തിരുവനന്തപുരം: കീമോതെറാപ്പിയുടെ രണ്ടാമത്തെ കോഴ്സും കഴിഞ്ഞിരിക്കുന്ന രോഗി. വലിയ
പ്രതീക്ഷ വേണ്ടെന്ന ഡോക്ടറുടെ വാക്കുകൾ.
ബാംഗ്ലൂരിലെ ഡോ. ശ്യാംസുന്ദർ ജോഷി പറഞ്ഞു, ഒന്ന്
കാത്തിരിക്കൂ... അദ്ദേഹം
വീട്ടിൽ നട്ടുവളർത്തിയ ലക്ഷ്മിദാരു എന്ന ഔഷധസസ്യത്തിന്റെ ഇലകൾ കൊണ്ടൊരു പരീക്ഷണം. അതിപ്പോൾ
രണ്ട് മാസം പിന്നിടുന്നു. കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികൾക്ക് സാധാരണ സംഭവിക്കാറുള്ള മുടികൊഴിച്ചിൽ പൂർണ്ണമായി നിലച്ചു. അർബുദകോശ വളർച്ച നിയന്ത്രണ വിധേയമായി...
ഒരു രോഗിയുടെ അനുഭവസാക്ഷ്യമാണിത്.
ആഫ്രിക്കൻ സസ്യമാണ് ലക്ഷ്മിദാരു. ദൈവവൃക്ഷമെന്നും സ്വർഗവൃക്ഷമെന്നും പരിസ്ഥിതിസ്നേഹികൾ വിളിക്കുന്നു. അത് ഇങ്ങ് കേരളത്തിലും അദ്ഭുതം സൃഷ്ടിച്ചിരിക്കുന്നു. സൈമറൂബ
ഗ്ളോക്ക എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഈ ഔഷധസസ്യം സൈമറൂബേസി സസ്യജനുസ്സിൽ പെടുന്നു. പ്രായപൂർത്തിയായ ചെടിയുടെ ഇലകൾ ഉണക്കിയശേഷം അവയിട്ട വെള്ളം തിളപ്പിച്ചാറ്റി കുടിക്കുന്ന അർബുദരോഗികൾക്ക് ആശാവഹമായ പുരോഗതിയുണ്ടാവുന്നതായി ഇത് പരീക്ഷിച്ചറിഞ്ഞ പരിസ്ഥിതിപ്രവർത്തകനും
വനംവകുപ്പ് മുൻ ചീഫ് കൺസർവേറ്ററുമായ സി.കെ. കരുണാകരൻ പറയുന്നു. ബാംഗ്ലൂരിലെ ഡോ. ശ്യാംസുന്ദർ ജോഷിയിൽ നിന്ന് ഈ ചെടി ശേഖരിച്ച കരുണാകരൻ ഇത് ആവശ്യക്കാർക്ക് സൗജന്യമായി നൽകുന്നുണ്ട്. ഇരുന്നൂറോളം
തൈകൾ അദ്ദേഹം വിതരണം ചെയ്തുകഴിഞ്ഞു.
രണ്ടര മുതൽ മൂന്ന് വർഷം വരെയാകുന്പോഴാണ് ലക്ഷ്മിദാരു പ്രായപൂർത്തിയാവുക. പത്ത് കിലോഗ്രാം ഭാരമുള്ളവർക്ക് ഇതിന്റെ 3 ഇലകൾ എന്ന ക്രമത്തിൽ വേണം ഉപയോഗിക്കാൻ. 50 കിലോഗ്രാം
ഭാരമുള്ളയാളാണെങ്കിൽ 15 ഇലകൾ
വേണ്ടിവരും. ഇലകൾ
വെയിലില്ലാത്തിടത്ത് വച്ച് ഉണക്കിയെടുക്കണം. പിന്നീട്
ചെറുതായി അരിഞ്ഞ് 200 മില്ലിലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കണം. തിളപ്പിച്ച്
160- 170 മില്ലി വരെയാക്കിയ ശേഷം എട്ടോ ഒന്പതോ മണിക്കൂർ കഴിഞ്ഞ് ചെറുതായി ചൂടാക്കി കുടിക്കണം. രാവിലെ
വെറും വയറ്റിൽ വേണം കുടിക്കാൻ. വീണ്ടും 200 മില്ലിലിറ്റർ വെള്ളമൊഴിച്ച് തിളപ്പിച്ച് എട്ട് മണിക്കൂർ കഴിഞ്ഞ് ചൂടാക്കി കഴിക്കാം. ഒരിക്കൽകൂടി ആവർത്തിക്കാം. ശേഷം പുതിയ ഇലകളിട്ട് ആവർത്തിക്കാം. ദിവസം മൂന്ന് നേരം കഴിക്കണം.
കർണാടകത്തിൽ ഇത് ഉപയോഗിച്ച് ഒരു ഡസനോളം പേർ അർബുദത്തിൽ നിന്ന് മുക്തരായെന്നാണറിവ്. കേരളത്തിലും
പലരും ഇത് ഉപയോഗിക്കുന്നുണ്ട്. സി.കെ. കരുണാകരന്റെ
ഫോൺനന്പർ: 9495059274
(ആത്മനിലയം നഴ്സറിഗാര്‍ഡനില്‍ നിഴല്‍മരം എന്ന പേരില്‍ ഈ ചെടിയുടെ തൈ വാങ്ങാന്‍ കിട്ടും.ആത്മനിലയം നഴ്സറിഗാര്‍ഡന്‍, പാറശാല,തിരുവനന്തപുരം)
No comments:
Post a Comment