തമിഴ്നാട് തമിഴ്‌നാട്ടിലെ കരൂരില്‍ ടിവികെ നേതാവ് വിജയിയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 തോളം ആയി. 38 പേരെ തിരിച്ചറിഞ്ഞു. 100 ലധികം ആളുകൾ ആശുപത്രിയിൽ ആണ്. പന്ത്രണ്ട് പുരുഷന്മാര്‍, പതിനാറ് സ്ത്രീകള്‍, അഞ്ച് ആണ്‍കുട്ടികള്‍, അഞ്ച് പെണ്‍കുട്ടികള്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.*
*ഇതാദ്യമായല്ല ഇന്ത്യയിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്നതും അതൊരു ദുരന്തമായി മാറുന്നതും. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎൽ വിജയാഘോഷം, മഹാ കുംഭമേളയോട് അനുബന്ധിച്ച് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ ദുരന്തം, 'പുഷ്പ 2'വിൻ്റെ സെലിബ്രിറ്റി ഷോ പ്രദർശിപ്പിച്ചുകൊണ്ടിരിക്കെയുണ്ടായ തിക്കും തിരക്കുമെല്ലാം ഈയടുത്ത കാലത്ത് നടന്നതാണ്. നിരവധി ജീവനുകളാണ് ഈ അപകടങ്ങളിൽ എല്ലാം പൊലിഞ്ഞത്.*
*ഉത്സവങ്ങൾ, പ്രകടനങ്ങൾ, മറ്റ് വലിയ പൊതുപരിപാടികൾ എന്നിവയുടെ ഭാഗമായുണ്ടാകുന്ന തിക്കിലും തിരക്കിലും അപകടങ്ങൾ ഉണ്ടാകുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ, ജീവൻ രക്ഷിക്കാൻ ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട മുൻകരുതലുകൾ പ്രധാനമാണ്. പരിഭ്രാന്തരായി ഓടുന്നത് സ്ഥിതി കൂടുതൽ വഷളാക്കുകയേ ഉള്ളൂ. ശ്വാസംമുട്ടൽ ഒഴിവാക്കുക, വീഴാതിരിക്കുക എന്നിവയാണ് ഇത്തരം സന്ദർഭങ്ങളിൽ അതിജീവനത്തിനുള്ള പ്രധാന മാർഗ്ഗങ്ങൾ.*
അപകടമുണ്ടായാൽ ചെയ്യേണ്ടതെന്ത്?*
*എക്‌സിറ്റുകൾ മനസ്സിലാക്കുക: ധാരാളം ആളുകൾ കൂടുന്ന ഒരിടത്ത് എത്തിയാൽ, ആദ്യം അവിടുത്തെ എല്ലാ പുറത്തുകടക്കാനുള്ള വഴികളും (എക്‌സിറ്റുകൾ) ശ്രദ്ധിക്കുക. ആളുകൾ കുറഞ്ഞ, വേഗത്തിൽ പുറത്തെത്താൻ കഴിയുന്ന ഒരു എക്‌സിറ്റ് മുൻകൂട്ടി മനസ്സിൽ കുറിച്ചിടുക.*
*പരിഭ്രാന്തി ഒഴിവാക്കുക: അപകടസൂചന തോന്നിയാൽ പരിഭ്രാന്തരാകാതെ, വളരെ ശ്രദ്ധിച്ച് മാത്രം നീങ്ങുക. ബഹളമുണ്ടാക്കി പരിഭ്രാന്തി പരത്തരുത്. ആൾക്കൂട്ടത്തിനെതിരെ തള്ളിക്കയറാതെ, അവരുടെ ഒഴുക്കിനനുസരിച്ച് വളരെ സൂക്ഷിച്ച് നീങ്ങുക.*
*'ബോക്‌സർ പൊസിഷൻ' സ്വീകരിക്കുക: തിക്കിലും തിരക്കിലും ശ്വാസംമുട്ടൽ ഒഴിവാക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണിത്. ഒരു ബോക്സറെപ്പോലെ നിങ്ങളുടെ കൈകൾ നെഞ്ചിനോട് ചേർത്ത് വയ്ക്കുക. കൈമുട്ട് പുറത്തേക്ക് തള്ളിപ്പിടിക്കുന്നത് നെഞ്ചിന് ചുറ്റും ചെറിയ ഒരകലം സൃഷ്ടിക്കുകയും, ഇത് സുപ്രധാന അവയവങ്ങൾക്ക് സംരക്ഷണം നൽകുകയും ശ്വാസംമുട്ടൽ തടയാൻ സഹായിക്കുകയും ചെയ്യും.*
*വീഴാതിരിക്കാൻ ശ്രദ്ധിക്കുക: തിരക്കിനിടയിൽ ഒരിക്കലും വീഴാതിരിക്കാൻ ശ്രദ്ധിക്കുക. വീണാൽ എഴുന്നേൽക്കാൻ അതീവ ബുദ്ധിമുട്ടാണ്, ചവിട്ടിമെതിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്.*
*താങ്ങ് തേടുക: നിങ്ങൾക്ക് നിവർന്നു നിൽക്കാൻ പ്രയാസം നേരിടുന്നുണ്ടെങ്കിൽ, മതിൽ, തൂൺ, റെയിലിംഗ്, വലിയ ഫർണിച്ചർ എന്നിവയിൽ പിടിച്ച് നിൽക്കാൻ ശ്രമിക്കുക. ഇത് ആൾക്കൂട്ടത്തിന്റെ തള്ളലിൽ നിന്ന് താങ്ങും സംരക്ഷണവും നൽകും.*
*സഹായിക്കുക: ആരെങ്കിലും സഹായത്തിനായി കൈ നീട്ടിയാൽ, അവരെ എഴുന്നേൽപ്പിച്ച് നിർത്താൻ ശ്രമിക്കുക. എന്നാൽ ഇതിനിടയിൽ നിങ്ങൾ വീണു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.*
*അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുക: പോലീസ്, ഇവന്റ് സ്റ്റാഫ് തുടങ്ങിയ അധികൃതർ സ്ഥലത്തുണ്ടെങ്കിൽ അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക. അവർക്ക് ഏറ്റവും സുരക്ഷിതമായ രക്ഷപ്പെടൽ വഴികളെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകാൻ സാധിക്കും.*
*പരിഭ്രാന്തിയുണ്ടാകുമ്പോൾ യുക്തിയോടെ തീരുമാനങ്ങൾ എടുക്കാൻ പ്രയാസമായിരിക്കും. അതിനാൽ, ആദ്യം ആഴത്തിൽ ശ്വാസമെടുത്ത് ശാന്തമാവുക. അതിനുശേഷം സാഹചര്യം വിലയിരുത്തി സുരക്ഷയിലേക്കുള്ള വഴി കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.*
No comments:
Post a Comment