ഉയർന്ന താപനില : ഭക്ഷ്യ സുരക്ഷ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില തുടരുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ കുടിവെള്ള വിതരണത്തില്‍ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ പാലിക്കേണ്ട നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ പുറത്തിറക്കി.
മാര്‍ഗനിര്‍ദേശങ്ങള്‍
ഗതാഗത സമയത്തെ ശാസ്ത്രീയ മുന്‍കരുതലുകള്‍
1. നേരിട്ടുള്ള സൂര്യപ്രകാശം (UV exposure) ഒഴിവാക്കണം, കാരണം ഇത് പ്ലാസ്റ്റിക് കാനുകളില്‍ നിന്നുള്ള രാസവസ്തുക്കളുടെ വിനിമയത്തിന് (chemical leaching) കാരണമാകാം. കാനുകള്‍, മൂടിയ വാഹനങ്ങളിലോ അല്ലെങ്കില്‍ ഷേഡ് ഉപയോഗിച്ച് മറച്ച് വച്ച് മാത്രമേ ഗതാഗതം ചെയ്യാവൂ.
ടാങ്കര്‍ ലോറികളുടെ ശുചിത്വവും ഹൈജീനും
2. കുടിവെള്ള ഗതാഗതത്തിനായി ഉപയോഗിക്കുന്ന ടാങ്കുകള്‍ ഫുഡ്-ഗ്രേഡ്, തുരുമ്പെടുക്കാത്ത (corrosion-resistant) വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതായിരിക്കണം.
3. കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന്‍ അല്ലെങ്കില്‍ അംഗീകൃത സാനിറ്റൈസറുകള്‍ ഉപയോഗിച്ച് ടാങ്കുകള്‍ വൃത്തിയാക്കി അണുവിമുക്തമാക്കണം.
4. ടാങ്കറുകള്‍ മറ്റ് വസ്തുക്കള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കരുത്, ഇത് വഴി ക്രോസ്-കണ്ടമിനേഷന്‍ ഒഴിവാക്കാം.
ജലഗുണനിലവാര മാനദണ്ഡങ്ങള്‍
5. വെള്ളത്തില്‍ E.coli/Thermotolerant coliforms - 100 മില്ലിലിറ്ററിന് പൂജ്യം (Zero) ആയിരിക്കണം.
6. ടോട്ടല്‍ ഡിസോള്‍വ്ഡ് സോളിഡ്‌സ് (TDS), pH, ടര്‍ബിഡിറ്റി എന്നിവ നിശ്ചിത പരിധിക്കുള്ളിലായിരിക്കണം.
7. അണുവിമുക്തമാക്കല്‍ ഉറപ്പാക്കാന്‍ വെള്ളത്തില്‍ ആവശ്യമായ അളവില്‍ അവശിഷ്ട ക്ലോറിന്‍ (Residual Chlorine) നിലനില്‍ക്കണം.
*വെള്ളക്കുപ്പികള്‍/കാനുകളുടെ ഗുണനിലവാരവും കൈകാര്യം ചെയ്യലും*
8. ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് (BPA-free, non-toxic material) മാത്രം ഉപയോഗിക്കുക.
9. ക്ലീനിംഗ്, റിന്‍സിംഗ്, സാനിറ്റൈസേഷന്‍, ഡ്രൈയിംഗ്, സീലിംഗ് എന്നീ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി പാലിക്കണം.
10. ഓരോ കാനിലും ശരിയായ സീലിംഗും ലേബലിംഗും ഉണ്ടായിരിക്കണം.
പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
11. BIS/FSSAI മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉറവിടങ്ങളില്‍ നിന്നുള്ള വെള്ളം മാത്രം ഉപയോഗിക്കുക.
12. തുറന്ന നിലയില്‍ സൂര്യപ്രകാശത്തില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളക്കുപ്പികള്‍/കാനുകള്‍ ഒഴിവാക്കുക.
13. വെള്ളത്തിന്റെ രുചി, മണം, നിറം എന്നിവയില്‍ വ്യത്യാസം കണ്ടാല്‍ ഉപയോഗം നിര്‍ത്തുക.
14. FSSAI മാനദണ്ഡങ്ങള്‍ക്കനുസൃതമായി മാത്രമേ കുടിവെള്ള ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ നടത്താവൂ. ഇത് പാലിക്കാതെ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.
Comments
Post a Comment