കൊച്ചി ∙ മരുന്നുകൾക്കു നാലിലൊന്നു വിലയുമായി ‘ജൻ ഔഷധി’ ശാലകൾ സാധാരണക്കാരന്റെ ആശ്വാസകേന്ദ്രമാവുന്നു. പൊതുവിപണിയിൽ വലിയ വില കൊടുത്തു മരുന്നു വാങ്ങുന്നവർ ‘ജൻ ഔഷധി’യിലെ കുറഞ്ഞ ബിൽ കണ്ടു ഞെട്ടും. അത്ര വിലക്കുറവാണിവിടെ. ഒരാഴ്ച മുൻപാണു കലൂർ സ്വദേശിയായ ഇലക്ട്രോണിക്ക് എൻജിനീയർ വിമൽ കൃഷ്ണൻ സഹപ്രവർത്തകൻ പറഞ്ഞു ജൻ ഔഷധിയെപ്പറ്റി അറിയുന്നത്. അച്ഛനും അമ്മയ്ക്കും ഒരു മാസത്തേക്കുള്ള മരുന്നുകൾ ഒരുമിച്ചു വാങ്ങി വയ്ക്കുകയാണു പതിവ്. ഇത്തവണ മരുന്നു വാങ്ങുന്നത് ജൻഔഷധിയിൽ നിന്നാകാമെന്നു കരുതി. പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുകളാണു പതിവായി വാങ്ങുന്നത്. രണ്ടു പേർക്കും കൂടി 1500 രൂപയുടെ മരുന്നു വാങ്ങും. കൈവശമുള്ളത് പുതിയ 2000 രൂപയുടെ നോട്ടു മാത്രം. ബാക്കി 500 രൂപ അഞ്ചു നൂറിന്റെ നോട്ടായി ലഭിക്കുമല്ലോ എന്ന സന്തോഷത്തിലാണു മരുന്നുവാങ്ങിയത്. മരുന്നെല്ലാമെടുത്തു പൊതികെട്ടി ബിൽ കൈമാറും മുൻപു രണ്ടായിരത്തിന്റെ നോട്ടെടുത്തു നീട്ടി. കടക്കാരന്റെ മുഖം വാടി. അദ്ദേഹത്തിന്റെ പക്കൽ വിമലിനു നൽകാനുള്ള ബാക്കിതുക ഉണ്ടായിരുന്നില്ല. അപ്പോഴാണു വിമൽ ബില്ലിലേക്കു ശ്രദ്ധിച്ചത് 520 രൂപ.‘ഒരു മാസത്തേക്കുള്ള മരുന്നാണല്ലോ ഞാൻ ചോദിച്ചത്.’ വിമൽ അവിശ്വാസത്തോടെ പൊതി അഴിക്കുന്നതു കണ്ടു കടക്കാരൻ പറഞ്ഞു. തുറന്നു നോക്കേണ്ട സർ, ഒരു മാസത്തേക്കുള്ള മരുന്ന് എടുത്തിട്ടുണ്ട്. അപ്പോഴെക്കും പൊതി തുറന്ന വിമൽ മരുന്നു സ്ട്രിപ്
എണ്ണിനോക്കി, ശരിയാണ് ഒരു മാസത്തേക്കുള്ള മരുന്നുണ്ട്.ജൻ ഔഷധിയിൽ മരുന്നിന് ഇത്രയും വിലക്കുറവോ? ഇതു വിമലിന്റെ മാത്രം അനുഭവമല്ല, മരുന്നിന്റെ ഈ വിലക്കുറവു ആരെയും അതിശയിപ്പിക്കുന്നതാണ്. വിലക്കുറവിന്റെ പിന്നാമ്പുറം അതിന് ആദ്യം അറിയേണ്ടത് ജനറിക് മരുന്നുകളെക്കുറിച്ചാണ്. മനുഷ്യ ശരീരത്തിന്റെ രോഗാവസ്ഥയ്ക്ക് എതിരെ പ്രവർത്തിക്കുന്ന രാസസംയുക്തങ്ങളെയാണു മരുന്നുകൾ എന്നു പറയുന്നത്. പല മരുന്നു കമ്പനികളും കോടികൾ മുടക്കി വർഷങ്ങളോളം നടത്തുന്ന പരീക്ഷണങ്ങൾക്ക് ഒടുവിലാണു ഫലപ്രദമായ മരുന്നുകൾ കണ്ടെത്തുന്നത്.ഇത്തരത്തിൽ കണ്ടുപിടിക്കുന്ന മരുന്നിന്റെ ബൗദ്ധീക സ്വത്തവകാശം അതിന്റെ പിന്നിൽ പ്രവർത്തിച്ച കമ്പനിക്കു ലഭിക്കും. വർഷങ്ങളുടെ പഠന പരീക്ഷണങ്ങൾക്ക് അവർ ചെലവാക്കിയ തുകയും ലാഭവും നേടാൻ കഴിയുന്ന വില മരുന്നിനു നിശ്ചയിക്കാൻ കമ്പനിക്ക് അവകാശമുണ്ട്. ഒരു നിശ്ചിത കാലയളവ് ഈ മരുന്നു നിർമിക്കാനും വിൽക്കാനുമുള്ള കുത്തകാവകാശം ഈ കമ്പനിക്കായിരിക്കും. പഠന ഗവേഷണങ്ങൾക്കു ചെലവാക്കിയ തുകയുടെ അനേക ഇരട്ടി തുക മരുന്നു കമ്പനികൾ കുത്തകാവകാശ കാലയളവിലെ വിൽപനയിലൂടെ നേടും. നിശ്ചിത കാലയളവു കഴിയുന്നതോടെ മരുന്നിന്റെ രാസ സംയുക്തം സംബന്ധിക്കുന്ന അറിവിന്റെ ബൗദ്ധീക സ്വത്തവകാശം കമ്പനിക്കു സ്വാഭാവികമായി ഇല്ലാതാവുന്നതോടെ ഓരോ മരുന്നിന്റെയും രാസഘടന പൊതു സ്വത്തായി മാറും. പിന്നീടു കമ്പനി ഇറക്കിയ ബ്രാൻഡ് നാമത്തിലല്ലാതെ മറ്റുള്ളവർക്കു മരുന്നിലെ രാസമൂലത്തിന്റെ പേരിൽ മരുന്ന് ഇറക്കാം, ഇങ്ങനെ രാസനാമത്തിൽ ഇറങ്ങുന്ന മരുന്നുകളെ ‘ജനറിക്’ മരുന്നുകൾ എന്നു പറയുന്നു.
എണ്ണിനോക്കി, ശരിയാണ് ഒരു മാസത്തേക്കുള്ള മരുന്നുണ്ട്.ജൻ ഔഷധിയിൽ മരുന്നിന് ഇത്രയും വിലക്കുറവോ? ഇതു വിമലിന്റെ മാത്രം അനുഭവമല്ല, മരുന്നിന്റെ ഈ വിലക്കുറവു ആരെയും അതിശയിപ്പിക്കുന്നതാണ്. വിലക്കുറവിന്റെ പിന്നാമ്പുറം അതിന് ആദ്യം അറിയേണ്ടത് ജനറിക് മരുന്നുകളെക്കുറിച്ചാണ്. മനുഷ്യ ശരീരത്തിന്റെ രോഗാവസ്ഥയ്ക്ക് എതിരെ പ്രവർത്തിക്കുന്ന രാസസംയുക്തങ്ങളെയാണു മരുന്നുകൾ എന്നു പറയുന്നത്. പല മരുന്നു കമ്പനികളും കോടികൾ മുടക്കി വർഷങ്ങളോളം നടത്തുന്ന പരീക്ഷണങ്ങൾക്ക് ഒടുവിലാണു ഫലപ്രദമായ മരുന്നുകൾ കണ്ടെത്തുന്നത്.ഇത്തരത്തിൽ കണ്ടുപിടിക്കുന്ന മരുന്നിന്റെ ബൗദ്ധീക സ്വത്തവകാശം അതിന്റെ പിന്നിൽ പ്രവർത്തിച്ച കമ്പനിക്കു ലഭിക്കും. വർഷങ്ങളുടെ പഠന പരീക്ഷണങ്ങൾക്ക് അവർ ചെലവാക്കിയ തുകയും ലാഭവും നേടാൻ കഴിയുന്ന വില മരുന്നിനു നിശ്ചയിക്കാൻ കമ്പനിക്ക് അവകാശമുണ്ട്. ഒരു നിശ്ചിത കാലയളവ് ഈ മരുന്നു നിർമിക്കാനും വിൽക്കാനുമുള്ള കുത്തകാവകാശം ഈ കമ്പനിക്കായിരിക്കും. പഠന ഗവേഷണങ്ങൾക്കു ചെലവാക്കിയ തുകയുടെ അനേക ഇരട്ടി തുക മരുന്നു കമ്പനികൾ കുത്തകാവകാശ കാലയളവിലെ വിൽപനയിലൂടെ നേടും. നിശ്ചിത കാലയളവു കഴിയുന്നതോടെ മരുന്നിന്റെ രാസ സംയുക്തം സംബന്ധിക്കുന്ന അറിവിന്റെ ബൗദ്ധീക സ്വത്തവകാശം കമ്പനിക്കു സ്വാഭാവികമായി ഇല്ലാതാവുന്നതോടെ ഓരോ മരുന്നിന്റെയും രാസഘടന പൊതു സ്വത്തായി മാറും. പിന്നീടു കമ്പനി ഇറക്കിയ ബ്രാൻഡ് നാമത്തിലല്ലാതെ മറ്റുള്ളവർക്കു മരുന്നിലെ രാസമൂലത്തിന്റെ പേരിൽ മരുന്ന് ഇറക്കാം, ഇങ്ങനെ രാസനാമത്തിൽ ഇറങ്ങുന്ന മരുന്നുകളെ ‘ജനറിക്’ മരുന്നുകൾ എന്നു പറയുന്നു.
ഉദാ: ഡോക്ടർമാർ പനിക്കു നൽകുന്ന മരുന്നിന്റെ ജനറിക് നാമമാണു പാരസെറ്റമോൾ. വിവിധ കമ്പനികളുടെ പല പേരുകളിലുള്ള പാരസെറ്റമോൾ ഗുളികകളും സിറപ്പുകളും കമ്പോളത്തിൽ ലഭ്യമാണ്. ഇവയ്ക്കെല്ലാം കമ്പനി നിശ്ചയിക്കുന്ന വിലയാണു നമ്മൾ നൽകുന്നത്. പ്രമേഹത്തിനു നൽകുന്ന ‘മെറ്റ്ഫോർമിൻ’ മരുന്നിന്റെ കാര്യവും ഇങ്ങനെ തന്നെ. പൊതുവിപണിയിൽ ബ്രാൻഡ് നാമങ്ങളിൽ ഇറങ്ങുന്ന മരുന്നുകളുടെ 10–15% വിലയ്ക്കാണ് ഇതേ മരുന്നുകൾ ജൻ ഔഷധിയിൽ ലഭിക്കുന്നത്. പഠന–ഗവേഷണങ്ങൾക്കു പണം മുടക്കാതെ നിർമാണത്തിനും വിപണനത്തിനു മാത്രം പണം ചെലവാക്കാൻ ഇടയാക്കുന്നതോടെയാണു ജനറിക് മരുന്നുകൾക്കു വിലകുറയുന്നത്. ജനറിക് നാമത്തിൽ എത്തുന്നതു മത്സരം വർധിപ്പിക്കുകയും വില കുറയ്ക്കുകയും ചെയ്യും. ഡോക്ടർമാർ മരുന്നുകളുടെ ജനറിക് നാമം എഴുതണമെന്ന നിർദേശമുണ്ട്. എന്നാൽ മരുന്നുകളുടെ ലഭ്യതക്കുറവ് ഉൾപ്പെടെയുള്ള കാരണങ്ങൾ മൂലം പലപ്പോഴും ഇതു പാലിക്കപ്പെടുന്നില്ല. മരുന്നുകൾക്ക് അതു പുറത്തിറക്കുന്ന കമ്പനി നൽകുന്ന പേരിലാണു ബ്രാൻഡ്ഡ് മരുന്നുകൾ അറിയപ്പെടുന്നത്. വിപണന സാധ്യത മുന്നിൽ കണ്ടാണ് ഓരോ കമ്പനിയും ബ്രാൻഡ് പുറത്തിറക്കുന്നത്. സർവസാധാരണമായ പാരസെറ്റാമോൾ മരുന്നിന്റെ വിവിധ ബ്രാൻഡുകളാണു കാൽപ്പോൾ, പനഡോൽ, ക്രോസിൻ എന്നിവ. ജൻ ഔഷധിയുടെ കുടുംബശ്രീ നെറ്റ്‌വർക് കൊച്ചി∙ സാധാരണക്കാർക്കു വിലക്കുറവിൽ അവശ്യമരുന്നുകൾ ലഭ്യമാക്കാൻ 2008–ലാണു ജൻഔഷധിയെന്ന ആശയം കേന്ദ്രസർക്കാർ ആവിഷ്ക്കരിച്ചത്. തെക്കേ ഇന്ത്യയിൽ ആദ്യമായി ഒരു ജൻ ഔഷധി മരുന്നുകട തുറക്കുന്നതു 2016 ഫെബ്രുവരിയിലാണ്, തൃശൂരിൽ. കേരളത്തിൽ ഇപ്പോൾ 40 ജൻ ഔഷധി മരുന്നുകടകളുണ്ട്. ഇതിൽ എട്ടെണ്ണം എറണാകുളം ജില്ലയിലാണ്. കുടുംബശ്രീ മിഷനുമായി സഹകരിച്ചു സംസ്ഥാനത്തെ പഞ്ചായത്തുകൾ തോറും 600 ജൻഔഷധി മരുന്നുകടകൾ തുറക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതി അന്തിമഘട്ടത്തിലാണെന്നു ജൻഔഷധി സംസ്ഥാന നോഡൽ ഓഫിസർ എസ്.ചന്ദ്രശേഖരൻ പിള്ള പറഞ്ഞു. ദേശീയ തലത്തിൽ പുതിയ സ്റ്റോറുകൾ തുടങ്ങാനുള്ള 1450 അപേക്ഷകളാണു സർക്കാരിന്റെ പരിഗണനയിലുള്ളത്, ഇതിൽ 506 അപേക്ഷകൾ ലഭിച്ചതു കേരളത്തിൽ നിന്നാണ്. പൊതുജന സേവന താൽപര്യം കൂടിയുള്ളവരാണ് അപേക്ഷകരിൽ അധികവും. സ്വന്തം നിലയിൽ 120 ചതുരശ്രയടി കടമുറി ഒരുക്കാൻ കഴിയുന്നവർക്ക് ഒരു ഫാർമസിസ്റ്റിന്റെ സേവനം ഉറപ്പാക്കാൻ കഴിഞ്ഞാൽ ജൻ ഔഷധിക്കു വേണ്ടി അപേക്ഷിക്കാം. വിൽപന വിലയുടെ 20% കമ്മിഷനും മാസവരവിന്റെ 10% ഇൻസന്റീവുമാണ് ഇപ്പോൾ ലഭിക്കുന്നത്. സർക്കാർ ആശുപത്രികളോടു ചേർന്നു കടമുറി ഒരുക്കാൻ 1.50 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും ഒരു ലക്ഷം രൂപയുടെ മരുന്നും കേന്ദ്രസർക്കാർ ഇപ്പോൾ സൗജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ടെന്നു നോഡൽ ഓഫിസർ പറഞ്ഞു. ഇത് ഉപയോഗപ്പെടുന്നവർക്കു പ്രത്യേക ഇൻസന്റീവ് ലഭിക്കില്ല ജില്ലയിലെ ജൻ ഔഷധി ശാലകളുടെ ഫോൺ നമ്പർ ∙ പാലാരിവട്ടം,(വി.എം. ടേവേഴ്സ്, എംകെകെ നായർ റോഡ് )9895758575 ∙ കലൂർ( പെന്റാ ടവർ, ബസ് സ്റ്റാൻഡിന് എതിർവശം) 2531152 ∙ വടക്കൻ പറവൂർ( പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം) 2441153 ∙ അങ്കമാലി( കെപിബി പ്രൈം ട്രേഡ് സെന്റർ) 2453135 ∙ ആലുവ (പറവൂർ കവല)8129253479 ∙ തൃപ്പൂണിത്തുറ( ഹിൽപാലസ് റോഡ്) 9645711998 ∙ കോലഞ്ചേരി( ജെപി ചെൻ കോംപ്ലക്സ്, കോടതി ജംക്‌ഷൻ) 9495070377 ∙ പിറവം( താലൂക്ക് ആശുപത്രിക്ക് എതിർവശം) 0485 2265100 ജനപ്രീതി കൂടിയപ്പോൾ മരുന്നുക്ഷാമം ജൻ ഔഷധി സർക്കാരിന്റെ ഏറ്റവും ജനപ്രിയ പദ്ധതിയാണ്. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഇത്രയധികം ആശ്വാസം നൽകുന്ന പദ്ധതിയില്ലെന്നു ജൻ ഔഷധി സംരംഭകനായ ആർ.രാജേഷ് പറഞ്ഞു. ജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള 650 ഇനം ജനറിക് മരുന്നുകളാണ് ജൻ ഔഷധശാലകൾ വഴി വിൽപന നടത്താൻ കേന്ദ്രസർക്കാർ അനുവാദം നൽകിയിട്ടുള്ളത്. ഇതിൽ 350 ഇനം മരുന്നുകൾ ആദ്യഘട്ടത്തിൽ കേരളത്തിൽ ലഭ്യമായിരുന്നു. ഇപ്പോൾ അതു ചുരുങ്ങി 100 മരുന്നുകളിലെത്തി. പുതിയ ഔഷധശാലകൾ തുടങ്ങാനാണു കേന്ദ്രസർക്കാർ കൂടുതൽ താൽപര്യം കാണിക്കുന്നത്. പദ്ധതിയുടെ അന്തസത്ത ഉൾക്കൊണ്ട് ആദ്യഘട്ടത്തിൽ തന്നെ സ്വന്തം നിലയിൽ അഞ്ചും ആറും ലക്ഷം രൂപ സ്വന്തം നിലയിൽ മുടക്കി ജൻ ഔഷധിശാലകൾ തുടങ്ങിയ വ്യാപാരികളെ നിരുത്സാഹപ്പെടുത്തുന്ന പ്രവണതയാണു മരുന്നു വിതരണത്തിൽ കേന്ദ്രസർക്കാർ കാണിക്കുന്നതെന്നാണ് ആരോപണം. മരുന്നു വിലയുടെ അന്തരം കേട്ടറിഞ്ഞ പൊതുജനങ്ങൾ ജൻ ഔഷധശാലകളിലേക്കു കടന്നുവരുമ്പോൾ അവർക്ക് ആവശ്യമായ മരുന്നുകൾ നൽകാൻ കഴിയാത്ത അവസ്ഥയാണ്. ഉപഭോക്താക്കളുമായുള്ള നല്ലബന്ധം പോലും നഷ്ടപ്പെടാം. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള പ്രമേഹം, തൈറോയ്ഡ് രോഗങ്ങൾ, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുകൾ ഒരു മാസത്തേക്കു സ്റ്റോക്ക് വന്നാൽ നാലു ദിവസത്തിനുള്ളിൽ തീർന്നു പോകുന്നു. പുതിയ സ്റ്റോറുകൾ ആരംഭിക്കാനുള്ള താൽപര്യത്തിന്റെ പകുതിയെങ്കിലും നിലവിലുള്ള സ്റ്റോറുകളിൽ ആവശ്യത്തിനു മരുന്ന് എത്തിക്കാൻ കാണിച്ചില്ലെങ്കിൽ ജൻ ഔഷധിയുടെ ശ്വാസം നിലയ്ക്കുമെന്ന് ആർ. രാജേഷ് പറയുന്നു.
പിന്നാമ്പുറ ഇടപാട് വേണ്ട ∙ ചെറിയാൻ കെ. കുര്യാക്കോസ് പ്രസിഡന്റ്, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ജൻ ഔഷധിയെക്കുറിച്ചു കേട്ടറിഞ്ഞാണു മരുന്നു വാങ്ങൽ അങ്ങോട്ടു മാറ്റിയത്. സാധാരണക്കാരനെ അത്ഭുതപ്പെടുത്തുന്നതാണ് ഇവിടുത്തെ മരുന്നുകളുടെ വിലക്കുറവ്. പൊതുവിപണിയിൽ നിന്നു സ്ട്രിപ്പിന് 50 രൂപ നൽകി വാങ്ങിയിരുന്ന മരുന്ന് 7.80 രൂപയ്ക്കു ലഭിച്ചപ്പോൾ അത്ഭുതപ്പെട്ടു. ഒരു ദിവസം വൈറ്റമിൻ ഇ ക്യാപ്സൂളിനു വില അന്വേഷിച്ചു. സ്ട്രിപ്പിന് 89.00 രൂപ എംആർപി എഴുതിയ മരുന്ന് 50% വിലക്കിഴിവിൽ 40 രൂപയ്ക്കു ലഭിച്ചപ്പോൾ നല്ലതെന്നു തോന്നി. പിന്നീടാണു മരുന്നിന്റെ പേരു ശ്രദ്ധിച്ചത്. ജൻ ഔഷധിയിൽ വിൽക്കാൻ അനുവാദമില്ലാത്ത ബ്രാന്റഡ് മരുന്നാണു കടക്കാരൻ നൽകിയത്.
മറ്റൊരു മികച്ച കമ്പനി കമ്പോളത്തിൽ ഇറക്കുന്ന അതേ വൈറ്റമിൻ ഇ ബ്രാന്റഡ് ക്യാപ്സൂളിന് 20.40 രൂപ എംആർപിയുള്ളപ്പോഴാണ് 89.00 രൂപ എംആർപിയുള്ള ക്യാപ്സൂൾ 40 രൂപയ്ക്കു ജൻ ഔഷധിയിൽ വിൽപന നടത്തുന്നത്. ജനറിക് മരുന്നുകൾ മാത്രം വിൽക്കാനുള്ള ലൈസൻസാണ് ജൻ ഔഷധിക്കു നൽകിയിട്ടുള്ളത്. അവിടെ ബ്രാന്റഡ് മരുന്നുകൾ കൂടിയ വിലയ്ക്കു വിൽക്കുന്നത് ഈ പദ്ധതിയുടെ അന്തസത്തയെ തകർക്കും. കംപ്യൂട്ടറൈസ്ഡ് ബില്ലിങ് സിസ്റ്റം ഇല്ലാത്തതും നിയമവിരുദ്ധമാണ്.
(courtesy: Manorama)
No comments:
Post a Comment