123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Tuesday, October 13, 2015

കേരളത്തിലെ അമുക്കുരത്തിനു മുന്നില്‍ 'ലിംഫോമ' കാന്‍സര്‍ തോറ്റു !!

അര്‍ബുദബാധയാല്‍ മരണത്തെ മുഖാമുഖംകണ്ട എന്‍ജിനീയര്‍ക്ക് ആയുര്‍വ്വേദത്തിലെ 'അശ്വഗന്ധ' ചികില്‍സയിലൂടെ പുനര്‍ജന്‍മം. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ അര്‍ബുദ്ദ ചികിത്സാ കേന്ദ്രങ്ങള്‍ എഴുതിത്തള്ളിയ രോഗിയാണു 'അമുക്കുരം' എന്ന ചെടിയുടെ വേരു കൊണ്ടുണ്ടാക്കിയ മരുന്നിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്.
ന്യൂസീലന്‍ഡില്‍ കെമിക്കല്‍ എന്‍ജിനീയറായ കോഴിക്കോട്ടുകാരന്‍ എ. ഹരീന്ദ്രനാഥാണു കാന്‍സര്‍ രോഗികള്‍ക്കു അതിജീവനത്തിന്റെ പ്രതീക്ഷ പകരുന്നത്. 'ലിംഫോമ' എന്ന മാരക കാന്‍സറാണ് അമുക്കുരത്തോടു തോറ്റത്.ലിംഫോമയും അലോപ്പതി മരുന്നിന്റെ പാര്‍ശ്വഫലമായുണ്ടായ തൊണ്ടയിലെ അള്‍സറും, ശസ്ത്രക്രിയകളും സൃഷ്ടിച്ച നരകയാതനകള്‍ക്ക് ഒടുവിലാണു ഹരീന്ദ്രനാഥ് ആയുര്‍വേദത്തെ അഭയം പ്രാപിച്ചത്.
 എട്ടുമാസത്തെ ചികിത്സയിലൂടെ അര്‍ബുദത്തിന്റെ പിടിയില്‍ നിന്നു മുക്തി നേടിയ ഹരീന്ദ്രനാഥ് ഇപ്പോള്‍ കോഴിക്കോട് കടപ്പുറത്തെ ഫ് ളാറ്റില്‍ സകുടുംബം സാധാരണ ജീവിതം നയിക്കുന്നു.
1997 ല്‍ അവിടത്തെ പൗരനായി. കെമിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യവേ 2002 ലാണു ലിംഫ് ഗ്രന്ഥികളെ അര്‍ബുദം ബാധിക്കുന്നത്. രോഗം ലിംഫോമയാണെന്നു സ്ഥിരീകരിച്ചപ്പോഴേക്കു കാന്‍സറിന്റെ മൂന്നാം ഘട്ടമെത്തിയിരുന്നു. നാലാം ഘട്ടത്തിലേക്കു കടന്നാല്‍ മറ്റവയവങ്ങളെയും ബാധിക്കും.ന്യൂപ്ലിമത് ബേസ് ഹോസ്പിറ്റലില്‍ കീമോതെറാപ്പിക്കു വിധേയനാക്കിയെങ്കിലും 2004ലും പിന്നീട് 2008ലും ശരീരത്തിന്റെ പല ഭാഗങ്ങളിലായി വീണ്ടും മുഴകള്‍ പ്രത്യക്ഷപ്പെട്ടു. ഇതനുസരിച്ചു കീമോതെറാപ്പിയുടെ ശക്തി കൂട്ടി. രണ്ടു വര്‍ഷത്തിനുള്ളില്‍ മരുന്നിന്റെ പാര്‍ശ്വഫലമെന്നോണം തൊണ്ടയില്‍ അള്‍സറുമായി. പിന്നെ ദ്രവരൂപത്തില്‍ മാത്രമായി ഭക്ഷണം. തൂക്കവും കുറഞ്ഞു. സ്റ്റിറോയ്ഡ് ഉപയോഗം മൂലം ശരീരത്തിലുണ്ടായ കുമിളകള്‍ നീക്കാന്‍ ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. തുടര്‍ന്നു ന്യൂസീലന്‍ഡ് വിട്ടു ബാംഗ്ലൂരിലെത്തി മണിപ്പാല്‍ സെന്ററില്‍ ചികില്‍സ തേടിയെങ്കിലും പ്രതിരോധ ശേഷി തകരാറിലായി. പിന്നീടു കോഴിക്കോട്ടെയും കൊച്ചിയിലെയും ആശുപത്രികളിലായി ചികിത്സ. തൂക്കം കുറഞ്ഞതല്ലാതെ പ്രയോജനമുണ്ടായില്ല. പ്രതീക്ഷകള്‍ അസ്തമിക്കവെ, യാദൃശ്ചികമായി ഇന്റര്‍നെറ്റില്‍ പരതുമ്പോള്‍ അശ്വഗന്ധം ശ്രദ്ധയില്‍പെട്ടു. അമേരിക്കന്‍ ആയുര്‍വേദിക് സൊസൈറ്റിയുടെ സൈറ്റില്‍ പോയപ്പോള്‍ എലികളില്‍ അശ്വഗന്ധം പരീക്ഷിച്ചു വിജയിച്ചതിന്റെ വിവരം ലഭിച്ചു. തുടര്‍ന്നാണു ചികിത്സയിലേക്കു കടന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അശ്വഗന്ധചികിത്സ തുടങ്ങി മൂന്നു ദിവസം കൊണ്ടു മാറ്റം കണ്ടുതുടങ്ങി. വായിലെ അള്‍സര്‍ ചുരുങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും സ്റ്റിറോയ്ഡ് നിര്‍ത്തി. മൂന്നുമാസംകൊണ്ടു ശരീരം സാധാരണ നിലയിലായി.
പ്രതിരോധ സംവിധാനം ശക്തിപ്പെട്ടു. ഹീമോഗ്ലോബിന്‍ കൂടി. ശരീരഭാരം 70 കിലോ ആയി ഉയര്‍ന്നു. ഇപ്പോള്‍ അലോപ്പതി മരുന്നുകള്‍ ഒന്നുമില്ല. അശ്വഗന്ധം മാത്രമാണു കഴിക്കുന്നത്. രോഗംമാറുന്നതിനു മാത്രമല്ല കാന്‍സര്‍ വരാതിരിക്കാനും അശ്വഗന്ധം നല്ലതാണെന്ന് ഹരീന്ദ്രനാഥിന്റെ സാക്ഷ്യം. ഹരീന്ദ്രനാഥിന്റെ കഥ ന്യൂസീലന്‍ഡിലെ പത്രങ്ങളിലും വാര്‍ത്തയായി. രോഗം പൂര്‍ണമായി ഭേദപ്പെട്ടു നവംബറില്‍ ന്യൂസീലന്‍ഡിലേക്കു മടങ്ങാനിരിക്കുകയാണ് അദ്ദേഹം. ഒരു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന് ഒരു ഔഷധ സസ്യമാണ് അമുക്കുരം. : Amukkuram ശാസ്ത്രീയനാമം. Withania Somnifera, ആംഗലേയം : വിഥാനിയ കുടുംബം: സോളനേസ്യേ ആരോഗ്യം ഉണ്ടാക്കാന്‍ കഴിവുള്ള ഒരു ഔഷധസസ്യമാണ്. ആയുര്‍വേദത്തില്‍ !ഈ ഔഷധസസ്യത്തിന്റെ കിഴങ്ങാണ് മരുന്നായി ഉപയോഗിക്കുന്നത്. പ്രധാനമായും വാതം, കഫം, പനി തുടങ്ങിയ സാധാരണ അസുഖങ്ങള്‍ മുതല്‍ വെള്ളപാണ്ട്, ആമവാതം തുടങ്ങിയ അസുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കുണ്ടാകുന്ന വെള്ളപോക്ക് എന്ന അസുഖത്തിനും മരുന്നായി ഈ ഔഷധം ഉപയോഗിക്കുന്നു. ഈ ഔഷധസസ്യം ഇന്ത്യയില്‍ എല്ലാ പ്രദേശങ്ങളിലും ഔഷധാവശ്യങ്ങള്‍ക്കായി കൃഷിചെയ്തു വരുന്നു. ഏകദേശം 1 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ സസ്യം 34 കൊല്ലം കൊണ്ട് നശിച്ചുപോകുന്നു. ശാഖകള്‍ ഉണ്ട്. ചെടി മുഴുവനായും രോമാവൃതമാണ്. ഇല,വേര് ഇവയാണ് ഔഷധയോഗ്യഭാഗങ്ങള്‍. എങ്കിലും വേരാണ് കൂടുതലായും ഉപയോഗിക്കുന്നത്. തൈകള്‍ നട്ടാണ് കൃഷി ചെയ്യുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുമ്പോള്‍ തൈകള്‍ തമ്മില്‍ ഏകദേശം 30 മുതല്‍ 40 സെന്റീമീറ്റര്‍ അകലത്തിലാണ് നടുന്നത്. തൈകള്‍ നട്ട് 6 മാസം കൊണ്ട് വിളവെടുപ്പിന് പാകമാകും. ഇതില്‍ ഉണ്ടാകുന്ന കായകള്‍ പഴുക്കുമ്പോള്‍ കിഴങ്ങ് പറിച്ച് ഉണക്കി വില്‍ക്കാം.ഇലകള്‍ ദീര്‍ഘവൃത്താകാരവും 4 ഇഞ്ചോളം വ്യാസവുമുള്ളതാണ്. കടും പച്ച നിറമാണിവക്ക്. പൂക്കള്‍ ചെറുതും പത്രകക്ഷങ്ങളില്‍ നിന്ന് ഉണ്ടാവുന്നതുമാണ്. പച്ച കലര്‍ന്ന മഞ്ഞ നിറമാണ് പൂക്കള്‍ക്ക്. വേരിന് കുതിരയുടെ മൂത്രത്തിന്റേതു പോലുള്ള രൂക്ഷമായ മണമുണ്ട്. വാതം, കഫം, വീക്കം, ക്ഷതം, ക്ഷയം, ചുമ, ജ്വരം, വിഷം, ആമവാതം, ജരാവ്യാധി ഇവയെ ശമിപ്പിക്കും. മഹാശ്വഗന്ധചുര്‍ണ്ണം, അശ്വഗന്ധാരിഷ്ടം, കാമദേവഘൃതം എന്നീവയിലെ പ്രധാനഘടകവും ഈ ഔഷധിയാണ്. രക്തശുദ്ധികരണഗൂണവും കാമോദ്ദീപകഗൂണവും നിദ്രജനകഗൂണവും വിരേചകഗൂണവും സുഖവര്‍ദ്ധകഗൂണവും ഉണ്ട്. അമുക്കുരം ഉണക്കിപ്പൊടിച്ച് നെയ്യിലോ പാലിലോ വെള്ളത്തിലോ കലക്കിച്ചേര്‍ത്ത് 15 ദിവസത്തോളം കഴിച്ചാല്‍ ശരീരം വണ്ണം വയ്ക്കുന്നതാണ്. കൂടാതെ കുട്ടികളുടെ ശരീരവളര്‍ച്ചക്കുറവിന് അമുക്കുരം പൊടിച്ചത് പാലിലോ വെള്ളത്തിലോ ചേര്‍ത്ത് നല്‍കിയാല്‍ ശരീരവളര്‍ച്ചയുണ്ടാകും. ഉറക്കക്കുറവ് , മാനസിക അസ്വസ്ഥത, ലൈംഗിക തകരാറ് തുടങ്ങിയ അസുഖങ്ങള്‍ക്ക് അമുക്കുരപ്പൊടി 10 ഗ്രാം വീതം രാവിലെയും രാത്രിയിലും കിടക്കുന്നതിനുമുന്‍പായി തേനും നെയ്യും ചേര്‍ത്ത് അതിനനുസരിച്ച് പാല്‍ കുടിക്കുകയും ചെയ്താല്‍ അസുഖങ്ങള്‍ക്ക് ശമനം ഉണ്ടാകും. മുലപ്പാല്‍ ഉണ്ടാകുന്നതിനും രോഗപ്രതിരോധശക്തി വര്‍ദ്ധിക്കുന്നതിനും അമുക്കുരം കഴിച്ചാല്‍ മതിയാകും. അര്‍ബുദത്തിന് അമുക്കുരം നല്ലതാണെന്ന് പറയപ്പെടുന്നു.



 News courtesy: Manasse

No comments:

Post a Comment

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...