പഴയ തലമുറ ഊണ് കഴിഞ്ഞു മൂന്നും കൂട്ടി മുറുക്കുന്ന സ്വഭാവം ഉണ്ടായിരുന്നു ,വെറ്റില,ചുണ്ണാമ്പു, അടക്ക ചിലര്‍ അല്പം ഏലക്ക കൂടെ ചേര്‍ക്കും . ആ വെറ്റിലയുടെ ഗുണങ്ങള്‍ എന്തൊക്കെ നോക്കാം.
വെറ്റില ഉപയോഗിക്കുമ്പോള്‍ അതിന്റെ ഞെട്ട് നരമ്പുകള്‍ അറ്റം ഇവകള്‍ നീക്കി ആണ് ഉപയോഗിക്കുക .വെറ്റില പാമ്പ് എന്നൊരു കൃമി ഇതിന്റെ നരമ്പുകളില്‍ ഉണ്ട് അത് മയക്കം ഉണ്ടാക്കും എന്ന് കേള്‍വി.
ജലാംശം :84.4%, വിടാമിന്‍ : 3.1%, കൊഴുപ്പ് :0.8% ഇതില്‍ കാത്സ്യം ,കരോട്ടിന്‍ ,തയാമിന്‍ ,രിബോഫ്ലാവിന്‍ ,വൈറ്റമിന്‍ :സി അടങ്ങിയത് ; കലോറി : 44
പുതിയ പരീക്ഷണങ്ങള്‍ വെറ്റിലയില്‍ വീര്യമുള്ള രോഗ പ്രതിരോധ ശക്തി കൊടുക്കുന്ന Chavicol എന്ന ഘടകം ഉള്ളതായി കണ്ടു പിടിച്ചിരിക്കുന്നു.
വെറ്റില ചവച്ചരച്ചു തിന്നാല്‍ മലബന്ധം നീങ്ങും, നല്ല വണ്ണം വിശപ്പുണ്ടാക്കും ,വായ്പുണ്ണ്‍ ,കുടല്‍ പുണ്ണ് , മാറും, പാമ്പിന്‍ വിഷത്തെ കൂടെ നിര്‍വീര്യമാക്കാന്‍ ഉള്ള കഴിവ് ഉണ്ട് .പല ഔഷധങ്ങളും വെറ്റില ചാറില്‍ അരച്ച് കൊടുക്കാന്‍ ആയുര്‍വേദം പറയുന്നുണ്ട്.
1. കരളിനു ശക്തി കിട്ടാന്‍ വെറ്റില നീര്,ഇഞ്ചി നീര് 5 മില്ലി യും ചേര്‍ത്തു രാവിലെ വെറും വയറ്റില്‍ ഒരു മണ്ഡലകാലം( 42 ദിവസം )കുടിച്ചാല്‍ കരള്‍ ആരോഗ്യമായി ഇരിക്കും .കരള്‍ രോഗ സാദ്ധ്യത കുറയും.
2, വയര്‍ വേദനക്ക് : രണ്ടു ടേബിള്‍സ്പൂണ്‍ ജീരകം മൂന്നു ടേബിള്‍സ്പൂണ്‍ വെണ്ണ ചേര്‍ത്തു വെണ്ണ പോലെ അരച്ച് അത് 5 വെറ്റില യില്‍ നരമ്പുകള്‍ ഞെട്ട് നീക്കി തേച്ചു ചട്ടിയില്‍ ഇട്ടു വഴറ്റി യതില്‍ 100 മില്ലി വെള്ളം ഒഴിച്ച് തിളപ്പിച്ച് ചൂടാരിയാല്‍ അതിനെ കുടിച്ചാല്‍ വയര്‍ വേദന മാറും ,ക്ഷീണം മാറും
3. പ്രമേഹ നിയന്ത്രണത്തിന്: നാലു വെറ്റില ,ആര്യവേപ്പില ഒരു കൈപിടി ,കറുകപുല്ല്: ഒരു കൈപിടി അളവ് ഇവകള്‍ ചെറുതായി നുറുക്കി 500 മില്ലി വെള്ളം ഒഴിച്ച് തിളപ്പിച്ച് 150 മില്ലിയാക്കി വറ്റിച്ചു അരിച്ചു അതില്‍ നിന്നും 50 മില്ലി വീതം മൂന്നു നേരം ഭക്ഷണത്തിന് മുന്‍പ് കുടിച്ചാല്‍ ഷുഗര്‍ ലെവല്‍ നോര്‍മല്‍ ആകും .
4. വിഷകടി : ശരീരത്തില്‍ ഉള്ള വിഷാംശം നീക്കാന്‍ വെറ്റില ക്ക് കഴിയും. സാധാരണ ചില വണ്ടുകള്‍,പൂച്ചികള്‍ കടിച്ചു ഉണ്ടാകുന്ന വിഷത്തെ നീക്കാന്‍ വെറ്റിലയില്‍ കുരുമുളക് ചേര്‍ത്തു ചവച്ചു ഇറക്കിയാല്‍ മതി .
5. ചുമ ശമിക്കാന്‍ വെറ്റില നീരില്‍ ഗോരോചനം ചേര്‍ത്തു കഴിച്ചാല്‍ തൊണ്ടയിലെ കഫകെട്ടു ,ചുമ ,ശ്വാസം മുട്ടല്‍ ഇവ ശമിക്കും .
6 .ദഹനകേടിനു: രണ്ടു വെറ്റില നരമ്പ് ഞെട്ട് നീക്കി അതില്‍ അഞ്ചു കുരുമുളക് ചേര്‍ത്തു അതില്‍ അല്പം വെള്ളം ചേര്‍ത്തു കാച്ചി അരിച്ചു കൊച്ചു കുട്ടികള്‍ക്ക് കൊടുത്താല്‍ അവരുടെ ദാഹനകുറവു നീങ്ങും. രണ്ടു വെറ്റില യുടെ കൂടെ അല്പം ജീരകം ചേര്‍ത്തു ചവച്ചു തിന്നാല്‍ വലിയവരുടെ ദഹനകേട് മാറും
7. ചര്‍മ്മ രോഗത്തിന് : 100 മില്ലി വെളിച്ചെണ്ണയില്‍ അഞ്ചു വെറ്റില ഇട്ടു ചൂടാക്കി വെറ്റില ചുവന്ന ഉടനെ വാങ്ങി അരിച്ചു കുപ്പിയില്‍ അടച്ചു വെച്ചതു ,ചൊറി ചിരങ്ങു ഇവകള്‍ക്ക് പുരട്ടിയാല്‍ വേഗം ഭേദമാകും .
8. തലവേദനക്ക് : മൂന്നു വെറ്റില കശക്കി എടുത്ത ചാറില്‍ അല്പം കര്‍പ്പൂരം ചേര്‍ത്തു നെറ്റിയില്‍ പൂച്ചിട്ടാല്‍ തലവേദന നീങ്ങും .
9. തീ പൊള്ളലിനു : പൊള്ളിയ ഭാഗത്ത് വെറ്റില കെട്ടി വെക്കുക
10. വെറ്റിലയില്‍ എള്ള് എണ്ണ തേച്ചു വിളക്കില്‍ വാട്ടി മാറത്തു വെച്ചാല്‍ ചുമ,ശ്വാസം മുട്ടല്‍ , കുട്ടികളുടെ ചുമ ഇവ ശമിക്കും
11. വെറ്റില നീരില്‍ ചുണ്ണാമ്പു കലക്കി തൊണ്ടകുഴിയില്‍ തടവിയാല്‍ തൊണ്ട അടപ്പ് മാറും
12. തേള്‍ കടിച്ച വിഷം ഇറങ്ങാന്‍ വെറ്റില ചാറു കുടിച്ചും കടിവായില്‍ വെറ്റില ചതച്ചു തടവിയാല്‍ മതിയാകും
13. രണ്ടു അല്ലെങ്കില്‍ മൂന്നു വെറ്റില എടുത്തു ചാറു പിഴിഞ്ഞ നീരില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്തു ദിവസവും കുടിച്ചാല്‍ നാഡികള്‍ ബലപ്പെടും
14. ക്യാന്‍സര്‍ രോഗങ്ങള്‍ക്ക് ഉള്ള ചില മരുന്നുകളില്‍ വെറ്റില ഒരു പ്രധാന അംശം ആണ്,
15. വെറ്റില കായ കല്‍പ്പ രീതിയില്‍ ഉപയോഗിച്ചു വന്നാല്‍ നല്ല ആരോഗ്യമുണ്ടാകും.
No comments:
Post a Comment