ഒരിക്കല്‍ നെഞ്ചില്‍ കഫക്കെട്ട് വന്നപ്പോള്‍ ഞങ്ങളുടെ ആന്ധ്രക്കാരി അയല്‍വാസി, വൈഫിനു പറഞ്ഞു കൊടുത്ത ഉപായം.ഏതാനും മാസങ്ങളായി ഞാന്‍ രണ്ടോ മൂന്നോ നേരം പാല്‍ചായയില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്തു കഴിക്കുന്നു.
മൂന്നോ നാലോ തവണ പാലില്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് കഴിച്ചതോടെ എന്റെ കഫക്കെട്ട് പൂര്‍ണ്ണമായി സുഖപ്പെട്ടു.
വേണമെങ്കില്‍ ഒരു ഗമക്ക് കമ്പനി ഇന്ശുറന്‍സ് ചിലവില്‍ ഒരു കെട്ടു വിലപിടിച്ച ആന്റിബയോട്ടിക്കുകളും ആന്റി ഇന്‍ഫ്ലാമ്മേറ്ററികളും ഒക്കെ വാങ്ങി കഴിക്കാമായിരുന്ന സ്ഥാനത്താ ഈ മഞ്ഞള്‍ പ്രയോഗം എന്നോര്‍ക്കണം.
മഞ്ഞള്‍പ്പൊടി വാങ്ങാറില്ല. മഞ്ഞള് വാങ്ങി ഉണക്കി മില്ലില്‍ കൊടുത്ത് പൊടിപ്പിച്ചത് നാട്ടില്‍ നിന്ന്‍ വരുത്തിക്കും.
മഞ്ഞള് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഒന്നാംതരമൊരു ആന്റിബയോട്ടിക്ക് ആണ്; ശരീരത്തിനുള്ളിലും പുറത്തുമുള്ള ചെറുതും വലുതുമായ പഴുപ്പുകളും ഇന്‍ഫക്ഷനുകളും നീര്‍വീഴ്ച്ചകളും അത് സുഖപ്പെടുത്തും; അനേകതരം കാന്‍സര്‍ രോഗാണുക്കളുടെ ആക്രമണം ചെറുത്ത് കാന്‍സര്‍ സംബന്ധമായ രോഗങ്ങള്‍ വരാതെ തടയും; രക്തവും രക്തധമനികളും കരളും ശുദ്ധീകരിച്ച്, ശരീരത്തിന്‍റെ മര്‍മ്മപ്രധാന കേന്ദ്രമായ കരളിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും.... തുടങ്ങി അനേകം ഗുണഗണങ്ങള്‍ മഞ്ഞളിനുള്ളതായി പല പ്രാമാണിക ആരോഗ്യ വെബ്‌സൈറ്റുകളും പറയുന്നുണ്ട്.
എന്നാല്‍ ഇന്ന് രാവിലെ, സാധാരണ പോലെ ഓഫീസിലേക്ക് പോവുമ്പോള്‍ കേള്‍ക്കാനിടയായ ഒരു റേഡിയോ പരിപാടി മഞ്ഞളിനെ കുറിച്ച് കൂടുതല്‍ അമ്പരപ്പുണ്ടാക്കുന്ന വിവരങ്ങളാണ് തന്നത്.
സാധാരണയായി അറബികള്‍ ഈ വ്യഞ്ചനത്തെ കുറിച്ച് പറയാറുള്ളതായോ അവരുടെ ആഹാരങ്ങളില്‍ ഉപയോഗിക്കുന്നതായോ അറിയില്ലായിരുന്നു.
മക്കാ റേഡിയോയില്‍ ഫോണിന്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ച പരമ്പരാഗത ചികിത്സാ വിദഗ്ദനായ അറബി പറഞ്ഞ ചില വിവരങ്ങള്‍ മുമ്പ് കേട്ടിട്ടില്ലാത്തവയായിരുന്നു.
വിഷയം മഞ്ഞളിനെ കുറിച്ചല്ലായിരുന്നെങ്കിലും, മഞ്ഞളിനെ പറ്റി പറയേണ്ടി വന്നപ്പോള്‍ അയാള്‍ വളരെയധികം വാചാലനായത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
മഞ്ഞളിന്‍റെ മേല്‍പ്പറഞ്ഞ സവിശേഷ ഗുണങ്ങളുടെ കൂട്ടത്തില്‍ അദ്ധേഹാം ശ്രദ്ധേയമായ പുതിയൊരു കാര്യം കൂടി പറഞ്ഞു.
ആവശ്യമായത്ര കാലയളവില്‍, ആവശ്യമായ അളവില്‍ തുടര്‍ച്ചയായി മഞ്ഞളുപയോഗിച്ചാല്‍ കരളിനെ ബാധിക്കുന്ന ഹെപ്പിറ്റയിറ്റിസ് ബി എന്ന വൈറസ് രോഗം പൂര്‍ണ്ണമായി സുഖപ്പെടുമെന്ന്.
വിദേശത്തേക്ക് പറക്കാന്‍ ആറ്റുനോറ്റൊരു വിസ കിട്ടി, എല്ലാം റെഡിയായി അവസാനം മെഡിക്കല്‍ ഫെയിലാവുകയും, എന്നെന്നേക്കുമായി ഗള്‍ഫ് സ്വപ്നം ഉപേക്ഷിക്കാനും ഹേതുവാകുന്നൊരു രോഗാവസ്ഥയാണ് ഹെപ്പിറ്റയിറ്റിസ് ബി.
പില്‍ക്കാലത്ത് ആനേകം സൗദി പൌരന്മാരെ ബാധിച്ച ഈ രോഗത്തെ പ്രതിരോധിക്കാന്‍ ഭീമമായ മുതല്‍മുടക്കില്‍ പുത്തന്‍ വൈദ്യശാസ്ത്ര ഗവേഷണങ്ങള്‍ നടക്കുന്നു. for more information about like this click here
No comments:
Post a Comment