കോഴിക്കോട്: ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രം പ്രതിപാദിക്കുന്ന മലയാളം വെബ്പോര്‍ട്ടല്‍ വരുന്നു. പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍െറ നേതൃത്വത്തിലുള്ള ഡി.എം ഫൗണ്ടേഷനാണ് www.healthwatchmalayalam.com എന്ന പോര്‍ട്ടല്‍ തുടങ്ങുന്നത്. മലയാളത്തില്‍ ഇത്തരമൊരു സംരംഭം ആദ്യമാണെന്ന് ഡോ. ആസാദ് മൂപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈമാസം 26ന് ആറുമണിക്ക് തിരുവനന്തപുരം മസ്കത്ത് ഹോട്ടലില്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പോര്‍ട്ടലിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട പ്രശസ്ത ഡോക്ടര്‍മാരുടെ ആധികാരിക ലേഖനങ്ങളും ആരോഗ്യമേഖലയില്‍ ഇന്ത്യക്കകത്തും പുറത്തും ലഭ്യമാകുന്ന തൊഴിലവസരങ്ങളും പോര്‍ട്ടലിലുണ്ടാകും. പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് ഉടന്‍ വിദഗ്ധ മറുപടി ലഭിക്കാനും സൗകര്യമുണ്ട്. ഡി.എം ഹെല്‍ത്ത് കെയറിലെ നാനൂറിലേറെ ഡോക്ടര്‍മാരുടെ പാനല്‍ ഇതിനായി സജീവമാണെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
പ്രമുഖ വ്യക്തികള്‍ അവരുടെ ആരോഗ്യസൗന്ദര്യ രഹസ്യങ്ങള്‍ പോര്‍ട്ടലിലൂടെ വായനക്കാരുമായി പങ്കുവെക്കും. ഡി.എം ഫൗണ്ടേഷന്‍ ഡയറക്ടര്‍ അഡ്വ. അബ്ദുല്‍ ബഷീര്‍, പോര്‍ട്ടല്‍ എക്സിക്യൂട്ടിവ് എഡിറ്റര്‍ ഇര്‍ഫാന്‍ ഹബീബ്, അസി. എഡിറ്റര്‍ വൃന്ദ, സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ സുനില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

(courtesy:madhyam.com)
No comments:
Post a Comment