ഇനി സിനിമയ്ക്കു പോകുമ്പോള്‍ ഒരു പായ്ക്കററ് പോപ്കോണ്‍ കൂടുതലായി വാങ്ങിക്കോളൂ. പൊരിച്ചെടുത്ത ചോളമണികള്‍ ആരോഗ്യത്തിനു ദോഷകരമല്ല. എന്നുമാത്രമല്ല, പോപ്കോണില്‍ അടങ്ങിയിരിയ്ക്കുന്ന നാരുകള്‍ക്ക് ഹൃദ്രോഗം മുതല്‍ ക്യാന്‍സര്‍ വരെ തടയാനുള്ള കഴിവുണ്ട്. കോശങ്ങളെ നശിപ്പിയ്ക്കുന്ന തന്മാത്രകളെ ചെറുക്കാനുള്ള ശേഷിയുണ്ട് പോപ്കോണിനെന്നു പറയുന്നത് ബ്രിട്ടനിലെ സ്ക്രാന്റോണ്‍ യൂണിവേഴ്സിററിയിലെ ഗവേഷകരാണ്. ആരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണമാണ് പോപ്കോണ്‍. കൊഴുപ്പ് കുറവ്. ധാരാളം നാരുകളും പച്ചക്കറികളിലും പഴങ്ങളിലും ഉള്ളതിനേക്കാള്‍ ആന്റി ഓക്സിഡന്റ്കളുമുണ്ട് പോ്കോണില്‍.
ക്യാന്‍സര്‍,ഡിമെന്‍ഷ്യ,ഹാര ്‍ട്ട് അററാക്ക് തുടങ്ങിയ രോഗങ്ങളെ ചെറുക്കാനുള്ള പോപ്കോണിന്റെ കഴിവിനെ ഇങ്ങനെ വിശദീകരിയ്ക്കുന്നു ഗവേഷകര്‍.പോപ്കോണിലുള്ള പോളി ഫെനോള്‍സ് എന്ന ആന്റി ഒക്സിഡന്റാണ് രോഗപ്രതിരോധ ഘടകമായി പ്രവര്‍ത്തിയ്ക്കുന്നത്. രക്ത ധമനികള്‍ക്ക് ആയാസം നല്‍കാനും രക്തയോട്ടത്തിന്റെ വേഗത കൂട്ടാനും പോളി ഫെനോള്‍സിനു കഴിയും. പച്ചക്കറികളിലും പഴങ്ങളിലും ഉള്ളതിനേക്കാള്‍ പോളി ഫെനോള്‍സിനുണ്ട് പോപ്കോണില്‍
പോപ്കോണ്‍ പൊരിച്ചെടുക്കുമ്പോള്‍ കളയുന്ന ഉമിയിലാണ് യഥാര്‍ത്ഥ പോഷകമുള്ളതെന്നാണ് ഗവേഷണ സംഘത്തിന്റെ മേധാവി ഡോ.ജോവിന്‍സണ്‍ പറയുന്നത്. ഉമി പല്ലില്‍ പററിപ്പിടിച്ചിരയ്ക്കുമെന്ന ു കരുതി വലിച്ചെറിയുന്ന രീതി ഇനി അവസാനിപ്പിയ്ക്കാം. ഉമിയില്‍ ധാരാളം നാരുകളും പോളിഫെനോള്‍സും അടങ്ങിയിരിയ്ക്കുന്നു. ഇപ്പോള്‍ ലഭ്യമായിട്ടുള്ള സ്നാക്സില്‍ ഏററവും പോഷകപ്രധമാണ് പോപ്കോണ്‍. കൂടുതല്‍ സംസ്കരിക്കപ്പെടാത്തതുകൊണ്ട ാണ് പോപ്കോണില്‍ ഇത്രയധികം പോഷകങ്ങള്‍ ലഭ്യമായിരിയ്ക്കുന്നത്. കുറച്ച് പോപ്കോണ്‍ ദിവസവും കഴിച്ചു നോക്കൂ. നിങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കും.
No comments:
Post a Comment