പ്രമേഹത്തിനെതിരെ ഇഞ്ചി ഫലപ്രദമെന്ന് !!

മെല്‍ബണ്‍: പ്രമേഹത്തിനെതിരെ ഔഷധമായി വര്‍ത്തിക്കാന്‍ ഇഞ്ചിക്ക് കഴിയുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ഇഞ്ചികളില്‍നിന്നെടുത്ത സത്ത് ഉപയോഗിച്ച് സിഡ്നി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍.
ഇഞ്ചിയുടെ സത്ത് ഉപയോഗിക്കുന്നവരുടെ പേശികള്‍ രക്തത്തില്‍നിന്ന് കൂടുതല്‍ ഗ്ളൂക്കോസ് വലിച്ചെടുക്കുന്നതായി പഠനത്തില്‍ വ്യക്തമാക്കി. ഇന്‍സുലിന്റെ സഹായമില്ലാതെതന്നെ പേശികള്‍ക്ക് കൂടുതല്‍ ഗ്ളൂക്കോസ് സ്വീകരിക്കാന്‍ ഇഞ്ചി വഴിയൊരുക്കുന്നു. 'പ്ലാന്റ മെഡിക്ക' എന്ന മാസികയാണ് പുതിയ ഗവഷേണഫലം പുറത്തുവിട്ടത്.

Comments

Popular posts from this blog

യുവാക്കളിൽ ഹാര്‍ട്ട്* *അറ്റാക്ക് വര്‍ധിക്കുന്നു ?

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!