ഭാഗ്യക്കുറി വഴി ജീവകാരുണ്യം എന്ന ആശയം സാക്ഷാത്‌കരിക്കുന്നതാണ് കാരുണ്യ ബെനവലന്റ് ഫണ്ട്. കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, ഹീമോഫീലിയ, പാലിയേറ്റീവ് കെയര്‍ എന്നിവയുടെ ചികിത്സയ്‌ക്കും ശസ്‌ത്രക്രിയയ്‌ക്കും പരമാവധി രണ്ടു ലക്ഷം രൂപവരെ പദ്ധതി പ്രകാരം ധനസഹായം ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്വാശ്രയ ആസ്‌പത്രികളിലും ചികിത്സാനുകൂല്യം ലഭിക്കും. മാരകമല്ലാത്ത രോഗങ്ങള്‍ കാരണം ആസ്‌പത്രിയില്‍ കിടത്തി ചികിത്സിക്കുന്നവര്‍ക്ക് ഒറ്റത്തവണ ചികിത്സാ ധനസഹായമായി അയ്യായിരം രൂപവരെയും നല്‍കുന്നുണ്ട്. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം ജില്ലാ ലോട്ടറി ഓഫീസര്‍ക്കാണ് നല്‍കേണ്ടത്.
അപേക്ഷ നല്‍കി കഴിഞ്ഞാല്‍ ഒരു അക്‌നോളജ്‌മെന്റ് സ്ലീപ്പ് ലഭിക്കും. ഇതില്‍ രേഖപ്പെടുത്തിട്ടുള്ള ഐ.ഡി നമ്പറുപയോഗിച്ച് അപേക്ഷകന് താന്‍ നല്‍കിയ അപേക്ഷയുടെ തല്‍സ്ഥിതി ഇന്റന്‍നെറ്റിലൂടെ അറിയാന്‍ സാധിക്കും.
അപേക്ഷ നല്‍കി കഴിഞ്ഞാല്‍ ഒരു അക്‌നോളജ്‌മെന്റ് സ്ലീപ്പ് ലഭിക്കും. ഇതില്‍ രേഖപ്പെടുത്തിട്ടുള്ള ഐ.ഡി നമ്പറുപയോഗിച്ച് അപേക്ഷകന് താന്‍ നല്‍കിയ അപേക്ഷയുടെ തല്‍സ്ഥിതി ഇന്റന്‍നെറ്റിലൂടെ അറിയാന്‍ സാധിക്കും.
റേഷന്‍കാര്‍ഡിന്റെ 1,2,3,22 പേജുകളുടെ ശരിപ്പകര്‍പ്പ്, ചികിത്സാ ചെലവുകള്‍ കണക്കാക്കി ചികിത്സ നല്‍കുന്ന ആസ്‌പത്രിയില്‍ നിന്നും ലഭിക്കുന്ന എസ്റ്റിമേറ്റ്, രോഗിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, രോഗിയും കുടുംബാഗങ്ങളും ചേര്‍ന്ന് സ്വന്തം വീടിനു മുന്‍പില്‍ വച്ച് വീടുകൂടി കാണാവുന്നവിധം എടുത്ത കളര്‍ ഫോട്ടോ, റേഷന്‍ കാര്‍ഡിലെ അഡ്രസ്സില്‍ അല്ല അപേക്ഷിക്കുന്നതെങ്കില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്ന് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ആസ്‌പത്രിയില്‍ കിടത്തി ചികിത്സിക്കുന്നവര്‍ ഐ.പി ടിക്കറ്റിന്റെ അസല്‍ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം.
ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചാണ് അപേക്ഷയില്‍ സഹായം ലഭിക്കുന്നത്.
അനുവദിക്കുന്ന തുക ചികിത്സിക്കുന്ന ആസ്‌പത്രിയിലേക്കും ലഭിക്കും. അപേക്ഷ ഫോറവും മറ്റ് വിവരങ്ങളും www.karunya.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
No comments:
Post a Comment