കട്ടന്‍ചായ അഥവാ സുലൈമാനി നമ്മുടെ പ്രിയപ്പെട്ട പാനീയമാണ്. പാല്‍ ചേര്‍ത്ത ചായ സ്ഥിരമായി കുടിക്കുന്നതിനേക്കാള്‍ നല്ലത് കട്ടന്‍ചായയാണ്. നിരവധി ഗുണങ്ങളാണിതിനുള്ളത്.
1. ഹൃദയത്തിന് നല്ലത്
ഹൃദയധമനികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കട്ടന്‍ചായ കുടിക്കുന്നത് സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും രക്തയോട്ടം സുഗമമാക്കുന്നതിനും കട്ടന്‍ചായ നല്ലതാണ്. ഹൃദയ പേശികള്‍ ആരോഗ്യത്തോടെ നിലനിര്‍ത്തി ഹൃദയധമനീ രോഗ സാധ്യത കുറയ്ക്കാനുള്ള അംശങ്ങളും ഇതിലുണ്ട്.
2. ക്യാന്‍സറിനെ പ്രതിരോധിക്കും
സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് അര്‍ബുദം, വയറ്റിലെ അര്‍ബുദം എന്നിവ തടയാന്‍ കട്ടന്‍ചായ സഹായിക്കും. ചായയില്‍ അടങ്ങിയിട്ടുള്ള ടിഎഫ്2 എന്ന സംയുക്തം അര്‍ബുദകോശങ്ങളെ നശിപ്പിക്കുകയും സാധാരണ കോശങ്ങളെ അതുപോലെ നിലനിര്‍ത്തുകയും ചെയ്യും. പുകവലിക്കുകയും മറ്റ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അര്‍ബുദ സാധ്യത കട്ടന്‍ ചായ കുറയ്ക്കും.
3. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും
രോഗം ഉണ്ടാക്കുന്ന വിവിധ തരം ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാന്‍ ശരീരത്തിലെ രോഗ പ്രതിരോധ സംവിധാനം ശക്തമാകണം. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ എന്ന പദാര്‍ത്ഥത്തിന് പകര്‍ച്ചപ്പനി, ജലദോഷം, പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയ്ക്ക് കാരണമാകുന്ന വൈറസുകളെ ചെറുക്കാനുള്ള കഴിവുണ്ട്.
4. ദഹനശേഷി മെച്ചപ്പെടുത്തും
കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ ദഹനത്തിന് ഏറെ ഗുണം ചെയ്യും. വിവിധ തരത്തിലുള്ള ഉദര രോഗങ്ങളും കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളും നേരിടാന്‍ ഇതു സഹായിക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള പോളിഫിനോള്‍സ് കുടല്‍ വീക്കം കുറയാന്‍ സഹായിക്കും.
5. ഉന്മേഷം നല്‍കുന്നു
ഒരു കട്ടന്‍ചായ കുടിച്ചാല്‍ ക്ഷീണം പമ്പ കടക്കുന്നില്ലേ... ഇതില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ എന്ന പദാര്‍ഥമാണിതിന് സഹായിക്കുന്നത്. ഏകാഗ്രതയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താനും കഫീന്‍ സഹായിക്കുന്നു. തിയോഫൈലിന്‍ സംയുക്തം വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയെ ഉത്തേജിപ്പിക്കും.
No comments:
Post a Comment