തിരുവനന്തപുരം: ഹോട്ടലിലെ ഭക്ഷ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം.ഭക്ഷ്യ വകുപ്പ് കൊണ്ടു വന്ന ബില്ലാണ് ഇന്ന് മന്ത്രിസഭ പരിഗണിച്ച് അനുമതി നല്‍കിയത്.നവംബര്‍ 30തിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ചേക്കും.
സംസ്ഥാനത്തെ ഹോട്ടലുകളുടെ നിലവാരത്തിന് അനുസരിച്ച് ഭക്ഷണ വില ഏകീകരിക്കാന്‍ ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഹോട്ടലുകളെ സൗകര്യങ്ങളുടേയും സേവനത്തിന്റേയും അടിസ്ഥാനത്തില്‍ പല ഗ്രേഡുകളായി തിരിച്ചാവും ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിക്കുക. ഭക്ഷണസാധനങ്ങളുടെ വില കൂട്ടാനുള്ള അധികാരം സര്‍ക്കാര്‍ പ്രതിനിധികള്‍ അടങ്ങുന്ന കമ്മിറ്റിക്കായിരിക്കും. വിപണിയിലെ സാധനവില ക്രമാതീതമായി കൂടുമ്പോള്‍ മാത്രമാവും വില കൂട്ടുക. ആവശ്യമെങ്കിൽ വില കുറയ്ക്കാനും കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കും.
ബില്ലിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് ജില്ലാതല സമിതികളും ഉണ്ടാകും.
ഹോട്ടല്‍ ഭക്ഷണത്തിന് അനിയന്ത്രിതമായവില വര്‍ധനവ് ഉണ്ടാകുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ ബില്ല് കൊണ്ടുവരുന്നത് .
No comments:
Post a Comment