സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ മരുന്നും സൗജന്യം !!

പുല്‍പ്പളളി: പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ്‌ വരെ ചികിത്സ തേടി എത്തുന്നവര്‍ക്കു നവംബര്‍ മുതല്‍ മുഴുവന്‍ മരുന്നുകളും സൗജന്യമായി നല്‍കുമെന്ന്‌ ആരോഗ്യമന്ത്രി വി.എസ്‌.ശിവകുമാര്‍ പറഞ്ഞൂ. ഇതിനായി ഡോക്‌ടര്‍മാരുടെ സംഘടനകളുമായി കൂടിയാലോചിച്ച്‌ ആവശ്യമായ മരുന്നുകളുടെ ലിസ്‌റ്റ് തയാറാക്കി വാങ്ങിയ ശേഷമാണു പദ്ധതി നടപ്പാക്കുക.
പുല്‍പ്പളളി പഞ്ചായത്തിലെ പാക്കം തിരുമുഖത്തു കോളനിയില്‍ ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെട്ട കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും, ഗര്‍ഭിണികള്‍ക്കുമുളള പോഷകാഹാര പരിപോഷണ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.പരീക്ഷണമെന്ന നിലയില്‍ സെപ്‌റ്റംബര്‍ മാസത്തില്‍ ആശുപത്രികളില്‍ സൗജന്യമരുന്നു നല്‍കുന്ന പദ്ധതി ആരംഭിക്കും. പോരായ്‌മകള്‍ മനസിലാക്കി നവംബര്‍ മുതല്‍ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതി നടപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. കാന്‍സര്‍ രോഗികള്‍ക്കായിട്ടുളള 119 തരം മരുന്നുകളും സൗജന്യമായി നല്‍കും. ജീവന്‍രക്ഷാ മരുന്നുകള്‍ ഉല്‍പാദകരില്‍ നിന്ന്‌ ഇടനിലക്കാരില്ലാതെ നേരിട്ടു വാങ്ങി കുറഞ്ഞ വിലയ്‌ക്കു ലഭ്യമാക്കുന്നതിനു മാര്‍ച്ചിനുളളില്‍ 35 കാരുണ്യ മെഡിക്കല്‍ സ്‌റ്റോറുകള്‍ ആരംഭിക്കും. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബത്തേരി താലൂക്ക്‌ ആശുപത്രിയോട്‌ അനുബന്ധിച്ച്‌ കാരുണ്യമെഡിക്കല്‍ സ്‌റ്റോര്‍ അനുവദിക്കും.

Comments

Popular posts from this blog

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!

House of Sexual Health !