അത്തിപ്പഴം, പഞ്ചസാര ചേര്‍ത്തു കഴിച്ചാല്‍ പിത്താതിസാരത്തിനും രക്തം പോക്കിനും വിശിഷ്ടമാണ്. ഗര്‍ഭം അലസാതെ മുന്‍കരുതല്‍ എന്ന നിലയിലും ഇതു കഴിക്കാം. സൌന്ദര്യവര്‍ദ്ധകം കൂടിയാണിത്.
അത്തിവേരിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് മേല്‍ കഴുകിയാല്‍ ശരീരം ശുദ്ധിയാകും. തണുപ്പു കിട്ടും.
നാല്പാമരത്തൊലിയും പാച്ചോറ്റിത്തൊലിയും ചേര്‍ത്ത് കഷായം വെച്ചുകുടിക്കുകയും മേല്‍കഴുകുകയും ചെയ്താല്‍ ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍ ശമിക്കും.
അത്തിമൊട്ടു കൊണ്ടു തയ്യാറാക്കുന്ന കഷായത്തില്‍ അല്പം കാവിമണ്ണ് ചേര്‍ത്ത് 60 മില്ലി വീതം ദിവസം മൂന്നുനേരം കഴിച്ചാല്‍ രക്താര്‍ശ്ശസും അതി ആര്‍ത്തവവും ഭേദമാകും.
മണ്ഡലിപ്പാമ്പു കടിച്ചാല്‍ പഞ്ചവല്‍ക്കം കൊണ്ടുള്ള കഷായം കുടിക്കുകയും മുറിവായില്‍ ധാര കോരുകയും ചെയ്താല്‍ രോമകൂപങ്ങളിലും വായിലും മൂക്കിലും കൂടി രക്തമൊലിക്കുന്ന അവസ്ഥ പെട്ടെന്ന് ശമിക്കുകയും ചെയ്യും.
അത്തിയുടെ ഇളം കായ്കള്‍ കഴിച്ചാല്‍ അതിസാരത്തിനും പ്രമേഹത്തിനും ശമനം കിട്ടും.
പഴത്തില്‍ മുലപ്പാലിന്റെ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കുട്ടികളുടെ വളര്‍ച്ചയെ സഹായിക്കും. ദന്തക്ഷയം തടയും, മലബന്ധം ഇല്ലാതാക്കും.
ചൂടുവെള്ളത്തില്‍ കഴുകിയ 2-3 അത്തിപ്പഴം രാത്രിയില്‍ വെള്ളത്തിലിട്ടുവെച്ച് രാവിലെ ആ പഴം കഴിക്കുകയും വെള്ളം കുടിക്കുകയും പതിവാക്കിയാല്‍ അര്‍ശസ് തീര്‍ത്തും ശമിക്കും.
അത്തിപ്പഴം കാന്‍ ചെയ്തും പഞ്ചസാരപ്പാവ് ചേര്‍ത്തും സൂക്ഷിക്കാം. ജാം, ജെല്ലി, എന്നിവ തയ്യാറാക്കാം.
(കടപ്പാട്: കേരളാ ഇന്നൊവേഷന്‍ ഫൌണ്ടേഷന്‍ -കേരള സംസ്ഥാന വിവര സാങ്കേതിക വിദ്യാ വകുപ്പ് )
No comments:
Post a Comment