[ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഒരു പുരാതന വൈദ്യസമ്പ്രദായമാണ് ആയുര്‍വേദം. ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയിലാണ് ഈ ചികിത്സാസമ്പ്രദായം രൂപം കൊണ്ടത്. ‘ആയുസ്സ്’ എന്നും ‘വേദം’ എന്നുമുള്ള രണ്ട് സംസ്കൃവാക്കുകള്‍ ചേര്‍ന്നാണ് ആയുര്‍വേദം എന്ന പദം ഉണ്ടായിട്ടുള്ളത്. വേദം എന്നാല്‍ അറിവ് അഥവാ ശാസ്ത്രം എന്നര്‍ത്ഥം. അതായത് ആയുര്‍വേദം ആയുസ്സിന്‍റെ ശാസ്ത്രമാണ്. മറ്റു വൈദ്യസമ്പ്രദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി, രോഗചികിത്സയെക്കാളും ആരോഗ്യപൂര്‍ണമായ ജീവിതത്തിനാണ് ആയുര്‍വേദം ഊന്നല്‍ നല്‍കുന്നത്.
ആയുര്‍വേദമനുസരിച്ച് മനുഷ്യശരീരം 4 അടിസ്ഥാന ഘടകങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്. ദോഷം, ധാതു, മലം, അഗ്നി എന്നിവയാണവ. ഇവയോരോന്നിനും ആയുര്‍വേദത്തില്‍ വളരെ പ്രധാന്യമുണ്ട്. ഇവയെ ആയുര്‍വേദത്തിന്‍റെ മൂലസിദ്ധാന്തങ്ങളായി കണക്കാക്കുന്നു.] for more details click here
No comments:
Post a Comment