചും,ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ടുള്ള രോഗങ്ങളെ കുറിച്ചും ബോധവൽക്കരണത്തിലൂടെ സമൂഹത്തിലെത്തിക്കുക എന്നൊരു ലക്ഷ്യം ഈ ഗ്രൂപ്പിനുണ്ട്. അതിനായി നാട്ടു/ഗൃഹ/സിദ്ധ/പാരമ്പര്യ വൈദ്യങ്ങളിലെ അറിവുകൾ മാത്രം ഗ്രൂപ്പിൽ പങ്ക് വെക്കുന്നു. കാലി ക പ്രസക്തമായതും എന്നാല്‍ അന്യം നിന്നുകൊണ്ടിരിക്കുന്നതുമായ ഈ ചികിത്സ വിധികളെ പരിചയപ്പെടുത്താനും അത് വഴി ചെറുതും,വലുതും ആയ രോഗങ്ങൾക്ക് വീട്ടിലും, പരിസരത്തും പ്രകൃതി തന്നെ മരുന്നുകൾ സൂക്ഷിച്ചിട്ടുണ്ടെന്നുള്ള ബോധ്യമാണ് ഈ ഗ്രൂപ്പ് ഉടലെടുക്കാനുള്ള കാരണം.
ആധുനിക വൈദ്യശാസ്ത്രം തള്ളികളഞ്ഞ പല അസുഖങ്ങൾക്കും ചിട്ടയായ ഭക്ഷണ ക്രമം അനുശാസിച്ചും,പ്രകൃതി വിഭവങ്ങളുടെ മാസ്മരിക കഴിവിനെ ഉപയോഗ്യപ്പെടുത്തിയും കേരളത്തിൽ വിവിധ ഇടങ്ങളിൽ രോഗികൾക്ക് ആശ്വാസം നല്കുന്ന ഒരു പിടി വൈദ്യന്മാരിലൂടെ രോഗം കൊണ്ട് വലയുന്ന രോഗികൾക്ക് ചികിത്സ എത്തിക്കുകയും, ഈ വിധ ചികിത്സ നടത്തുന്നവരെ കൂടുതൽ പേരിലേക്ക് പരിചയപ്പെടുത്തുകയും എന്ന ധർമ്മം കൂടി ഈ ഗ്രൂപ്പ് ഏറ്റെടുക്കുന്നുണ്ട്.
വൈദ്യശാല ഗ്രൂപ്പുകളിലെ ഉദ്ദേശങ്ങളും,ലക്ഷ്യങ്ങളും,ചട്ടങ്ങളും മാനിച്ചു കൊണ്ട് പ്രവർത്തിക്കാൻ താല്പര്യമുള്ള ഏതൊരാളെയും ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നതാണ്.അതിനായി താഴെയുള്ള ലിങ്കുകൾ സന്ദർശിച്ചാൽ ഫേസ് ബുക്ക് ഗ്രൂപ്പ് & പേജുകളിലേക്ക് എത്താവുന്നതാണ്.വൈദ്യശാലയുടെ പുരുഷ/വനിത വാട്ട്‌സ് അപ്പ് ഗ്രൂപ്പുകളിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് വാട്ട്‌സ് അപ്പ് മെസ്സേജ് ചെയ്യുക.
വൈദ്യശാല വാട്ട്‌സ് അപ്പ് ഗ്രൂപ്പ് നമ്പര്‍: +971554485169
[PREVENTION IS BETTER THAN CURE] VISIT:-Kerala Health Portal contains all information about kerala health and all things related to health. This blog directory contains all information's about Allopathic Hospitals, Ayurveda Hospitals, Dental Hospitals, Eye Hospitals, Homeopathic Hospitals, Siddha Hospitals, Yoga Centers, Nursing homes. etc.,
123
Tuesday, March 29, 2016
Sunday, March 27, 2016
Friday, March 25, 2016
Wednesday, March 23, 2016
Tuesday, March 22, 2016
Sunday, March 20, 2016
“പുതു രുചി ഫുഡ് കോർട്ട്”, -“കെമിക്കൽ വിഷാംശങ്ങളില്ലാത്ത സുരക്ഷിത ഭക്ഷണം, ഒട്ടും വിലക്കൂടുതലില്ലാതെ”?
“കെമിക്കൽ വിഷാംശങ്ങളില്ലാത്ത സുരക്ഷിത ഭക്ഷണം, ഒട്ടും വിലക്കൂടുതലില്ലാതെ” എന്ന ആശയവുമായി തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന “പുതു രുചി ഫുഡ് കോർട്ട്”, ചുരുങ്ങിയ സമയം കൊണ്ടുതന്നെ സാധാരണക്കാരായ ജനങ്ങളുടെ ആവേശമായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യത്തിനും, സുരക്ഷയ്ക്കും മുതൽക്കൂട്ടാകുന്ന, കാലഘട്ടത്തിന്റെ ആവശ്യമായ ഇത്തരമൊരു സാമൂഹിക സംരംഭം, കേരളത്തിലെ എല്ലാ ഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിക്കാൻ, പല കോണുകളിൽ നിന്നും ആവശ്യമുയരുന്നു.
ആയതിനാൽ, “പുതു രുചി” ബ്രാൻഡിലുള്ള ഉൽപ്പന്നങ്ങൾ ഘട്ടംഘട്ടമായി കേരളത്തിലുടനീളം വിൽപ്പനയ്ക്കെത്തിക്കാൻ ഞങ്ങൾ ഒരുങ്ങുന്നു. ചെറുകിട സംരംഭകരാകാൻ താല്പര്യമുള്ളവർക്ക്, ഞങ്ങളുടെ സാങ്കേതിക വിദ്യകൾ പഠിപ്പിച്ചുകൊടുത്ത്, ഉൽപ്പന്നങ്ങൾ ഞങ്ങളുടെ സഹായത്തോടെ തന്നെ വിപണിയിൽ എത്തിക്കാനാണ് പദ്ധതി.
ഉൽപ്പാദന രംഗത്തും, വിതരണ രംഗത്തും , ചെറുകിട സംരംഭകരാകാൻ താൽപര്യമുള്ളവരെ ക്ഷണിക്കുന്നു.
ആദ്യ ഘട്ടത്തിൽ ബിരിയാണി, ചപ്പാത്തി+കറി, പാക്കറ്റ് ചപ്പാത്തി എന്നീ ഉൽപ്പന്നങ്ങൾ ആണ് വിപണിയിൽ എത്തിക്കുന്നത്.
ബിരിയാണി
പുതുരുചി ബിരിയാണി യുടെ പ്രത്യേകതകൾ.
➤കൊളസ്ട്രോൾ ധാരാളമുള്ള ഡാൽഡ വനസ്പതി ഉപയോഗിക്കുന്നില്ല.
➤കൃത്രിമ കെമിക്കൽ രുചി ആയ അജി-നോ-മോട്ടോ ഉപയോഗിക്കുന്നില്ല.
➤കൃത്രിമ കെമിക്കൽ കളറുകൾ ഉപയോഗിക്കുന്നില്ല.
➤കൃത്രിമ കെമിക്കൽ എസ്സെൻസുകൾ ഉപയോഗിക്കുന്നില്ല.
➤എലിവിഷം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൂമറിൻ ധാരാളമടങ്ങിയ ‘കാസിയ’ എന്ന വ്യാജ കറുവപ്പട്ടയ്ക്ക് പകരം, യഥാർത്ഥ ഓർഗാനിക് സിലോൺ കറുവപ്പട്ട.
➤വ്യാജ എസ്സെൻസ് റോസ് വാട്ടറിന് പകരമായി, യഥാർത്ഥ ഓർഗാനിക് റോസ് വാട്ടർ.
➤ഓർഗാനിക് കുങ്കുമപ്പൂവ്
➤പ്രത്യേക സാങ്കേതിക വിദ്യകളിലൂടെ വിഷാംശങ്ങൾ നീക്കം ചെയ്ത പുതിനയില, മല്ലിയില, പച്ചക്കറികൾ മുതലായവ മാത്രം ഉപയോഗിക്കുന്നു.
➤ഹോർമോൺ തീറ്റകൾ നൽകി കേവലം 45 ദിവസം കൊണ്ട് വളർത്തി വലുതാക്കുന്ന ഇറച്ചിക്കോഴിയ്ക്ക് പകരം, ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാത്ത മൃദുവായ ഇറച്ചിയോടു കൂടിയ പ്രത്യേക തരം മുട്ടക്കോഴികളുടെ ഇറച്ചി ഉപയോഗിക്കുന്നു.
➤കൃത്രിമ കെമിക്കൽ രുചി ആയ അജി-നോ-മോട്ടോ ഉപയോഗിക്കുന്നില്ല.
➤കൃത്രിമ കെമിക്കൽ കളറുകൾ ഉപയോഗിക്കുന്നില്ല.
➤കൃത്രിമ കെമിക്കൽ എസ്സെൻസുകൾ ഉപയോഗിക്കുന്നില്ല.
➤എലിവിഷം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൂമറിൻ ധാരാളമടങ്ങിയ ‘കാസിയ’ എന്ന വ്യാജ കറുവപ്പട്ടയ്ക്ക് പകരം, യഥാർത്ഥ ഓർഗാനിക് സിലോൺ കറുവപ്പട്ട.
➤വ്യാജ എസ്സെൻസ് റോസ് വാട്ടറിന് പകരമായി, യഥാർത്ഥ ഓർഗാനിക് റോസ് വാട്ടർ.
➤ഓർഗാനിക് കുങ്കുമപ്പൂവ്
➤പ്രത്യേക സാങ്കേതിക വിദ്യകളിലൂടെ വിഷാംശങ്ങൾ നീക്കം ചെയ്ത പുതിനയില, മല്ലിയില, പച്ചക്കറികൾ മുതലായവ മാത്രം ഉപയോഗിക്കുന്നു.
➤ഹോർമോൺ തീറ്റകൾ നൽകി കേവലം 45 ദിവസം കൊണ്ട് വളർത്തി വലുതാക്കുന്ന ഇറച്ചിക്കോഴിയ്ക്ക് പകരം, ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാത്ത മൃദുവായ ഇറച്ചിയോടു കൂടിയ പ്രത്യേക തരം മുട്ടക്കോഴികളുടെ ഇറച്ചി ഉപയോഗിക്കുന്നു.
ഇത്തരത്തിൽ ധാരാളം പ്രത്യേകതകൾ ഉള്ള പുതുരുചി ബിരിയാണി, അതീവരുചികരവുമാണ്. ബിരിയാണിയുടെ തനതായ നാച്ചുറൽ രുചി ആസ്വദിക്കാൻ കഴിയുന്നു.
സാധാരണ ബിരിയാണി കഴിക്കുമ്പോൾ തന്നെ മട്ടിപ്പ് അനുഭവപ്പെടുന്നു. അത് ദഹിക്കുവോളം വെള്ളം ദാഹവും, പരവേശവും അനുഭവപ്പെടുന്നു. ക്ഷീണവും ഉറക്കവും തോന്നുന്നു. ആരോഗ്യത്തിനു ഹാനികരമായത് അടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് ഇതെല്ലാം. കൂടാതെ, ഇതിൽ ഉപയോഗിക്കുന്ന കെമിക്കൽ എസ്സെന്സുകളും, കളറുകളും, അജി-നോ-മോട്ടോ യുമെല്ലാം കാൻസർ പോലുള്ള മാരകരോഗങ്ങൾക്കിടയാക്കുന്നു. ഡാൽഡ വനസ്പതിയിലാകട്ടെ, നമുക്ക് ആവശ്യമുള്ളതിന്റെ പന്ത്രണ്ടിരട്ടി കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നു.
എന്നാൽ, പുതുരുചി ബിരിയാണി കഴിക്കുമ്പോൾ മട്ടിപ്പ് അനുഭവപ്പെടുന്നില്ല. ചോറ് കഴിക്കുന്ന പോലെ കഴിക്കാം. കഴിച്ചു കഴിഞ്ഞാൽ ദഹനപ്രശ്നങ്ങൾ, വെള്ളം ദാഹം, പരവേശം, ക്ഷീണം, ഉറക്കം തുടങ്ങി യാതൊരു പ്രശ്നവും അനുഭവപ്പെടുന്നില്ല. ആരോഗ്യകരമായ ബിരിയാണി എന്നതിന്റെ തെളിവുകളാണ് ഇതെല്ലാം.
കൂടാതെ, കാൻസർ, കൊളസ്ട്രോൾ, പ്രമേഹം തുടങ്ങി യാതൊന്നും ഭയപ്പെടാതെ നിങ്ങൾക്ക് ഇത് കഴിക്കാം. for more details click here
കൂടാതെ, കാൻസർ, കൊളസ്ട്രോൾ, പ്രമേഹം തുടങ്ങി യാതൊന്നും ഭയപ്പെടാതെ നിങ്ങൾക്ക് ഇത് കഴിക്കാം. for more details click here
Friday, March 18, 2016
Thursday, March 17, 2016
നിരോധിച്ചതിലേറെയും പ്രമേഹമരുന്നുകള്‍ ??
മലപ്പുറം: ആരോഗ്യത്തിന് ഹാനികരമെന്നുകണ്ട് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച മരുന്നിനങ്ങളിലേറെയും കേരളത്തിലെ വിപണികളില്‍ ആവശ്യക്കാരേറെയുള്ള പ്രമേഹ ഔഷധങ്ങള്‍. നിരോധനത്തോടെ അമ്പതിലധികം ബ്രാന്‍ഡുകളെങ്കിലും അപ്രത്യക്ഷമാകുമെന്നുറപ്പായിട്ടുണ്ട്.
ചുമ, ജലദോഷം, ശരീരവേദന തുടങ്ങിയവയ്ക്കുള്ളതാണ് പിന്നീടുള്ളവയില്‍ മുഖ്യം. നിരോധിക്കപ്പെട്ട മരുന്നുകളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലാത്തത് രോഗികളെയും ചില്ലറക്കച്ചവടക്കാരെയും ഡോക്ടര്‍മാരെയും പ്രതിസന്ധിയിലാക്കിയിട്ടുമുണ്ട്.
ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യമാണ് ഇന്ത്യ. ഇതില്‍ത്തന്നെ കേരളീയരുടെ എണ്ണവും കൂടുതലാണ്. ജീവിതശൈലീരോഗമായതിനാലും ദീര്‍ഘകാലം മരുന്ന് ഉപയോഗിക്കേണ്ടിവരുന്നതിനാലും ഭൂരിപക്ഷം കമ്പനികളും ഇവ ഉത്പാദിപ്പിക്കുന്നുണ്ട്. വിദേശത്ത് പലയിടത്തും നിരോധിച്ചിട്ടുള്ള പയോഗ്ലിറ്റാസോണ്‍ മൂലകമടങ്ങിയ മരുന്നുകളാണ് പട്ടികയിലെ മിക്കതിലുമുള്ളത്.
പനിക്കും ചുമയ്ക്കുമായി കൊടുക്കുന്ന അലക്‌സ് ബ്രാന്‍ഡിലുള്ള ഗുളിക, സിറപ്പ്, കുട്ടികളുടെ തുള്ളിമരുന്ന് എന്നിവയടക്കം 16 ഇനങ്ങളാണ് നിരോധിക്കപ്പെട്ടത്. അസ്‌കോറില്‍ സി, ഡി എന്നിവയുടെ ഏഴിനങ്ങളാണ് ഇനി കിട്ടാതാവുക. കഫക്കെട്ടുള്ളപ്പോള്‍ കൊടുക്കുന്ന അസ്താലിന്‍ എക്‌സ്പെക്ടോറന്റിനും നിരോധനമായി. അണുബാധയ്ക്ക് വളരെ സാധാരണമായി ഉപയോഗിച്ചുവരുന്ന കാന്‍ഡിഡ് ടോട്ടല്‍ ക്രീം, മാനസികരോഗത്തിനുള്ള എമെറ്റില്‍ പ്ലസ്, അപസ്മാരത്തിനുള്ള മൂന്നുതരം എപ്പിലാന്‍ എന്നിവയും അപ്രത്യക്ഷമാകുന്ന പ്രധാന ഇനങ്ങളാണ്.
ജനപ്രിയ ഇനങ്ങളായ ഡോളോകോള്‍ഡ്, ഡോളോകഫ്, ഡോളോപാര്‍ സി.സി, ഫ്‌ളൂകോള്‍ഡ് (നാലുതരം), ഫെബ്രക്‌സ് പ്ലസ്, സി.എല്‍.എഫ് (ഏഴുതരം), സിനാറെസ്റ്റ് (ഏഴുതരം), ബ്രമോലിന്‍ (ഒന്‍പതുതരം), ചുമ മരുന്നുകളായ ടസ്‌ക് (ഒന്‍പതുതരം), സീഡക്‌സ് (ഏഴുതരം), എഫിഡ്രക്‌സ്, സി-എക്‌സ്, അസിത്രാള്‍, ശരീരവേദനയ്ക്കും ചൂടിനുമുള്ള നൈസ് എം.ആര്‍ തുടങ്ങിയവയൊക്കെ നിരോധനപ്പട്ടികയിലുള്‍പ്പെടുകയാണ്.
അണുബാധക്കെതിരെ ഏറ്റവും പ്രാഥമികമായി കൊടുക്കാറുള്ള അമോക്‌സിലിനും ഡൈക്ലോക്‌സാസിനും ചേര്‍ന്ന മരുന്നിന്റെ നൂറുകണക്കിന് ബ്രാന്‍ഡുകളും വിപണിക്ക് പുറത്തായി.
അശാസ്ത്രീയമായ മരുന്നുസംയുക്തങ്ങള്‍ക്കുള്ള നിരോധനനടപടി ചരിത്രത്തില്‍ ആദ്യമല്ല. 2007-ല്‍ 294 എണ്ണം നിരോധിച്ചിരുന്നു. എന്നാല്‍ കമ്പനികള്‍ നിയമയുദ്ധം നടത്തി ഇവയെ മറികടക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ പരമാവധി പഴുതുകളടച്ചുള്ള ഉത്തരവിറക്കാന്‍ അധികൃതര്‍ ശ്രദ്ധിച്ചിട്ടുണ്ട്.
നിരോധിക്കപ്പെട്ട പ്രമേഹ മരുന്നുകളില്‍ ചിലത്
ജെമര്‍ പി(ഗുളിക-നാലുതരം), ഗ്ലിം ടോട്ടല്‍ (ഗുളിക-മൂന്നുതരം), ഗ്ലിമിസ്റ്റാര്‍ പി.എം.(ഗുളിക-ആറുതരം), ഗ്ലൂക്കോ നോം പി, പി.ജി, പി.ജി.എല്‍-12 തരം, ഗ്ലൈക്കിഫേജ് പി, പി.ജി, എല്‍.പി.ജി-9 തരം, ട്രൈ അസുലിക്‌സ് (ഗുളിക-നാലുതരം), ട്രൈ വാലഫേജ് (ഗുളിക-രണ്ടുതരം), ട്രൈയാപ്രിഗ്ലിം (ഗുളിക-നാലുതരം), ട്രയക്‌സര്‍, എല്‍.എസ്. (ഗുളിക-എട്ടുതരം), പഞ്ചസാരയില്ലാത്ത കഫ്‌സിറപ്പുകള്‍
പകുതിക്കും അനുമതിയില്ല
രാജ്യത്ത് വില്‍പ്പന നടത്തുന്ന പകുതിയോളം മരുന്നുസംയുക്തങ്ങള്‍ക്കും വ്യവസ്ഥാപിതമായ നിര്‍മാണാനുമതിയില്ലെന്ന കണ്ടെത്തലാണ് പൊതുജനാരോഗ്യ സംഘടനകള്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായിട്ടുള്ളത്.
ചുമ, ജലദോഷ മരുന്നുകള്‍ കുട്ടികള്‍ക്ക് ഹാനികരം
ടൊറന്റൊ: ചുമയ്ക്കും ജലദോഷത്തിനുമായി വിപണിയില്‍ ലഭ്യമായ അലോപ്പതി മരുന്നുകള്‍ കുട്ടികളുടെ ആരോഗ്യത്തിന് ഗുണത്തേക്കാള്‍ ദോഷം ചെയ്യുന്നവയാണെന്ന് പഠനം. കാനഡയിലെ ഗവേഷണ സ്ഥാപനമാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ഇത്തരം മരുന്നുകള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്നും പഠനത്തില്‍ നിര്‍േദശിക്കുന്നു.
ഇന്ത്യയില്‍ മുന്നൂറോളം മരുന്നു സംയുക്തങ്ങള്‍ നിരോധിച്ചതിനുപിന്നാലെ ആശങ്ക വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ആറുവയസ്സിനു താഴെയുള്ള 3500 കുട്ടികളില്‍ 2008-നും 2011-നും ഇടയിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
ആറുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ചുമയുടെ മരുന്ന് നല്‍കരുതെന്ന് ബോട്ടിലില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 18 ശതമാനം കുട്ടികള്‍ക്ക് ഇത് നല്‍കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
കനേഡിയന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലാണ് റിപ്പോര്‍ട്ട്. ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞുതന്നെയാണ് മരുന്നുകള്‍ നല്‍കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഒണ്‍ടാറിയോയിലെ സെന്റ് മൈക്കല്‍സ് ആസ്പത്രിയിലെ ഡോ. ജൊനാഥന്‍ മഗൈ്വര്‍ പറഞ്ഞു.
രോഗികള്‍ക്ക് ആശങ്കവേണ്ട
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്ന് കിട്ടാതാകുന്നതോടെ രോഗികള്‍ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല. സംയുക്തങ്ങളിലെ ചേരുവകളായ രാസമൂലകങ്ങള്‍ അടങ്ങിയ അനേകം മരുന്നിനങ്ങള്‍ വിപണിയില്‍ സുലഭമാണ്. പ്രമേഹത്തിനുമാത്രം ഉപയോഗിക്കാവുന്ന ഗുളികകളും കുത്തിവെപ്പുകളുമടങ്ങിയ 69 ഇനങ്ങളെങ്കിലും നമ്മുടെ നാട്ടില്‍ കിട്ടാനുണ്ട്. മരുന്നുകള്‍ ശുപാര്‍ശചെയ്യാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണമെന്നുമാത്രം.
Monday, March 14, 2016
പത്ത് ഊണുനിയമങ്ങൾ ??
പത്ത് ഊണുനിയമങ്ങൾ
1. ചൂടോടെ ഉണ്ണണം - ചൂടുചോറിനേ രുചിയുളളൂ. അത് വയറിലെ തീയ്യിനെ (ദഹനശക്തിയെ) നിലനിർത്തുന്നു.
ഉണ്ടത് ശരിയായി ദഹിക്കുകയും ചെയ്യുന്നു.
വയറിൽനിന്നുളള വായുവിനെ നേർവഴിക്കാക്കുന്നു.
ദേഹത്തിൽ കഫം കൂടിപ്പോകാതെ നോക്കുന്നു.
അതുകൊണ്ട് ചൂടോടെ ഉണ്ണണം.
2. മയമുളളതുണ്ണണം - മയമുളളതിനേ രുചിയുളളൂ. അത് വയറിലെ തീയ്യിനെ നില നിർത്തുന്നു. ശരീരത്തെ പോഷിപ്പിക്കുന്നു.
കണ്ണ് മുതലായ ഇന്ദ്രിയങ്ങളെ കരുത്തുളളവയാക്കുന്നു.
ശരീരബലം വർദ്ധിപ്പിക്കുന്നു. ദേഹത്തിന് സ്വാഭാവികമായ കാന്തിയുണർത്തുന്നു. അതിനാൽ മയമുളളതുണ്ണണം.
3. അളവറിഞ്ഞുണ്ണണം - അളവറിഞ്ഞ് ഭക്ഷണംകഴിച്ചാൽ ദേഹത്തിൽ വാത-പിത്ത കഫങ്ങളുടെ തുലനാവസ്‌ഥ തകരാറിലാവാതെ ആയുസ്സ് വർദ്ധിപ്പിക്കുന്നു.
നീരുംചണ്ടിയും വേർതിരിഞ്ഞ് വേണ്ടാത്തത് പുറത്തുപോകുന്നു.
വയറിലെ തീയ്യ്‌കെടാതെ കാക്കുന്നു. അതിനാൽ അളവറിഞ്ഞുണ്ണണം.
4. ദഹിച്ചശേഷമുണ്ണണം - ആദ്യംകഴിച്ചത് ശരിയായി ദഹിക്കുംമുമ്പ് വീണ്ടുമുണ്ടാൽ പലമട്ട് പാകംവന്ന നീരുകൾകൂടിക്കലർന്ന് ശരീരത്തിന്റെ സുസ്‌ഥിതി അവതാളമാകും.
മറിച്ചായാലോ, വാതം തുടങ്ങിയദോഷങ്ങൾ തുല്യാവസ്‌ഥയിലെത്തി ശരീരം നിലനിർത്തും.
ശരിയായവിശപ്പുണ്ടാകും. കഴിച്ചത് വേണ്ടപോലെ ദഹിക്കും. ആയുസ്സ് പാലിക്കപ്പെടും. അതിനാൽ ദഹിച്ചശേഷമുണ്ണണം.
5. വിരുദ്ധമാവാത്തതുണ്ണണം - കഴിക്കുന്ന സാധനങ്ങൾതമ്മിൽ ഒന്നിനൊന്ന് വൈരുദ്ധ്യമുണ്ടാവരുത്.
പരസ്പരം ചേർന്നുപോകുന്നവയാകണമെന്നർത്‌ഥം.
വിരുദ്ധങ്ങളായവ ശരീരത്തിൽ വിഷാംശമുണ്ടാക്കും.
ശരീരസ്‌ഥിതി അപകടത്തിലാവും.
ഉദാഹരണത്തിന് പുളിയുളള പഴങ്ങളും പാലും ഒരുമിച്ചാവരുത്. ചൂടുചോറിൽ തൈരു ചേർക്കരുത്.
6. സുഖമായിരുന്നുണ്ണണം - മനസ്സിനു സമാധാനവും പ്രസാദവും ഉണ്ടെങ്കിലേ കഴിക്കുന്നത് പ്രയോജനത്തിലാവൂ.
വെറുപ്പോടെ ഇരുന്നുണ്ടാൽ വകയ്‌ക്കുകൊളളില്ല.
അതിനാൽ സുഖമായിരുന്നുണ്ണാം.
7. തിടുക്കത്തിലുണ്ണരുത് വേഗംകൂടിയാൽ ചോറുവഴിമാറും. ശരിക്കിറങ്ങാത്ത പോലെ തോന്നുകയും ചെയ്യും. രുചിയറിയുകയേയില്ല. ദോഷവുമറിയില്ല. അതിനാൽ അതിവേഗംപാടില്ല.
8. തീരെപ്പതുക്കെയുണ്ണരുത് - ഏറെപ്പതിഞ്ഞമട്ടായാൽ വയറുനിറയുന്നതറിയില്ല. അധികമുണ്ടുപോകും.
കിണ്ണത്തിലെ ചോറ് ഇരുന്നാറും. ദഹനംക്രമം വിട്ടാവും.
അതിനാൽ ഊണ് തീരെവേഗതയില്ലാതെയും ആവരുത്.
9. മിണ്ടിയും ചിരിച്ചും ഉണ്ണരുത് - ഉണ്ണുമ്പോളതിലാവണം ശ്രദ്ധ.
മനം മറ്റൊന്നിലായാൽ അതിവേഗമുണ്ടാലത്തെ കുഴപ്പങ്ങൾ എല്ലാമുണ്ടാകും. അതിനാൽ ഉണ്ണുമ്പോൾ മിണ്ടാതെയും ചിരിക്കാതെയും ഉണ്ണണം.
10. അവനവനെഅറിഞ്ഞുണ്ണണം - ഊണിനുളളതിൽ ഇതെനിക്കുനന്ന് ഇതാപത്ത് എന്ന് തിരിച്ചറിഞ്ഞ് വേണ്ടതെന്നുളളതേ ഉണ്ണാവൂ.
Sunday, March 13, 2016
കാന്താരി പ്ലസ് ടാബ്ലെട്സ് കഴിക്കൂ, ഹൃദയത്തെ രക്ഷിക്കൂ !
കൊലോസ്ട്രോൾ , ഷുഗരിനെ ഇനി എന്തിനു പേടിക്കണം കാന്താരി പ്ലസ് കഴിക്കൂ, ഹൃദയത്തെ സംരക്ഷിക്കൂ, [ ദിവസവും, രണ്ടു ലിറെർ വെള്ളം കുടിക്കണം] 3 മാസം തുടര്ച്ചയായി കഴിക്കുക. 250 നു മുകളില കൊലോസ്ട്രോൾ ഉള്ളവര ദിവസവും, 2+2 ടാബ്ലെട്സ് വീതം 10 ദിവസം അതിനു ശേഷം 1+1 വീതം 3 മാസം. [ പോളണ്ട്, യു എ ഇ , റഷ്യ എതിഓപിയ സിങ്ങപൂർ, സ്രിലങ്ക, എന്നീ രാജ്യങ്ങളിൽ നിന്നും എക്സ്പൊർറ്റ് ഓർഡർ ലഭിച്ചിട്ടുണ്ട്. ] for more details click here
രാസവസ്തുക്കൾ ചേർത്ത് കൃത്രിമമായി ഉണ്ടാക്കുന്ന വ്യാജമുട്ടകൾ ??
Saturday, March 12, 2016
കാൻസർ സെന്ററിൽ നിന്നും ചികിത്സ കഴിഞ്ഞും പൂർണ്ണമായും കിടപ്പിലായ രോഗികളെ ഉദ്ദേശിച്ചാണ് ഇ.പാലിയേറ്റീവ് ചികിത്സ ചെയ്യുന്നത്.ഡോക്ടറുടെ അനുമതി നേടിയാൽ ഡോക്ടറുമായി രോഗിക്ക് പരസ്പരം വീഡിയോവിലൂടെ മുഖാമുഖം സംവദിക്കാനുള്ള സൗകര്യം ലഭിക്കുന്നു. കിടപ്പിലായ രോഗിക്കും വിദൂരസ്ഥലങ്ങളിലുള്ള രോഗികൾക്കും ഓൺലൈൻമുഖേന നേരിട്ട് വിദഗ്ദ്ധ ഡോക്ടർമാരുമായി സംവദിക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്വതന്ത്രസോഫ്റ്റവെയർ അധിഷ്ഠിതമായി നിർമ്മിച്ച ഒരു വെബ് ആപ്ലിക്കേഷനാണ് ഇ-പാലിയേറ്റീവ്. രജിസറ്റർ ചെയ്ത രോഗികൾക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ.വെബ് അഡ്രസ് : www.mccepalliative.org
Wednesday, March 9, 2016
ആരോഗ്യപരമായ അറിവുകള്‍ക്ക് ഞങ്ങളുടെ whatsapp ഗ്രൂപ്പില്‍ അംഗമാകുവാന്‍ ?
ആരോഗ്യപരമായ അറിവുകള്‍ക്ക് ഞങ്ങളുടെ
whatsapp ഗ്രൂപ്പില്‍ അംഗമാകുവാന്‍
നിങ്ങളുടെ Mobile Number കമന്‍റ് ചെയ്യുക
whatsapp ഗ്രൂപ്പില്‍ അംഗമാകുവാന്‍
നിങ്ങളുടെ Mobile Number കമന്‍റ് ചെയ്യുക
Saturday, March 5, 2016
Tuesday, March 1, 2016
ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന അത്ഭുതും !!
എന്ത് അസുഖം വന്നാലും ആശുപത്രികളിലേക്ക് ഓടുന്നതിനു മുമ്പ് ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന അത്ഭുത വീര്യത്തില്‍ വിശ്വാസം അര്‍പ്പിച്ചാല്‍ പലപ്പോഴും വൈദ്യസഹായം തേടുന്നത് ഒഴിവാക്കാം മോരില്‍ ഇഞ്ചി അരച്ച് ചേര്‍ത്ത് കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും കൊഴുപ്പ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റി നിര്ത്താനും കഴിയും. തിരക്കില്‍ പെട്ടോടുന്ന ആധുനിക ജീവിതസാഹചര്യങ്ങളില്‍ നമ്മെ ആദ്യം പിടികൂടുന്ന കൊളസ്ട്രൊളിനും നല്ല പരിഹാരമാണ് ഇഞ്ചിചേര്‍ത്തിയ മോര്.
നമ്മുടെ നാട്ടില്‍ കൃത്രിമ പാനീയങ്ങള്‍ സര്‍വസാധാരണമാകുന്ന കാലത്തിന് മുമ്പ് ജനകീയമായിരുന്ന സംഭാരം ഒരു നല്ല ദാഹശമനി എന്നതിലുപരി ഒരു ഔഷധവും കൂടി ആയിരുന്നു എന്നതാണ് സത്യം. അതൊക്കെ ഒഴിവാക്കി ഇപ്പോള്‍ നാം വന്‍ വില കൊടുത്ത് കോള പോലുള്ള വിഷം വാങ്ങി ഫ്രിഡ്ജില്‍ വെച്ച് സേവിക്കുന്നതാണ് നമ്മുടെ പല രോഗങ്ങള്‍ക്കും പ്രധാന കാരണം. കഫകെട്ട്, മനം പിരട്ടല്‍, തൊണ്ടയില്‍ വേദന എന്നിവയ്ക്കൊക്കെയും ഇഞ്ചിനീര് തേനില്‍ ചാലിച്ച് ഉപയോഗിക്കുന്നത് നല്ല ഫലം തരും ..ഇഞ്ചി ഉണക്കി ചുക്കാക്കി അത് കട്ടന്‍ കാപ്പിയില്‍ ചേര്‍ത്ത് കുടിക്കുന്നത് ഉറക്കമില്ലായ്മയെ മാറ്റി നിര്‍ത്തും . അതായത് ഉണങ്ങിയ ഇഞ്ചി മനസ്സമാധാനത്തോടെയുള്ള ഉറക്കം തരുമെന്ന് സാരം. കാപ്പിയില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് ചുമയ്ക്കും അത്യുത്തമം. ഇത്തിരി ചുക്ക് വീട്ടിലുണ്ടെങ്കില്‍ കഫ് സിറപ്പ് വീട്ടിലേക്ക് കൂട്ടുകയേ വേണ്ട. സ്ത്രീകളുടേ ഉറ്റമിത്രമാണ് ഇഞ്ചി.ഗര്‍ഭകാലത്തെ മനംപിരട്ടല്‍, ഛര്ദ്ദി എന്നിവക്ക് ഇഞ്ചിനീര് നല്ല ഔഷധമാണ്. ആര്‍ത്തവ കാലത്തെ ബുദ്ധിമുട്ടുകള്ക്കും വയര്‍ വേദനക്കും ഇഞ്ചിനീരും തേനും ചേര്‍ത്ത മിശ്രിതം ആശ്വാസം നല്കും. ഇതിലൊക്കെയും ഉപരി ഞരമ്പ് രോഗങ്ങള്ക്കെതിരേ ഇഞ്ചിയുടെ പ്രവര്‍ത്തനം അത്ഭുതാവഹമാണ്. മുട്ടുചിരട്ടയുടെ സന്ധിബന്ധങ്ങളെ ബാധിക്കുന്ന ഓസ്റ്റിയോ ആര്ത്രൈ റ്റിസ് എന്ന ഞരമ്പ് രോഗത്തിന് ദിവസം രണ്ടു നേരം പതിവായി ഇഞ്ചി നീര് കഴിച്ചാല്‍ മതി എന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപെട്ടിട്ടുണ്ട്. ഇഞ്ചി നീര് പതിവായി കഴിക്കുന്നത് ശരീരത്തിലെ നീര്‍ക്കെട്ട് ഒഴിവാക്കുന്നതിനു ഒരു പരിധിവരെ പരിഹാരം ആണ്. ഒരു കഷണം ഇഞ്ചി നമ്മുടെ കൂടെയുണ്ടാകുന്നത് എപ്പോഴും നല്ലതാണ്. നമ്മുടെ പറമ്പുകളില്‍ ആരാലും സംരക്ഷിക്കപ്പെടാതെ പോലും വളര്ന്നു വരുന്ന ഇഞ്ചിക്ക് പാശ്ചാത്യ രാജ്യങ്ങള്‍ നല്കു ന്ന പ്രാധാന്യം നാം കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ---------------
ഇഞ്ചിയുടെ ഔഷധ ഗുണങ്ങള്‍.... കൃഷ്ണ തുളസിയുടെ നീരും ഇഞ്ചി നീരും ഉള്ളിനീരും തേനും സമം ചേര്‍ത്ത് കഴിക്കുന്നത് കടുത്ത കഫ ശല്യവും ഇല്ലാതാക്കും. ഇഞ്ചി ഉപയോഗിക്കുന്നത് ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. വയറ്കടി, വയറ് വേദന എന്നിവ വേഗം തന്നെ മാറാന്‍ ഇഞ്ചി ഉപകരിക്കും. ഇഞ്ചി, തിപ്പലി, കുരുമുളക് എന്നിവയുടെ മിശ്രിതം (ഒരു നുള്ള്) ഒരുടീ സ്പൂണ്‍ കറുവാപ്പട്ടയും ചേര്‍ത്ത് ചായയില്‍ കലര്ത്തി കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കും. അര ടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞതും ഒരു വെളുത്തുള്ളി അല്ലി നന്നായി അരിഞ്ഞതും അര ടീ സ്പൂണ്‍ നാരങ്ങ നീരില്‍ ചേര്ത്ത് ആഹാരത്തിന് മുമ്പ് കഴിക്കുന്നതും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് നല്ലതാണ്. ഇഞ്ചി, വയമ്പ് ഇവ അരച്ചു പേരാലിലയില്‍ പൊതിഞ്ഞുകെട്ടി ചാണകം പൊതിഞ്ഞ് ഉമിത്തീയിലിട്ടു വാട്ടിപ്പിഴിഞ്ഞ് നീരെടുത്തു അണ്ണാക്കിലും വായിലും പുരട്ടുന്നത് തൊണ്ടയിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ്. for more health news Click Here
Subscribe to:
Posts (Atom)
കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .
സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...
-
ഉറക്കമെന്നത് വളരെ സാധാരണമായ ഒരു പ്രക്രിയയാണ്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗവുമാണ്. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് എല്ലാം അറിയമെന്നാണ് നമ്മ...
-
സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...
-
പ്രമേഹരോഗികൾക്ക് കഴിക്കാമോ? പഴക്കടകളിൽ ഇപ്പോൾ ഒരു അതിഥി എത്തിയിട്ടുണ്ട്. അതിഥി എന്നു പറഞ്ഞാൽ കക്ഷി വിദേശിയൊന്നുമല്ല കേട്ടോ. കുമ്പളങ്ങയുടെ ...