123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Saturday, November 28, 2015

IMA Blood Bank, Thrissur. The following hospitals are the beneficiaries

  • AL-IQBAL HOSPITAL, CHENTHRAPPINNI.

  • ALLIED HOSPITAL, KUNNAMKULAM.

  • ALATHUR MATERNITY & CHILDRENS HOSPITAL.

  • AMALA CANCER CENTRE.

  • ANZAR HOSPITAL, PERIMPILAVU.

  • ASWINI,THRISSUR.

  • BISHOP ALAPPAT MISSION HOSPITAL, KATTOOR.

  • CAM HOSPITAL, OLARIKKARA

  • CO-OPERATIVE HOSPITAL, IRINJALAKUDA

  • CRAFT HOSPITAL, KODUNGALLUR

  • CRESCENT HOSPITAL, ALATHUR

  • DHANYA HOSPITAL

  • DAYA SPECIALITY SURGICAL CENTRE, THRISSUR

  • DEVI KRIPA HOSPITAL, URAKAM

  • DISTRICT HOSPITAL, THRISSUR

  • DIVINE HOSPITAL, WADAKKANCHERY

  • DOCTOR’S MEDICAL CENTERE, WADAKKANCHERY

  • EDAPPAL HOSPITAL, EDAPPAL

  • ELITE MISSION HOSPITAL, KOORKENCHERY

  • EYE & DIABETIC HOSPITAL, KKM

  • ESI HOSPITAL, OLARIKKARA

  • GOVT HOSPITAL, VALAPAD

  • GEM HOSPITAL

  • HOLY FAMILY HOSPITAL, OLLUR

  • ICCONS HOSPITAL

  • ITTIMANI HOSPITAL, KUNNAMKULAM

  • JEEVODYA HOSPITAL, CHELAKKARA.

  • JUBILEE MISSION HOSPITAL, THRISSUR

  • K.M.M CLINIC, PUNKUNNAM

  • KARTHIAYANI NURSING HOME

  • KAIRALI HOSPITAL, GURUVAYOOR

  • KARUNA HOSPITAL, VADANAPPILLY

  • KOVOOR INSTITUTE OF NEURO SCIENCE

  • LITTLE FLOWER HOSPITAL, ANGAMALY

  • LAL MEMORIAL HOSPITAL, IRINJALAKUDA

  • LEKSHMI HOSPITAL, PALAKAD

  • M.I.MISSION HOSPITALHOSPITAL, ENGANDIYOOR

  • MALANKARA ORTHODOX CYRIAN HOSPITAL, KUNNAMKULAM

  • MARINA HOSPITAL

  • MARIA THERESA HOSPITAL, KUZHIKKATTUSSERY

  • MAR THIMOTHIOUS CHARITABLE HOSPITAL, NALLENKARA/li>
  • MEDICARE HOSPITAL

  • MEDICAL COLLEGE,THRISSUR.

  • MOTHER & CHILD HOSPITAL, KODAKARA

  • MODERN HOSPITAL, KODUNGALLUR

  • MODERN HOSPITAL, KOOTANAD

  • MOTHER HOSPITAL, OLARIKKARA

  • MOULANA HOSPITAL, PERINTHALMANNA

  • NEW MEDICAL COLLEGE, MG KAVU

  • OK MISSION HOSPITAL, KODUNGALLUR

  • PAIN & PALIATIVE CLINIC, THALIKULAM

  • PRASANTHI HOSPITAL, CHALAKUDY

  • PADUVA HOSPITAL

  • PALANA INSTITUTE OF MEDICAL SCINCE HOSPITAL, PALAKKAD

  • RAJA HOSPITAL

  • RAJI NURSING HOME

  • ROHINI HOSPITAL, CHERPU

  • ROYAL HOSPITAL, KUNNAMKULAM

  • SAI HOSPITAL, PALAKKAD

  • SANTHI NURSING HOME, PALAKKAD

  • SEMALK HOSPITAL, OTTAPPALAM

  • SEVENTH DAY HOSPITAL, OTTAPPALAM

  • ST. JAMES HOSPITAL, CHALAKUDY

  • SAROJA NURSING HOME

  • SREESANKARA HOSPITAL, PAZHAYANNUR

  • SOUPARNIKA AYUR NIKETHAN

  • ST. VINCENT DE PAUL HOSPITAL, OLLUR

  • TCR.DT. CO-OPERATIVE HOSPITAL

  • THANKAM HOSPITAL, PALAKAD

  • THQH, WADAKANCHERY

  • SUN MEDICAL CENTRE, THRISSUR(TRICHUR HEART HOSPITAL)

  • TRICHUR METROPOLITAN HOSPITAL

  • UNITY HOSPITAL, KATTOOR

  • UNITY HOSPITAL, KUNNAMKULAM

  • V.K.AMMA MEMORIAL HOSPITAL

  • VINAYAKA AYURVEDIC NURSING HOME, PALAKKAL

  • WESTFORT HI-TECH HOSPITAL

  • WESTFORT HOSPITAL

Safety Days period without pregnancy. How to calculate ?

ചെറുപ്പക്കാര്‍ പുറത്തു ചോദിക്കാന്‍ മടിക്കുന്ന ചോദ്യങ്ങളും അവയ്‌ക്കുള്ള ഉത്തരങ്ങളും. !!

ചെറുപ്പക്കാര്‍ പുറത്തു ചോദിക്കാന്‍ മടിക്കുന്ന ചോദ്യങ്ങളും അവയ്‌ക്കുള്ള ഉത്തരങ്ങളും.
ആധുനിക കാലത്ത്‌ സ്‌ത്രീ വന്ധ്യതയ്‌ക്ക് ഒപ്പമാണ്‌ പുരുഷ വന്ധ്യതയും. ജീവിത ശൈലിയിലെ മാറ്റത്തിനൊപ്പം പ്രത്യുത്‌പാദന സംവിധാനത്തെക്കുറിച്ചുള്ള പുതിയ തലമുറയുടെ അജ്‌ഞതയും വര്‍ധിച്ചുവരുന്ന വന്ധ്യതയ്‌ക്ക് കാരണമാണ്‌. ചെറുപ്പക്കാര്‍ പുറത്തു ചോദിക്കാന്‍ മടിക്കുന്ന ചോദ്യങ്ങളും അവയ്‌ക്കുള്ള ഉത്തരങ്ങളും.

1. മാറിയ സാഹചര്യത്തില്‍ വിവാഹത്തിനു മുമ്പ്‌ ശുക്ല പരിശോധന നടത്തേണ്ടതുണ്ടോ?


വിവാഹത്തിനു മുമ്പ്‌ ശുക്ല പരിശോധന നടത്തേണ്ടതില്ല. എന്നാല്‍ നടത്തുന്നതിന്‌ യാതൊതു തടസവുമില്ല.

2. അമിതമായ സ്വയംഭോഗശീലം വന്ധ്യതയ്‌ക്ക് കാരണമാകുമോ? സ്വയംഭോഗം ചെയ്യാത്തവരില്‍ വന്ധ്യതയ്‌ക്ക് സാധ്യത കുറവാണോ?


അമിതമായ സ്വയംഭോഗം ഒരുകാരണവശാലും വന്ധ്യതയ്‌ക്ക് കാരണമാകുന്നില്ല. സ്വയംഭോഗവും വന്ധ്യതയും തമ്മില്‍ യാതൊരു ബന്ധവുമില്ല.
3. ഗുഹ്യഭാഗത്തും മുഖത്തും രോമവളര്‍ച്ച കുറഞ്ഞവരില്‍ വന്ധ്യതയ്‌ക്കുള്ള സാധ്യത കൂടുതലാണെന്ന്‌ പറയുന്നത്‌ ശരിയാണോ?

ഗുഹ്യഭാഗത്തും മുഖത്തും രോമവളര്‍ച്ചകുറഞ്ഞ പുരുഷന്മാര്‍ ഹോര്‍മോണ്‍ നിലയില്‍ കുറവ്‌ കാണാറുണ്ട്‌. ഇത്തരക്കാരില്‍ ബീജത്തില്‍ ശുക്ലത്തില്‍ ബീജാണുക്കളുടെ കുറവ്‌ കണ്ടുവരുന്നുണ്ട്‌. ഇവര്‍ ഹോര്‍മോണ്‍നില പരിശോധിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്‌.

4. വൃഷണങ്ങള്‍ക്ക്‌ ഏല്‍ക്കുന്ന ക്ഷതം വന്ധ്യതയിലേക്ക്‌ നയിക്കുമോ?


വൃഷണങ്ങള്‍ക്ക്‌ ഏല്‍ക്കുന്ന ക്ഷതം ഹെമറ്റോസീല്‍ അഥവാ രക്‌തം കട്ടപിടിച്ചു കിടക്കുന്നതിന്‌ കാരണമാകുന്നു. എന്നാല്‍ ഇത്‌ വന്ധ്യതയിലേക്ക്‌ നയിക്കണമെന്നില്ല. എങ്കിലും വേദനയും നീരും ഉണ്ടാകുന്നുണ്ടെങ്കില്‍ സ്വാഭാവിക ലൈംഗികബന്ധത്തിന്‌ തടസമാകും. എങ്കിലും കാലക്രമേണ ഇതു മാറുന്നതാണ്‌.

5. ലിംഗത്തിന്‌ സംഭവിക്കുന്ന ഏതൊക്കെ തകരാറുകളാണ്‌ പുരുഷവന്ധ്യതയ്‌ക്ക് കാരണമാകുന്നത്‌?


ലിംഗത്തിന്‌ സംഭവിക്കുന്ന തകരാറുകള്‍ പല വിധത്തിലുണ്ട്‌. പ്രമേഹം നിയന്ത്രണാതീതമാകുമ്പോള്‍ രക്‌തത്തിലുള്ള പഞ്ചസാരയുടെ അളവ്‌ കൂടുകയും (ബ്ലഡ്‌ ഷുഗര്‍) ലിംഗത്തിന്മേലുള്ള നിയന്ത്രണം കുറയുകയും ഉദ്ധാരണശേഷി ഇല്ലാതാവുകയും ചെയ്യുന്നു. ഇത്‌ പുരുഷ വന്ധ്യതയ്‌ക്ക് കാരണമാകും.

6. ജന്മനാല്‍ ഒരു വൃഷണം മാത്രമുള്ളവര്‍ക്ക്‌ വന്ധ്യത ഉണ്ടാകുമോ? ഇതിന്‌ എന്താണ്‌ പോംവഴി?


ജന്മനാ ഒരു വൃഷണം മാത്രമുള്ളവരില്‍ വന്ധ്യത ഉണ്ടാകണമെന്നില്ല. ഒരു വൃഷണം സ്വാഭാവികമായ നിലയില്‍ പ്രവര്‍ത്തനക്ഷമമാണെങ്കില്‍ ബീജോത്‌പാദനം നടക്കുന്നതാണ്‌. എന്നാല്‍ ആ വൃഷണത്തിന്‌ ക്ഷതമോ മറ്റ്‌ പരിക്കുകളോ ഏല്‍ക്കുന്നതുവഴി വന്ധ്യതയിലേക്കു നയിക്കുന്നു.
ജനിക്കുന്ന കഞ്ഞിനെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കേണ്ടതാണ്‌. കാണാത്ത വൃഷണത്തെ വൃഷണസഞ്ചിയിലേക്ക്‌ എത്തിക്കാവുന്നതുമാണ്‌. അല്ലാത്തപക്ഷം വയറിനുള്ളില്‍ കാണപ്പെടുന്ന ഈ വൃഷണം കാലക്രമേണ പ്രവര്‍ത്തനരഹിതമായി പോകുന്നു.

7. ദീര്‍ഘകാലം സ്‌ഖലനം നടക്കാതിരുന്നാല്‍ ബീജത്തിന്റെ ചലനശേഷി കുറയുമെന്ന്‌ പറയുന്നത്‌ ശരിയാണോ? എന്തുകൊണ്ടാണിത്‌?


നാലഞ്ചുദിവസം സ്‌ഖലിക്കാതിരിക്കുന്ന ശുക്ലത്തില്‍ ബീജാണുക്കളുടെ ചലനശേഷി ഗണ്യമായി കുറഞ്ഞുകാണുന്നു. ഇതിനാല്‍ അണ്‌ഡോല്‍പാദനം നടക്കുന്ന ദിവസങ്ങളില്‍ ഇടവിട്ട ദിനങ്ങളില്‍ ബന്ധപ്പെടുന്നത്‌ ഗര്‍ഭധാരണത്തിനു സാധ്യത ഏറുന്നു.

8. പതിവായി ചൂടുവെള്ളത്തില്‍ കുളിക്കുന്നതുകൊണ്ട്‌ വന്ധ്യത ഉണ്ടാകുമോ? ഉണ്ടെങ്കില്‍ എന്താണ്‌ ഇതിനു കാരണം?


സാധാരണ ചൂടുവെള്ളത്തില്‍ കുളിക്കുന്നതുകൊണ്ട്‌ വന്ധ്യത ഉണ്ടാകും. ശുക്ലത്തില്‍ ബീജാണുക്കളുടെ എണ്ണം കുറഞ്ഞവര്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതാണ്‌ ഉത്തമം. ഒട്ടിച്ചേര്‍ന്ന അടിവസ്‌ത്രങ്ങളും ജീന്‍സും ധരിക്കുക, പുകവലി, മദ്യപാനം മുതലായവ ബീജാണുക്കളുടെ എണ്ണം കുറയ്‌ക്കുന്നതായി കണ്ടുവരുന്നു.  for more news need to read click here 

Wednesday, November 25, 2015

ഹോട്ടല്‍ വില നിയന്ത്രിക്കുന്ന ബില്ലിന് അംഗീകാരം !!

തിരുവനന്തപുരം: ഹോട്ടലിലെ ഭക്ഷ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം.ഭക്ഷ്യ വകുപ്പ് കൊണ്ടു വന്ന ബില്ലാണ് ഇന്ന് മന്ത്രിസഭ പരിഗണിച്ച് അനുമതി നല്‍കിയത്.നവംബര്‍ 30തിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ചേക്കും. 
സംസ്ഥാനത്തെ ഹോട്ടലുകളുടെ നിലവാരത്തിന് അനുസരിച്ച് ഭക്ഷണ വില ഏകീകരിക്കാന്‍ ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഹോട്ടലുകളെ സൗകര്യങ്ങളുടേയും സേവനത്തിന്റേയും അടിസ്ഥാനത്തില്‍ പല ഗ്രേഡുകളായി തിരിച്ചാവും ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിക്കുക. ഭക്ഷണസാധനങ്ങളുടെ വില കൂട്ടാനുള്ള അധികാരം സര്‍ക്കാര്‍ പ്രതിനിധികള്‍ അടങ്ങുന്ന കമ്മിറ്റിക്കായിരിക്കും. വിപണിയിലെ സാധനവില ക്രമാതീതമായി കൂടുമ്പോള്‍ മാത്രമാവും വില കൂട്ടുക. ആവശ്യമെങ്കിൽ വില കുറയ്ക്കാനും കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കും.
ബില്ലിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് ജില്ലാതല സമിതികളും ഉണ്ടാകും.
ഹോട്ടല്‍ ഭക്ഷണത്തിന് അനിയന്ത്രിതമായവില വര്‍ധനവ്  ഉണ്ടാകുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ പുതിയ ബില്ല് കൊണ്ടുവരുന്നത് .
The Organization
TFL Programme Trust is an organization formed by Jeevananda Maharshi involving research and development of human life and its values.

The Foundation
TFL Foundation came about at the wish of Jeevananda Maharshi, a highly qualified and respected teacher of Indian tradition. The operations of TFL started 20 years back; TFL Foundation aims to provide a realistic contribution to the preservation of the ancient and deep knowledge of India. It provides a conductive environment for people of any nationality or religion to study and meditate on a Spiritual Health Programme called TFL (Tension Free Life) through its Franchisee Centers globally..

The Program
The TFL Programme, a Spiritual Health Programme is developed by Jeevananda Maharshi. The programme is developed based on the secret sutras of youth, practiced by the Kings and Lords of ancient Bharatha about 6000 years earlier. Through continued research and practical testing among different category of people Jeevananda Maharshi has developed it as the most necessary programme of the present world (era). The TFL programme is certified by number of participants globally that it brings relief to the physical and mental problems from the 3rd day of practice itself. There are thousands of people experiencing the benefits of TFL all over the world.

The Science
In the present world 80% of the population is suffering from various physical and mental problems like cholesterol, blood pressure, heart problems, diabetes, back pain, spondylitis, knee pain, asthma, obesity, hyper tension, and inferiority complex. The modern medical science has agreed that many of these physical problems are psychosomatic and cannot be cured by the use of medicines. TFL Programme is doing a cleaning up in the physical, mental and emotional body of human beings resulting in an immediate relief from these psychosomatic problems.

The Practice
TFL is a 14 days programme and the participants get relief from various mental and physical problems in a miraculous way improving their life in all areas like personal, business, family, and social relationships and bringing total happiness to their life. The practice is 1 'Y:2 hours per day for fourteen days. The most interesting part of this programme is that people from all religions and sections irrespective of sex, age, creed or any difference can participate in this programme and there is no restrictions in their daily way of life or food habits. its values.

The Mind
Through the TFL technique, TFL foundation has initiated a global mission to ensure every individual with a calm, peaceful mind and a happy family life. Our life is balanced when we are physically, mentally, socially and spiritually healthy. And this holds true for every member of the family, the TFL is a leap in this direction. We are either caught in our 'past' or worried about our 'future' and forget to live and enjoy our 'present'. Attend TFL and start living in the 'present'. Those who are seeking options for knowing their mind, improving their health and lead a happy and contented family life-your search is over. for more details click here 

Saturday, November 21, 2015

ശുദ്ധ മഞ്ഞളൊരു സിദ്ധൌഷധം !!

ഒരിക്കല്‍ നെഞ്ചില്‍ കഫക്കെട്ട് വന്നപ്പോള്‍ ഞങ്ങളുടെ ആന്ധ്രക്കാരി അയല്‍വാസി, വൈഫിനു പറഞ്ഞു കൊടുത്ത ഉപായം.ഏതാനും മാസങ്ങളായി ഞാന്‍ രണ്ടോ മൂന്നോ നേരം പാല്‍ചായയില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്തു കഴിക്കുന്നു.

മൂന്നോ നാലോ തവണ പാലില്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് കഴിച്ചതോടെ എന്റെ കഫക്കെട്ട് പൂര്‍ണ്ണമായി സുഖപ്പെട്ടു.
വേണമെങ്കില്‍ ഒരു ഗമക്ക് കമ്പനി ഇന്ശുറന്‍സ് ചിലവില്‍ ഒരു കെട്ടു വിലപിടിച്ച ആന്റിബയോട്ടിക്കുകളും ആന്റി ഇന്‍ഫ്ലാമ്മേറ്ററികളും ഒക്കെ വാങ്ങി കഴിക്കാമായിരുന്ന സ്ഥാനത്താ ഈ മഞ്ഞള്‍ പ്രയോഗം എന്നോര്‍ക്കണം.
മഞ്ഞള്‍പ്പൊടി വാങ്ങാറില്ല. മഞ്ഞള് വാങ്ങി ഉണക്കി മില്ലില്‍ കൊടുത്ത് പൊടിപ്പിച്ചത് നാട്ടില്‍ നിന്ന്‍ വരുത്തിക്കും.
ഏതായാലും ആന്ധ്രക്കാരി തന്ന വിവരത്തെ കുറിച്ച് നെറ്റില്‍ വിശാലമായൊരു സേര്‍ച്ച്‌ നടത്തി.

Thursday, November 19, 2015

തെറ്റിക്കരുതേ ഹൃദയതാളം >>>>>


മനുഷ്യര്‍ എക്കാലത്തും അവനവന്റെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്‍മാരാണ്. എന്നാല്‍ ചിലപ്പോള്‍ അറിഞ്ഞു കൊണ്ടു തന്നെ രോഗങ്ങള്‍ വരുത്തിവയ്ക്കാന്‍ മടി ഇല്ലാത്തവരും. പുകവലി, മദ്യപാനം, ചില അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, വ്യായാമക്കുറവ് തുടങ്ങിയവ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് അറിയാമെങ്കിലും അതിനു പിറകേ പായുന്നത് ചിലരുടെയെങ്കിലും ഒരു പൊതുസ്വഭാവമായി മാറിയിട്ടുണ്ട്. ഈ ദുശീലങ്ങളുടെ അനന്തരഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് പാവം നമ്മുടെ ഹൃദയം തന്നെ.  

ഹൃദയവും രോഗങ്ങളും 
ഹൃദയത്തിന്റെ ഭിത്തികളിലൂടെ പോകുന്ന രക്തക്കുഴലുകളില്‍ (കൊറോണറി ധമനി) അകത്ത് കൊഴുപ്പ് അടിയുമ്പോള്‍ ഇവ പൂര്‍ണമായോ ഭാഗികമായോ അടയുന്നു. അങ്ങനെ അതു വഴിയുള്ള രക്തപ്രവാഹം തടസപ്പെടുന്നു. ഇതു നെഞ്ചുവേദനയായി രോഗികള്‍ക്ക് അനുഭവപ്പെടുന്നു. പെട്ടെന്ന് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ ഇവിടുത്തെ മാംസപേശികള്‍ കേടായി തുടങ്ങും. ഇതിന്റെ ഫലമായി നെഞ്ചിന്റെ മധ്യഭാഗത്ത് വലിഞ്ഞു മുറുകുന്നതായും വേദനയായും നെഞ്ചില്‍ എന്തോ ഭാരം എടുത്തു വച്ചതുപോലെയുള്ള തോന്നലും കിതപ്പുമെല്ലാം അനുഭവപ്പെടുന്നു.താടിയെല്ലില്‍ കഴമ്പ്, നെഞ്ചിന്റെ മധ്യഭാഗത്ത് വേദന, ഇടതു കൈ തരിപ്പ്, അമിതമായി വിയര്‍ക്കല്‍, ഛര്‍ദിക്കാനുള്ള തോന്നല്‍, ശ്വാസ തടസം എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കണം. ഇവ ഹൃദയരോഗങ്ങളുടെ ലക്ഷണമായേക്കാം.

Sunday, November 15, 2015

പുരുഷന്മാരില്‍ സ്തനാര്‍ബുദം വര്‍ധിക്കുന്നു !!


സ്ത്രീകളില്‍ മാത്രമല്ല പുരുഷന്മാരിലും 

സ്തനാര്‍ബുദമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രലോകം 

നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ 

സ്തനാര്‍ബുദം ബാധിക്കുന്ന പുരുഷന്മാരുടെ എണ്ണം 

വര്‍ധിച്ചുവരുന്നതായി വിദഗ്ധ ഡോക്ടര്‍മാര്‍ 

സാക്ഷ്യപ്പെടുത്തുന്നു.


രാജ്യത്തെ മൊത്തം സ്തനാര്‍ബുദ രോഗികളില്‍ പുരുഷന്മാര്‍ രണ്ടു ശതമാനത്തിലേറെയാണ്. ജീവിതശൈലിയിലുള്ള വ്യതിയാനമാണ് ഇതിനു പ്രധാന കാരണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

Saturday, November 14, 2015

ഇന്ത്യന്‍ ഗൂസ്‌ബറി [ നെല്ലിക്ക ] ഒരു മഹാസംഭവം ?


ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന 

നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌. 


ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ പണച്ചിലവോ സമയ 

നഷട്ടമോ ഇല്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ 

എണ്ണിയാല്‍ ഒടുങ്ങില്ല. അമിതവണ്ണം കുറയ്‌ക്കാന്‍ ഏറ്റവും 

നല്ല മാര്‍ഗമാണ്‌ ദിവസവും നെല്ലിക്ക കഴിക്കുന്നത്‌.

വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, 

കാല്‍ഷ്യം എന്നിവാല്‍ സമ്പന്നമാണ്‌ നെല്ലിക്ക. സ്‌ഥിരമായി 

കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഒരു 

നെല്ലിക്ക ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക്‌ സംഭവിക്കുന്ന 

മാറ്റങ്ങള്‍.

1, ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനള്‍ മികച്ചതാക്കുന്നു.

2, വിറ്റാമിന്‍ സി യാല്‍ സമൃദ്ധമാണ്‌ നെല്ലിക്ക. നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ കാഴ്‌ച ശക്‌തി വര്‍ധിക്കും.

3, ആര്‍ത്തവ ക്രമക്കേടുകള്‍ക്ക്‌ പരിഹാരമായി സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.

4, പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്കാ സ്‌ഥിരമായി കഴിക്കുക.

5, നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രീയ സുഖമമാക്കുന്നു.

6, ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്‌ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ ഒന്നു വരില്ല.

7, നെല്ലിക്കയിലുള്ള ആന്റെി ഓക്‌സിഡന്റെുകള്‍ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന്‌ സംരക്ഷിക്കും.

8, നെല്ലിക്ക ജൂസിനൊപ്പം ഇഞ്ചി ചേര്‍ത്ത്‌ കഴിക്കുന്നത്‌ തൊണ്ടയുടെ ആരോഗ്യം വര്‍ധിപ്പിക്കും.

9, സ്‌ഥിരമായി കഴിച്ചാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും.

10, ഓര്‍മ്മക്കുറവുള്ളവര്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. ഓര്‍മ്മശക്‌തി വര്‍ധിക്കും.

11, സ്‌ഥിരമായി കഴിക്കുന്നത്‌ ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിച്ച്‌ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

12, വായിലുണ്ടാകുന്ന അള്‍സറിന്‌ പരിഹാരമായ നെല്ലിക്ക കഴിക്കുക.

13, ദിവസവും രാവിലെ ഒരുഗ്ലാസ്സ്‌ നെല്ലിക്ക ജൂസ്‌ കഴിക്കുന്നത്‌ വാതരോഗങ്ങള്‍ ഇല്ലാതാകും.

14,ശരീരത്തിലെ അഴുക്കുകള്‍ പുറന്തള്ളി ശരീരശുദ്ധിവരുത്താന്‍ നെല്ലിക്ക കാഴിക്കുന്നതിലൂടെ കഴിയും.

15, ആസ്‌മയും ബ്രോങ്കയിറ്റിസും മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.

Friday, November 13, 2015

സുഖ പ്രസവത്തിന്ന്‍ !!!




നിത്യവും ഓറഞ്ച്നീരോ ചെറിപ്പഴമോ കഴിച്ചാല്‍കുട്ടികള്‍ക്ക് 

ആരോഗ്യവും സൌന്ദര്യവും ഉണ്ടാകും

മുള്ളന്‍ചീരയുടെ കുരു ഉണക്കിപൊടിച്ച്പാലില്‍ചേര്‍ത്ത്കുടിക്കുക

വരിക്കമാവിന്‍റെഇലഇടിച്ചുപിഴിഞ്ഞ്ഒരുഔണ്‍സ് എണ്ണചേര്‍ത്ത് 

കഴിക്കുക

നിത്യവും150ഗ്രാംഏത്തപ്പഴവും 150ഗ്രാംപശുവിന്‍ പാലും കഴിക്കുക

9 മാസമായാല്‍ദിവസവും 10 ഗ്രാം ബദാമിന്‍റെഎണ്ണകുടിക്കുക

ചെറുകടലാടി അരച്ച് യോനിമദ്ധ്യത്തില്‍ പുരട്ടുക

കാഞ്ഞിരക്കുരു വെള്ളത്തില്‍ അരച്ച് നാഭിയില്‍ പുരട്ടുക

മുക്കൂറ്റിവേര്അരച്ച്എണ്ണയില്‍ ചേര്‍ത്ത് കഴിക്കുക

ഉമ്മത്തിന്‍കുരുഅരച്ച് എണ്ണചേര്‍ത്ത് നെറുകയില്‍ ഇടുക

എലികാഷ്ടം കവുങ്ങിന്‍പൂക്കിലഎന്നീവ സമംഅരച്ച്വയറ്റില്‍ തേക്കുക

നന്ത്യാര്‍വട്ടത്തിന്‍റെ വടക്കോട്ടുള്ള വേര് അരച്ച് നാഭിയില്‍ പുരട്ടുക 

ഒരു കഷണം ഇരട്ടിമാതുരം ശര്‍ക്കരയില്‍ ചേര്‍ത്ത് കഴിക്കുക 

ഉലുവ പുഴുങ്ങലരി ജീരകം ഇവ വറുത്ത് പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് 

കഴിക്കുക പ്രസവ വേദന ഉണ്ടായാല്‍ ചെറുകടലാടി അരച്ച് യോനി 

പ്രദേശത്ത്‌ പുരട്ടുക 

മുലകളിലെ നീര് --മുലയിലെ കുരു --മുല വേദന --മുലപ്പാല്‍കൂടുവാന്‍ -

മുലപ്പാല്‍ ദുഷിച്ചാല്‍ --മുലകുടിക്കുമ്പോള്‍ ശര്‍ദ്ദി --മുലപ്പാല്‍ വറ്റിക്കു-

ന്നതിന് .പ്രസവിച്ച ഉടനെ കുട്ടി പാല്‍ കുടിക്കുന്നില്ലങ്കില്‍,ഇവക്കെല്ലാം 

മുത്തശ്ശി നാട്ടു മരുന്നുകള്‍ പറയും

പ്രസവം കഴിഞ്ഞാല്‍ വെളിച്ചവും വായു സഞ്ചാരവും ഉള്ള മുറിയില്‍ 

അമ്മയെയും കുഞ്ഞിനേയും കിടത്തുന്നു .അസുഖം ഉള്ളവരെ 

മുറിയില്‍ പ്രവേശിക്കരുത് ,പനി ചുമ മറ്റു പകര്‍ച്ചവ്യാധി കള്‍ 

ഇവയെല്ലാം കുഞ്ഞിലേക്ക് പെട്ടന്ന് പകരും .പ്രസവശുശ്രുഷ ചെയ്യുന്ന 

ആള്‍ ഒഴികെ മറ്റാരും കുഞ്ഞിനേയും അമ്മയെയും ഒരു മാസമെങ്കിലും 

പരിചരിക്കരുത് --സ്നേഹകൂടുതല്‍ കൊണ്ടും സന്തോഷം 

Wednesday, November 11, 2015

കൊറോണറി ആൻജിയോപ്ലാസ്റ്റി: അറിയേണ്ടതെല്ലാം !!

ഹൃദയത്തിൽ രക്തവും ഓക്സിജനും എത്തിക്കുന്ന രക്തക്കുഴലുകളിൽ തടസ്സം ഉണ്ടാകുമ്പോഴാണ് സാധാരണയായി ഹൃദയാഘാതം ഉണ്ടാകുന്നത്. ആൻജിയോഗ്രാം എന്ന എക്സ്റേ സാങ്കേതിക വിദ്യയിലൂടെ ഡോക്ടർക്ക് രോഗിയുടെ ഹൃദയത്തിലെ രക്തക്കുഴലുകളിലൂടെയുള്ള രക്തയോട്ടം നിർണ്ണയിക്കാൻ സാധിക്കുന്നു. ഹൃദയധമിനികളിലെ തടസ്സങ്ങൾ എത്രത്തോളം അപകടമാണെന്ന് കണ്ടെത്തുന്നതോടൊപ്പം ഹൃദയമിടിപ്പ്, ഹൃദയ വാൽവ്കളുടെ പ്രവർത്തനം എന്നിവയും പരിശോധിക്കാൻ സാധിക്കും.
കൊറോണറി ആൻജിയോപ്ലാസ്റ്റി
കൊറോണറി ആൻജിയോപ്ലാസ്റ്റി എന്നാൽ നിങ്ങളുടെ ഹൃദയത്തിലെ ഒന്നോ അതിലധികമോ ചെറിയ ആർട്ടറികൾ തിറക്കുന്ന പ്രക്രിയയാണ്. ഒരു കത്തീറ്റർ (നീണ്ട് കനം കുറഞ്ഞ ട്യൂബ്) രക്തധമിനികളിലേക്ക് കടത്തുകയും അത് ഹൃദയത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ നടക്കുന്ന സമയത്ത് കത്തീറ്ററിന്റെ അറ്റത്തുള്ള നേരിയ ബലൂൺ വീർപ്പിക്കുകയും അത് പതുക്കെ പ്ലാക്കിനെ രക്തധമനിയുടെ ഭിത്തിയിലേക്ക് അമർത്തുകയും ചെയ്യുന്നു. ഇത് രക്തധമനി തുറക്കപ്പെടുന്നതിനും ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതിനും സഹായകമാകുന്നു.

Tuesday, November 10, 2015

നാട്ടറിവുകളും നുറുങ്ങു വൈദ്യവും !!

പോസ്റ്റ്‌ ചെയ്യുന്ന ഇന്നത്തെ പാരമ്പര്യ വൈദ്യം നാട്ടറിവുകളും നുറുങ്ങുവൈദ്യവും https://danielbabu1.blogspot.com-ബ്ലോഗ്ഗിലും കിട്ടും.

ഇന്നത്തെ പാരമ്പര്യ വൈദ്യം : ഗര്‍ഭമലസല്‍.
പല വിവാഹിതയായ യുവതികളും അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് ഗര്‍ഭ ധാരണം നടക്കുന്നില്ല , ഗര്‍ഭം അലസി പോകുക .അഥവാ ഗര്‍ഭം ധരിച്ചാല്‍ കിടക്കയെ പ്രസവം വരെ ശരണം പ്രാപിക്കണ്ട ഗതികേട് . ഇവര്‍ക്ക് പാരമ്പര്യ വൈദ്യം പറയുന്ന ഒരു മരുന്ന് നോക്കാം .ലക്ഷ കണക്കിന് പണം ചിലവഴിക്കണ്ട .നമുക്ക് ചുറ്റും ഉള്ള മരുന്നുകള്‍ ആണിവ .
മരുന്നുകള്‍ :
ഇലന്തയുടെ ഇല -10 എണ്ണം ( ഇലന്ത പ്പഴം ഈ മരത്തിലേതു ആണ് )
ചിത്തിര പാല ഇലയും അറിയും ചേര്‍ത്തു -ഒരു നെല്ലിക്ക അളവ് 
ചുവന്നുള്ളി - 3 എണ്ണം

ഇലന്ത മരത്തിലെ ഇല പറിച്ചെടുക്കുമ്പോള്‍ സൂക്ഷിക്കുക . ഇലകള്‍ നല്ലവണ്ണം കഴുകി ശുദ്ധിയാക്കി അതോടൊപ്പം ചിത്തിരപാലയും ചുവന്നുള്ളിയും ചേര്‍ത്തു ചവച്ചരച്ചു തിന്നുക . മാസമുറ സമയത്ത് 7 ദിവസം രാവിലെ കഴിക്കുക .അണ്ഡാശയം അണ്ഡ കോശം ഗര്‍ഭാശയം ഇവകള്‍ ബലപ്പെടുന്നതോടൊപ്പം ആരോഗ്യമുള്ള അണ്ഡം ഉല്‍പ്പാദിപ്പിക്കും,ഗര്‍ഭാശയം ശുദ്ധിയാകും .

for more details visit here : https://danielbabu1.blogspot.com/


Sunday, November 8, 2015

കരള്‍രോഗം മാറ്റാന്‍ നീരയ്ക്കാകുമെന്ന് പഠനം !!

കോട്ടയം: കല്പവൃക്ഷമായ തെങ്ങില്‍നിന്ന് ഉല്പാദിപ്പിക്കുന്ന നീര, കരള്‍രോഗചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് പഠനം. കരള്‍രോഗികള്‍ക്കും കേരകര്‍ഷകര്‍ക്കും പ്രതീക്ഷ പകരുന്നതാണ്, പരീക്ഷണശാലയില്‍നിന്നുള്ള ഈ വിവരം. മദ്യപാനംമൂലമുണ്ടാകുന്ന കരള്‍രോഗത്തിന്റെ ചികിത്സയിലാണ് നീര ഏറെ പ്രയോജനപ്പെടുക.
ഏഷ്യയിലെ പ്രധാന ശാസ്ത്രഗവേഷണ കേന്ദ്രങ്ങളിലൊന്നായ, ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലാണ് ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ നടന്നത്. നീര ഉപയോഗിച്ചുള്ള പരീക്ഷണങ്ങളില്‍ കരള്‍രോഗം പൂര്‍ണമായി മാറ്റാനായി.
ബാംഗ്ലൂര്‍ ഐ.ഐ.എസ്സി.യിലെ ഇനോര്‍ഗാനിക് ആന്‍ഡ് ഫിസിക്കല്‍ കെമിസ്ട്രി വിഭാഗം ശാസ്ത്രജ്ഞയും മലയാളിയുമായ ഡോ. എസ്.സന്ധ്യ, പാലാ സെന്റ്‌തോമസ് കോളേജ് ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എം.രതീഷ്, ഗവേഷകയായ സ്വെന്യാ പി.ജോസ് എന്നിവരാണ് പഠനങ്ങള്‍ നടത്തിയത്.
തെങ്ങിന്റെ ചൊട്ട(പൂക്കുല) ചെത്തുമ്പോള്‍ ഊറിവരുന്ന പാനീയമാണ് നീര. ഇതില്‍ മദ്യാംശം ഒട്ടുമില്ല. ഔഷധഗുണവും പോഷകസമൃദ്ധിയുമുള്ള നീര, രുചിയുടെ കാര്യത്തിലും മുന്നിലാണ്.

Saturday, November 7, 2015

പരസ്യ വാചകങ്ങളില്‍ അടിമപ്പെടാതെ ലൈംഗിക ശേഷി പതിന്‍ മടങ്ങ്‌ !!


കൂടാതെ താഴെ പറയുന്ന ചിലമാരുന്നുകള്‍ ഉപയോഗിച്ചാല്‍ 

തന്നെ നമുക്ക് എല്ലാം  പരിഹരിക്കാം.

അണ്ടിപരിപ്പ് (കശുവണ്ടി- കൊരട്ടി ) അജെണ്ണം   പൊടിച്ചുതും, അമുക്കുരു പൊടിച്ചതും ഒരു ടീ സ്പൂണ്‍ വെണ്ണയില്‍ ചേര്‍ത്ത് രാത്രി കഴിച്ചാല്‍ സ്തീകള്‍ക്കും, 

പുരുഷന്മാര്‍ക്കും ലൈംഗിക ശേഷി പതിന്‍ മടങ്ങ്‌ വര്‍ദ്ദിക്കും,
@ മൂന്ന് ടീ സ്പൂണ്‍ കടല പൊടിച്ചതും രണ്ടു സ്പൂണ്‍ കാരക്ക പൊടിച്ചതും കുറച്ചു കല്‍കണ്ടവും ചേര്‍ത് പാലൊഴിച്ചു മിക്സ്‌ ചെയ്യുക രാത്രി കിടക്കാന്‍ നേരത്ത് കഴിക്കുക...

@ ഉലുവ പാലില്‍ പുഴുങ്ങി, പാല്‍ ചേര്‍ത്ത് ,  കല്‍കണ്ടവും പൊടിച്ചു ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുത് രാത്രി കഴിച്ചാല്‍ ലൈംഗിക ശക്തി പതിന്‍ മടങ്ങ്‌ വര്‍ദ്ദിക്കും..

@ ഉലുവ വായിലിട്ടു ചവച്ച ശേഷം ലൈംഗിക ബന്ദത്തില്‍ ഏര്‍പെട്ടാല്‍ ശീഗ്ര സ്കലനം ഉള്ളവര്‍ക്ക് ഒരുപാടു സമയം ലഭിക്കും.

@ ഉണക്ക മുന്തിരി തലേന്ന് വെള്ളത്തില്‍ ഇട്ടു വെച്ച് രാവിലെ വെറും വയറ്റില്‍ ആ വെള്ളത്തോട് കൂടി കഴിച്ചാല്‍, രക്തം ശുദ്ധിയവുന്നതും , ലൈംഗിക ശേഷി വര്‍ദിക്കുന്നതുമാണ്.
@ ഈത്തപ്പഴം കഴിച്ചാല്‍ ധാതു ബലം, ലൈഗികാസതിയും വര്ധിക്കുന്നതുമാണ് ,

@ ഈത്തപ്പഴം കുരുകളഞ്ഞു തേനില്‍ ചാലിച്ച് കഴിച്ചാലും ലൈംഗിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്..

@ നയകുരണ പരിപ്പ്, ബദാം പരിപ്പ് , അണ്ടി പരിപ്പ് ഇവ  പൊടിച്ചു പാലില്‍ മ്ക്സിയില്‍ അടിച്ചു തേന്‍ ചേര്‍ത് കഴിച്ചാല്‍ ലൈംഗിക ശേഷി വര്‍ദിക്കുന്നതും കൌണ്ട് കുറവ് പരിഹരിക്കുന്നതുമാണ് (ഇത് ഉപയോഗിക്കുന്നവര്‍ അറിയുന്നവരോട് ചോതിക്കണം എന്നിട്ടേ ചെയ്യാവൂ )

@ അശ്വഗന്ധാതി ലേഹ്യം, ധഷമൂലാരിഷ്ടം , ചിവന്യപ്രാശം , മാധനകമേശ്വരം.. എന്നി മരുന്നുകള്‍ വാങ്ങാന്‍ കിട്ടും . ഉപയോഗിക്കുന്നതിനു മുമ്പ് എത്ര കഴിക്കണം എന്നാ കാര്യം നല്ല ഒരു വൈദ്യരുടെ ഉപദേശം തേടുക.

(കോട്ടക്കല്‍ ആര്യ വൈദ്യ ശാല , ഔഷധി , കോയമ്പത്തൂര്‍ 

ഫാര്‍മസി , വൈദ്യ രത്നം , തുടങ്ങിയ നല്ല കമ്പനിയുടെ വാങ്ങുക ) 

for more like this news need to read click here

Friday, November 6, 2015

പഴങ്കഞ്ഞി

ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു. എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു. ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും.
1. മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി6, ബി12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
2.പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.
3.ചോറ് വെള്ളത്തിലിട്ടു ഏറെ നേരം വയ്ക്കുമ്പോള്‍ ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേണ്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വര്‍ദ്ധിപ്പിയ്ക്കും.
4.മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി അത്യുത്തമമാണ്.
5.ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍,എന്നീ ഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പം ദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.
6.അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്.
7.ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും.
8.ശരീരത്തിൻറെ ക്ഷീണമകറ്റാൻ ഇത് സഹായിക്കും.
9.പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.
10.അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് വളരെയേറെ നല്ലതാണ്.
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.

Monday, November 2, 2015

കാന്‍സര്‍ നെതിരെ ഉള്ള യുദ്ധത്തില്‍ പങ്കുചേരൂ .. !!!!

500 രൂപയ്ക്ക് ആജീവനാന്ത കാന്‍സര്‍ സുരക്ഷ
കാന്‍സറിന് ഇന്ന് ചെലവുകുറഞ്ഞ പരിശോധനാരീതികള്‍ ലഭ്യമാണ്. ഡോക്ടറുടെയോ ആസ്പത്രിയുടെയോ സഹായംപോലും ആവശ്യമില്ലാതെ ചെയ്യാം. ഇത് ആരും അത്ര ഗൗരവമായി എടുക്കുന്നില്ല. ഇതുമൂലം നിത്യദുരിതത്തിലേക്കും കഷ്ടപ്പാടിലേക്കും വഴിതെളിയുന്നു. കാന്‍സര്‍മൂലം കുടുംബത്തിന്റെ സാമ്പത്തികഭദ്രത തകരുന്നു.
ഉണങ്ങാത്ത മുറിവുകള്‍, പ്രത്യേകിച്ച് വായില്‍, ശരീരത്തിലുണ്ടാകുന്ന മുഴകളും തടിപ്പും പ്രത്യേകിച്ച് സ്ത്രീകളുടെ സ്തനങ്ങളില്‍ അസാധാരണവും ആവര്‍ത്തിച്ചുള്ളതുമായ രക്തസ്രാവം, ആഹാരമിറക്കാനുള്ള പ്രയാസം, വയറുകടി ഇല്ലാത്തപ്പോഴുണ്ടാകുന്ന വയറുവേദന, തുടര്‍ച്ചയായ ശബ്ദമടപ്പും ചുമയും എന്നിവയാണ് കാന്‍സറിന്റെ സൂചനകള്‍. 500മുതല്‍ 800 ഗ്രാം വരെ പച്ചക്കറികളും പഴങ്ങളും ദിനംപ്രതി ഉപയോഗിക്കുക, ഉയര്‍ന്ന തോതില്‍ ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ചീര, കാബേജ്, കാരറ്റ്, കോളിഫ്‌ളവര്‍, മുളക്, തക്കാളി, മത്തന്‍, മധുരക്കിഴങ്ങ്, ഗ്രീന്‍പീസ്, നാരങ്ങ, വെളുത്തുള്ളി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയം ചെയ്താല്‍ കാന്‍സര്‍ രോഗംവരാതെ ശരീരത്തെ സംരക്ഷിക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാന്‍സറിനെ പ്രതിരോധിക്കുന്ന ബീറ്റാകരോട്ടിന്‍ കൂടിയതോതില്‍ മേല്‍പ്പറഞ്ഞ പച്ചക്കറികളില്‍ ഉണ്ട്.
കൂണ്‍, പപ്പായ, നെല്ലിക്ക, അവക്കാഡൊ, മുള്ളുള്ള ആത്തച്ചക്ക തുടങ്ങിയവയും കാന്‍സറിനെ പ്രതിരോധിക്കും. നിറമുള്ള പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കണം. കൊഴുപ്പേറിയ ഭക്ഷണം ഒഴിവാക്കണം. മത്സ്യവും ഇറച്ചിക്കോഴിയും ഉപയോഗിക്കാം. മറ്റ് ഇറച്ചികള്‍ കുറയ്ക്കണം. കരിഞ്ഞ ഭക്ഷണം ഒഴിവാക്കണം. സ്തനങ്ങള്‍ പതിവായി സ്വയം പരിശോധിക്കണം. തടിപ്പോ മുഴയോ വേദനയോ തോന്നുന്നുവെങ്കില്‍ മാമോഗ്രാഫി ചെയ്യണം. 30 വയസ്സിന് മുകളില്‍ പ്രായമുള്ള വിവാഹിതരായ എല്ലാ സ്ത്രീകളും പാപ്‌സ്മിയര്‍ പരിശോധന നടത്തണം. അല്ലെങ്കില്‍ ഹ്യുമന്‍ പാപിലോമാ വൈറസ് ഡി.എന്‍.എ. ടെസ്‌റ്റോ, ലിക്യുഡ് ബേസ്ഡ് സൈറ്റോളജി (എല്‍.ബി.സി.) ടെസ്‌റ്റോ നിര്‍ബന്ധമായും നടത്തണം. പുകവലി ഉപേക്ഷിക്കണം. പുകയിലയും മദ്യവും ഒഴിവാക്കണം. പതിവായി വ്യായാമം ചെയ്യണം.
കാന്‍സര്‍ ചികിത്സ ചെലവേറിയതാണ്. കുടുംബത്തിന്റെ സാമ്പത്തികഭദ്രത കാന്‍സര്‍ തകര്‍ക്കും. അതൊഴിവാക്കാന്‍ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫില്‍ അംഗമായി ചേരണം. വെറും 500 രൂപയ്ക്ക് 50,000 രൂപയുടെ ആജീവനാന്ത കാന്‍സര്‍ പരിരക്ഷ ഉറപ്പുവരുത്താനുള്ള പദ്ധതിയാണ് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്.
കുടുംബത്തിലെ ഒരംഗത്തിന് 500 രൂപ കൊടുത്താല്‍ 50,000 രൂപയുടെ സൗജന്യ ചികിത്സലഭിക്കും. 1000 രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 1,500 രൂപയ്ക്ക് ഒന്നരലക്ഷം രൂപയുടെ ചികിത്സ ലഭിക്കും. 2000 രൂപ മുടക്കിയാല്‍ രണ്ടുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 10,000 രൂപ മുടക്കിയാല്‍ 5 ലക്ഷം രൂപയുടെ ചികിത്സലഭിക്കും. ഒറ്റത്തവണ മാത്രം അടച്ചാല്‍ മതി.
കാന്‍സര്‍ രോഗികളല്ലാത്ത, നേരത്തേ കാന്‍സര്‍ ബാധിച്ചിട്ടില്ലാത്ത ഏതൊരു പൗരനും ഈ പദ്ധതിയില്‍ അംഗമാകാം. അംഗത്വമെടുത്ത് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.
അപേക്ഷാഫോറം ആര്‍.സി.സി.യില്‍ നിന്ന് നേരിട്ടോ തപാലിലോ ലഭ്യമാണ്. www.rcctvm.org എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് അംഗത്വമെടുക്കാം. അംഗത്വഫീസ് ആര്‍.സി.സി. കാഷ് കൗണ്ടറില്‍ എല്ലാ പ്രവൃത്തിദിവസങ്ങളിലും 3.30 പി.എം.വരെ പണമായി അടച്ച് അംഗമാകാം. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് അക്കൗണ്ട്, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം എന്ന പേരില്‍ ഡി.ഡി.യോ, ചെക്കോ സഹിതം ഡയറക്ടര്‍ റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളേജ് പി.ഒ. തിരുവനന്തപുരം-11 എന്ന വിലാസത്തില്‍ തപാലിലും അപേക്ഷ സമര്‍പ്പിക്കാം.
അംഗത്വഫീസ് ഒറ്റത്തവണ മാത്രം അടച്ചാല്‍ മതിയാകും. വാര്‍ഷിക പ്രീമിയം അടയ്‌ക്കേണ്ട ആവശ്യമില്ല. രണ്ടുവര്‍ഷത്തിനുശേഷം ആജീവനാന്ത സംരക്ഷണം ലഭിക്കും. അംഗത്വമായി ചേരുന്നതിന് യാതൊരുവിധ വൈദ്യപരിശോധനയും ആവശ്യമില്ല.
ഇതില്‍ ചേര്‍ക്കുന്നതിന് ഏജന്റുമാരോ ഇടനിലക്കാരോ ഇല്ല. 0471 2522324, 2522288 എന്നീ ആര്‍.സി.സി. യിലെ ഫോണ്‍നമ്പരില്‍ വിശദാംശങ്ങള്‍ കിട്ടും.

Sunday, November 1, 2015

സ്തനാർബുദം. കേരളത്തിൽ ദുരന്തമാവുന്ന കാൻസറിൽ പ്രധാനം. !!

സ്തനാർബുദം. കേരളത്തിൽ ദുരന്തമാവുന്ന കാൻസറിൽ പ്രധാനം. സ്ത്രീ കാൻസറിൽ 35% വും സ്തനാർബുദം. പുരുഷന്മാരുടെ സ്തനാർബുദം കേരളത്തിൽ ഇരട്ടിയായി. തുടക്കത്തിൽ കണ്ടു പിടിച്ചാൽ പൂർണമായും മാറ്റാവുന്ന കാൻസർ 75-80% വും കണ്ടു പിടിക്കുന്നത് അവസാന ഘട്ടത്തിൽ. ദുരന്തത്തിന്റെ പൂർണ്ണതയിൽ. പണവും അറിവും നിസ്സഹായമാവുന്ന സമയം. പരിഹാരം പ്രതിരോധവും സ്വയം സ്തന പരിശോധനയും. 100% സ്ത്രീകൾക്കും ( പുരുഷന്മാര്ക്കും ) അറിഞ്ഞിരിക്കേണ്ട സ്വയം സ്തന പരിശോധന അറിയുന്നവർ വെറും 5%-10% മാത്രം. ചികിത്സിക്കാൻ വേണ്ടതിന്റെ 1% തുക കൊണ്ട് പഠിപ്പിച്ചു കൊടുക്കാവുന്നതും അര മണിക്കൂർ കൊണ്ട് പഠിക്കാവുന്നതും. പക്ഷെ, കോടികൾ മുടക്കി ആശുപത്രികൾ പണിയുന്ന തിരക്കിൽ നാം പ്രതിരോധ വഴികൾ മറന്നു പോകുന്നു. പലരും അറിഞ്ഞു കൊണ്ട് തന്നെ. അറിവിന്റെ ഒരു കൈത്തിരി പകർന്നു കൊടുത്താൽ ദുരന്തങ്ങൾ ഒഴിവാക്കാം, ചികിത്സക്ക് വേണ്ട കോടികൾ ഒഴിവാക്കുകയും ചെയ്യാം. നന്മക്കായി കൈ കോർക്കാം നമുക്ക്. പള്ളി, അമ്പല, ചർച്ച് കമ്മറ്റികൾ, മറ്റു കൂട്ടായ്മകൾ എല്ലാവർക്കും. ലോക ആരോഗ്യ സംഘടന ഇതിനായി ഒരു മാസം മാറ്റി വെച്ചിരിക്കുന്നു. ഇന്ന് ഒക്ടോബർ 1 മുതൽ 31 വരെ. ലോകമെമ്പാടും ഇത് പഠിപ്പിക്കാനും ബോധവൽക്കരണം നടത്താനും. ഒരു മാസമല്ല, നമ്മുടെ മുഴുവൻ സഹോദരിമാരെയും ഇത് പഠിപ്പിക്കുന്നത് വരെ നമുക്ക് ഈ ദൌത്യം ഏറ്റെടുക്കാം. ജീവിത ശൈലീ രോഗങ്ങളെ കുറിച്ചു, കാൻസറിനെ കുറിച്ചു, സ്തനാർബുദത്തെ കുറിച്ചു അവയുടെ പ്രതിരോധങ്ങളെ കുറിച്ചു നമുക്ക് അറിവുകൾ പങ്കു വെച്ചു കൊണ്ടിരിക്കാം. വരും തലമുറയെങ്കിലും ഈ ദുരന്തം അനുഭവിക്കാതിരിക്കട്ടെ. വെൽനെസ്സ് ഫൌണ്ടേഷൻ ഡയറക്ടർ ഹുസ്സൈൻ ചെരുതുരുത്തിയുടെ വാക്കുകൾ കേൾക്കാം. വീഡിയോ കാണുക. 

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...