ബെയ്ജിങ്: സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗം മൂലം ചൈനീസ് യുവതിയുടെ കാഴ്ച മങ്ങിയതായി റിപ്പോര്‍ട്ട്. കൂടുതല്‍ സമയം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച ലിയു എന്ന ചൈനീസ് യുവതിയുടെ വലതു കണ്ണിന്‍െറ കാഴ്ച നഷ്ടപ്പെട്ടു. ദിവസം നാലു മണിക്കൂറോളം യുവതി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നത്രെ. നവംബറില്‍ ഫുജിയാന്‍ പ്രവിശ്യയിലെ യുവാവിന്‍െറ വലതു കണ്ണിന്‍െറ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. ഇയാള്‍ ദിവസവും 10 മണിക്കൂറിലധികം ഇന്‍റര്‍നെറ്റ് ഉപയോഗിക്കാറുണ്ടത്രെ. ഇരുട്ടില്‍ ദീര്‍ഘനേരം സ്ക്രീനിലെ ലേസര്‍ രശ്മികള്‍ നോക്കിയിരിക്കുന്നത് റെറ്റിനക്ക് തകരാറുണ്ടാക്കുമെന്ന് നേത്രരോഗ വിദഗ്ധര്‍ പറയുന്നു.
(courtesy: madhyamam)
No comments:
Post a Comment