Posts

ലോക ജനസംഖ്യ തിങ്കളാഴ്ച 700 കോടി ?

Image
യുനൈറ്റഡ് നേഷന്‍സ്: ഒക്ടോബര്‍ 31ന് ലോക ജനസംഖ്യ 700 കോടിയിലെത്താനിരിക്കെ, മുഴുവന്‍ ജനങ്ങളുടെയും ക്ഷേമമുറപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു. ലോക ജനസംഖ്യ 700 കോടിയിലെത്തിക്കുന്ന കുഞ്ഞ് ഒക്ടോബര്‍ 31നു ജനിക്കുമെന്നാണ് കണക്കാക്കുന്നത്. 1804ലാണ് ലോക ജനസംഖ്യ 100 കോടിയിലെത്തിയത്. 1927ല്‍ 200 കോടിയായി. 1999ല്‍ 600 കോടിയായി. ഇന്നത്തെ നിലയ്ക്ക് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ജനസംഖ്യ ആയിരം കോടിയിലെത്തുമെന്ന് സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ 2011 എന്ന യു.എന്‍. റിപ്പോര്‍ട്ടില്‍ പറയുന്നു.

Kerala Medicare

Image
Kerala , the land of lakes and snake boats; is a small state situated in the southern part of  India, known in the travel circle as " GOD'S OWN COUNTRY ". The state of Kerala has more than 15 world class hospitals equipped with the best of all advanced facilities for health care , medical and paramedical education and research. Defining qualities of a world class hospital are professional expertise and technology of international standards, streamlined efficiency of service, courteous personal attention and meticulous cleanliness. Keralamedicare assists you to find the best hospital as per your case details and get best treatment in world class hospitals through economical packages. By paying less you get ...

ഇന്ന് ലോക മസ്തിഷ്കാഘാത ദിനം !!! (29-10-2011)

ഇന്ന് ലോക മസ്തിഷ്കാഘാത ദിനം സ്ട്രോക്ക് നു ചികിത്സയുണ്ട്, പക്ഷെ അത് തുടങ്ങി 3 മനോക്കൂരിനുള്ളില്‍ മാത്രം. സ്ട്രോക്ക് ലക്ഷണങ്ങള്‍: പെട്ടെന്നുണ്ടാകുന്ന തളര്‍ച്ച, സംസാര വൈകല്ല്യം കാഴ്ച, ബാലന്ചെ, ഓര്മ, ബോധം ഇവയുടെ പെട്ടെന്നുണ്ടാകുന്ന വൈകല്യം. സ്ട്രോക്ക് കാരണം. മസ്തിഷ്കത്തിലേക്കുള്ള രക്ത കുഴലില്‍ രക്തം കട്ട പിടിച്ചു (ക്ലോട്റ്റ്) രക്ത പ്രവാഹം പെട്ടെന്ന് തടസ്സപ്പെടുന്നത് കൊണ്ട്. ചികിത്സ എങ്ങനെ ? സ്ട്രോക്ക് ഉണ്ടായി ൩ മനികൂരിനുള്ളില്‍ സി ടി സ്കാന്‍ ചെയ്തു ഒരു പ്രത്യേക മരുന്ന് കുത്തി വച്ചാല്‍ രക്ത കുഴലിലെ ക്ലോറ്റ് അലിയിച്ചു കളയാം. എന്ത് ചെയ്യണം ? സ്ട്രോക്ക് ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു നിമിഷം പോലും പാഴാകാതെ കറക്റ്റ് മാര്‍ഗ നിര്‍ദേശങ്ങള്‍ക്കായി താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. ബ്രെയിന്‍ അറ്റാക്ക്‌ സെല്‍ (തൃശൂര്‍ ന്യൂറോ ക്ലബ്‌)  9288169828 (ഈ നമ്പര്‍ ഇപ്പോള്‍ തന്നെ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യുക.) 

ചമയത്തിന് ഇനി ബ്യൂട്ടീഷന്‍ ക്യാമറകളും !!!

Image
അണിഞ്ഞൊരുങ്ങണം, പിന്നെ വണ്ടിപിടിച്ച് സ്റ്റുഡിയോയിലെത്തണം. അതുംകഴിഞ്ഞ് കണ്ണിലേക്ക് തുളച്ചുകയറുന്ന ലൈറ്റിനുമുന്നിലുള്ള വിയര്‍ത്തുകുളിച്ചുള്ള ഇരിപ്പ്...... ഇങ്ങനെയൊക്കൊയിരുന്നു കുറച്ചുകാലം മുമ്പുവരെ ഒരു ഫോട്ടോയെടുക്കണമെങ്കിലുള്ള പെടാപ്പാട്. ഡിജിറ്റല്‍ ക്യാമറകള്‍ വന്നതോടെ ആര്‍ക്കും എപ്പോഴും എവിടെ നിന്നും ഫോട്ടോയെടുക്കാം എന്നായി. കമ്പ്യൂട്ടറും ഫോട്ടോഷോപ്പും കൂടി ചേര്‍ന്നതോടെ ഏവനെയും സുന്ദരിയും സുന്ദരന്മാരും ആക്കാമെന്നുകൂടി വന്നു. എന്നാലും, അണിഞ്ഞൊരുങ്ങുന്നത് ഇപ്പോഴും ആരും കുറച്ചില്ല. ചെറുതായെങ്കിലും അല്‍പ്പം മേക്കപ്പിന് ശേഷമേ മിക്കവരും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ തയ്യാറാകൂ. എങ്കിലേ നല്ല ഫോട്ടോ കിട്ടൂ എന്ന് കുട്ടികള്‍ക്ക് പോലുമറിയാം. ഇന്നാല്‍, ഇതൊന്നുമില്ലാതെ തന്നെ സുന്ദരന്‍ ഫോട്ടോയെടുക്കുന്ന ക്യാമറ രംഗത്തിറങ്ങിക്കഴിഞ്ഞു. ഒരു ബ്യൂട്ടീഷന്‍ ചെയ്യുന്ന പണിയെല്ലാം ഇനി ക്യാമറ സ്വയം ചെയ്തുകൊള്ളും! മുഖം വെളിപ്പിക്കുകയോ കവിളുകള്‍ റോസ്‌കളറിലാക്കുകയോ പല്ലുകള്‍ സുന്ദരമാക്കുകയോ തൊലി കൂടുതല്‍ മിനുസമുള്ളതാക്കുകയോ- എന്തുവേണമെങ്കിലും ക്യാമറയോട് പറഞ്ഞാല്‍ മതി. എല്ലാം കഴിഞ്ഞുള്ള സുന്ദര...

തിമിര പരിശോധനയ്ക്കും മൊബൈല്‍ ഫോണ്‍ - (ഷെരീഫ് വെണ്ണക്കോട്‌ )

Image
മൊബൈല്‍ ഫോണുകള്‍ സര്‍വവ്യാപിയാവുക മാത്രമല്ല, അതിന് കഴിയാത്തതായി ഒന്നുമില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. തിരിമപരിശോധനയാണ് മൊബൈല്‍ ഫോണിന്റെ സാധ്യതകളിലേക്ക് കടന്നു വരുന്ന പുതിയ ഐറ്റം. വളരെ ലളിതമായി മൊബൈലിന്റെ സഹായത്തോടെ തിമിരം നിര്‍ണയിക്കാവുന്ന സംവിധാനമാണ് കണ്ടുപിടിച്ചിരിക്കുന്നത്. പ്രായമായവര്‍ക്കിടയില്‍ സാധാരണ കാണപ്പെടുന്ന ഒരു നേത്രപ്രശ്‌നമാണ് തിമിരം. ആസ്പത്രികളില്‍ പോയി സമയം കൊല്ലുന്ന പരിശോധനകള്‍ക്ക് കാത്തുകെട്ടി കിടക്കാതെ തന്നെ മൊബൈല്‍ഫോണുകള്‍ ഉപയോഗിച്ച് രോഗനിര്‍ണയം നടത്താം. സ്മാര്‍ട്ട് ഫോണുകളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന ചെലവുകുറഞ്ഞ ഒരു ഉപകരണമാണ് തിമിരപരിശോധനയ്ക്ക് സഹായിക്കുക. ഗ്രാമീണര്‍ക്കും വിദൂര പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്കും ഏറെ ഉപകാരപ്പെടുന്നതാണ് ഈ സംവിധാനം. അമേരിക്കയില്‍ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യിലെ ശാസ്ത്രജ്ഞരാണ് തിമിരം പരിശോധിക്കാനുള്ള കൊണ്ടുനടക്കാവുന്നതും മൊബൈലില്‍ ഘടിപ്പിക്കാവുന്നതുമായ ഉപകരണം കണ്ടുപിടിച്ചത്. ചെലവ് കുറഞ്ഞ സംവിധാനമാണിത്. മൊബൈലില്‍ കാഴ്ച് പരിശോധിക്കാനുള്ള സംവിധാനം നേരത്തെതന്നെ ഇവര്‍ കണ്ടു...

എറണാകുളം ജനറല്‍ ആസ്‌പത്രിയിലെ 'ഊട്ടുപുര' തുറന്നു !!!

കൊച്ചി: എറണാകുളം ജനറല്‍ ആസ്​പത്രിയിലെ 'ആധുനിക ഊട്ടുപുര' ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. എല്ലാ രോഗികള്‍ക്കും മുഴുവന്‍ നേരവും സൗജന്യ ഭക്ഷണം നല്‍കുന്നത് ലക്ഷ്യമാക്കിയാണ് നവീകരിച്ച അടുക്കള തയ്യാറാക്കിയത്. നവീകരിച്ച ഓര്‍ത്തോവാര്‍ഡിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.വി. തോമസ് നിര്‍വഹിച്ചു. ഡയറ്ററി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറ്ററി കണ്‍സല്‍ട്ടന്റ് കേന്ദ്രമാക്കി മാറ്റണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈബി ഈഡന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സാമൂഹ്യക്ഷേമ മന്ത്രി എം.കെ. മുനീര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ റോട്ടറി ക്ലബ് ആസ്​പത്രിക്ക് നല്‍കിയ വീല്‍ചെയറുകളുടെ വിതരണവും നടന്നു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഷെയ്ക് പരീത്, പി. രാജീവ് എം.പി., ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ., ബെന്നി ബഹനാന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

ടെന്‍ഷനടിച്ചാല്‍ അകാലനര !!!

ലണ്ടന്‍: മാനസിക സമ്മര്‍ദം കൂടുന്നത് അകാലനരയ്ക്ക് ഇടയാക്കുമെന്നതിന് പഠനം. അമിതമായ മാനസിക സമ്മര്‍ദം ശരീരത്തില്‍ ചില രാസവസ്തുക്കള്‍ രൂപം കൊള്ളുന്നതിനിടയാക്കുന്നു. ഇവ ആരോഗ്യം നശിപ്പിക്കുകയും അകലാവാര്‍ധക്യത്തിന് കാരണമാക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ലണ്ടനിലെ ഡ്യൂക സര്‍വകലാശാലയിലെ പ്രൊഫസര്‍ റോബര്‍ട്ട് ലെകോവിഷ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. വര്‍ധിച്ച അളവില്‍ അഡ്രിനാലിന്‍ പോലുള്ള പദാര്‍ഥം എലികളില്‍ കുത്തിവച്ചാണ് പഠനം നടത്തിയത്. ഈ എലികളില്‍ ശരീരകോശങ്ങളെ സംരക്ഷിക്കുന്ന പ്രോട്ടീന്റെ അളവ് ഹാനികരമായ തോതില്‍ കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു. For more health tips / news getting; click here