വാഷിങ്ടണ്‍: കാഴ്ചയില്ലാത്തവര്‍ക്ക് സന്ദേശങ്ങളും ഇ-പുസ്തകങ്ങളും വായിക്കാന്‍ ബ്രെയ്ലി ലിപിയില്‍ തയാറാക്കിയ ഡോട്ട് (Dot) സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയില്‍. ദക്ഷിണ കൊറിയയിലെ ഒരു കമ്പനിയാണ് വാച്ച് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കാഴ്ച വൈകല്യമുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന സ്മാര്‍ട്ട് വാച്ച് ആദ്യമായാണ് വിപണിയിലത്തെുന്നത്. ബ്ളുടൂത്ത് വഴി ബന്ധിപ്പിച്ച് മറ്റ് ഉപകരണങ്ങളില്‍നിന്നുമുള്ള ലിങ്കുകള്‍ ബ്രെയ്ലി ലിപിയില്‍ വായിക്കാന്‍ കഴിയുമെന്നതാണ് ഇതിന്‍െറ പ്രധാന സവിശേഷത.
ഉപഭോക്താവിന് മൊബൈലില്‍ വാചകത്തിലുള്ള സന്ദേശം ലഭിക്കുമ്പോള്‍ ഫോണിലെ ആപ്ളിക്കേഷന്‍ ഇത് ബ്രെയ്ലി ലിപിയിലേക്ക് മൊഴിമാറ്റി ബ്ളൂടൂത്ത് വഴി സ്മാര്‍ട്ട് വാച്ചിലേക്ക് അയക്കും. അതില്‍നിന്ന് ബ്രെയ്ലി ലിപിയില്‍ വായിക്കാം. ഉപഭോക്താവിന് അനുസൃതമായ രീതിയില്‍ വായനയുടെ വേഗം ക്രമീകരിക്കാനുള്ള സംവിധാവുമുണ്ട്. ഇ-പുസ്തകങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമായ രീതിയില്‍ ബ്രെയ്ലി ലിപിയിലുള്ള പുതിയ സംവിധാനം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
No comments:
Post a Comment