സ്തനാർബുദം. കേരളത്തിൽ ദുരന്തമാവുന്ന കാൻസറിൽ പ്രധാനം. !!
സ്തനാർബുദം. കേരളത്തിൽ ദുരന്തമാവുന്ന കാൻസറിൽ പ്രധാനം. സ്ത്രീ കാൻസറിൽ 35% വും സ്തനാർബുദം. പുരുഷന്മാരുടെ സ്തനാർബുദം കേരളത്തിൽ ഇരട്ടിയായി. തുടക്കത്തിൽ കണ്ടു പിടിച്ചാൽ പൂർണമായും മാറ്റാവുന്ന കാൻസർ 75-80% വും കണ്ടു പിടിക്കുന്നത് അവസാന ഘട്ടത്തിൽ. ദുരന്തത്തിന്റെ പൂർണ്ണതയിൽ. പണവും അറിവും നിസ്സഹായമാവുന്ന സമയം. പരിഹാരം പ്രതിരോധവും സ്വയം സ്തന പരിശോധനയും. 100% സ്ത്രീകൾക്കും ( പുരുഷന്മാര്ക്കും ) അറിഞ്ഞിരിക്കേണ്ട സ്വയം സ്തന പരിശോധന അറിയുന്നവർ വെറും 5%-10% മാത്രം. ചികിത്സിക്കാൻ വേണ്ടതിന്റെ 1% തുക കൊണ്ട് പഠിപ്പിച്ചു കൊടുക്കാവുന്നതും അര മണിക്കൂർ കൊണ്ട് പഠിക്കാവുന്നതും. പക്ഷെ, കോടികൾ മുടക്കി ആശുപത്രികൾ പണിയുന്ന തിരക്കിൽ നാം പ്രതിരോധ വഴികൾ മറന്നു പോകുന്നു. പലരും അറിഞ്ഞു കൊണ്ട് തന്നെ. അറിവിന്റെ ഒരു കൈത്തിരി പകർന്നു കൊടുത്താൽ ദുരന്തങ്ങൾ ഒഴിവാക്കാം, ചികിത്സക്ക് വേണ്ട കോടികൾ ഒഴിവാക്കുകയും ചെയ്യാം. നന്മക്കായി കൈ കോർക്കാം നമുക്ക്. പള്ളി, അമ്പല, ചർച്ച് കമ്മറ്റികൾ, മറ്റു കൂട്ടായ്മകൾ എല്ലാവർക്കും. ലോക ആരോഗ്യ സംഘടന ഇതിനായി ഒരു മാസം മാറ്റി വെച്ചിരിക്കുന്നു. ഇന്ന് ഒക്ടോബർ 1 മുതൽ 31 വരെ. ലോകമെമ്പാടും ഇത് പഠിപ്പിക്കാനും ബോധവൽക്കരണം നടത്താനും. ഒരു മാസമല്ല, നമ്മുടെ മുഴുവൻ സഹോദരിമാരെയും ഇത് പഠിപ്പിക്കുന്നത് വരെ നമുക്ക് ഈ ദൌത്യം ഏറ്റെടുക്കാം. ജീവിത ശൈലീ രോഗങ്ങളെ കുറിച്ചു, കാൻസറിനെ കുറിച്ചു, സ്തനാർബുദത്തെ കുറിച്ചു അവയുടെ പ്രതിരോധങ്ങളെ കുറിച്ചു നമുക്ക് അറിവുകൾ പങ്കു വെച്ചു കൊണ്ടിരിക്കാം. വരും തലമുറയെങ്കിലും ഈ ദുരന്തം അനുഭവിക്കാതിരിക്കട്ടെ. വെൽനെസ്സ് ഫൌണ്ടേഷൻ ഡയറക്ടർ ഹുസ്സൈൻ ചെരുതുരുത്തിയുടെ വാക്കുകൾ കേൾക്കാം. വീഡിയോ കാണുക.
Comments
Post a Comment