കോട്ടയം : മൃഗങ്ങളുടെ നാക്കും മൂക്കും കുടലും ഉണക്കി പൊടിച്ചെടുത്തതോ, വാഷിങ് പൗഡറോ കഴിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നാകും മുഴുവനാളുകളുടെയും ഉത്തരം... എന്നാല്‍, പലരും ആസ്വദിച്ചു കഴിക്കുന്ന ഐസ്‌ക്രീമിന്റെ പ്രധാന ചേരുവകള്‍ ഇവയൊക്കെയാണ്. രുചികരമായ ഐസ്‌ക്രീമിലെ പല ചേരുവകളും സാധാരണ മനുഷ്യരില്‍ അറപ്പുളവാക്കുന്നവയാണ്. പാല്‍, പഴച്ചാറുകള്‍, പ്രകൃതിദത്ത എസന്‍സുകള്‍ എന്നിവയൊക്കെയാണു ചേര്‍ക്കുന്നതെന്നു പറയുന്നതെങ്കിലും പല ഐസ്‌ക്രീമിലും ചേര്‍ക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന പെട്രോളിയം ഉത്‌പന്നങ്ങളാണ്.
ഭൂരിഭാഗം ഐസ്‌ക്രീമിലും അടങ്ങിയിരിക്കുന്നതില്‍ 30 ശതമാനം തിളപ്പിക്കാത്ത വെള്ളമാണെങ്കില്‍ ആറു ശതമാനം കൊഴുപ്പും എട്ടു ശതമാനം പഞ്ചസാരയുമാണ്. ഐസ്‌ക്രീമുകളുടെ സ്വാദും കൊഴുപ്പും വര്‍ധിപ്പിക്കാന്‍ ചേര്‍ക്കുന്നവയില്‍ ഭൂരിഭാഗവും രാസവസ്‌തുക്കളോ മൃഗശരീരഭാഗങ്ങളോ ആണ്.
ഭൂരിഭാഗം ഐസ്‌ക്രീമിലും അടങ്ങിയിരിക്കുന്നതില്‍ 30 ശതമാനം തിളപ്പിക്കാത്ത വെള്ളമാണെങ്കില്‍ ആറു ശതമാനം കൊഴുപ്പും എട്ടു ശതമാനം പഞ്ചസാരയുമാണ്. ഐസ്‌ക്രീമുകളുടെ സ്വാദും കൊഴുപ്പും വര്‍ധിപ്പിക്കാന്‍ ചേര്‍ക്കുന്നവയില്‍ ഭൂരിഭാഗവും രാസവസ്‌തുക്കളോ മൃഗശരീരഭാഗങ്ങളോ ആണ്.
പലതും ഹൃദ്രോഗം മുതല്‍ കാന്‍സറിനു വരെ കാരണമാകുന്നവ. പതഞ്ഞു പൊങ്ങി വായുകുമിളകള്‍ നിറഞ്ഞ ഐസ്‌ക്രീം കാണുമ്പോള്‍ ഇതെങ്ങനെ നിര്‍മ്മിക്കുന്നുവെന്നു പലരും ആശ്‌ചര്യപ്പെട്ടേക്കാം. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഐസ്‌ക്രീം പതഞ്ഞുയരാന്‍ ചേര്‍ക്കുന്നത് വാഷിങ്ങ് പൗഡറുകളാണ്. അല്‍പം നാരങ്ങാനീര് ഒഴിച്ചാല്‍, വാഷിങ്ങ് പൗഡര്‍ ചേര്‍ത്തിട്ടുള്ള ഐസ്‌ക്രീമാണെങ്കില്‍ കുമിളകള്‍ വരും.
കൊഴുപ്പു വര്‍ധിപ്പിക്കാന്‍ ചേര്‍ക്കുന്ന പ്രധാന ചേരുവ പോട്ടിപ്പൊടിയാണ്. നാല്‍ക്കാലികളുടെ മൂക്ക്, ചെവി, കുടല്‍ എന്നിവയൊക്കെ ഉണക്കിപ്പൊടിച്ചെടുക്കുന്ന ഈ അസംസ്‌കൃത വസ്‌തുവും രോഗഹേതു തന്നെ.
എസന്‍സ്, നിറം എന്നിവയുടെ പേരില്‍ മിക്ക കമ്പനികളും ചേര്‍ക്കുന്നത് പെട്രോളിയം ഉത്‌പന്നങ്ങളാണ്. നിറം കൊടുക്കാന്‍ ചേര്‍ക്കുന്ന മെറ്റാനില്‍ യെല്ലോ യഥാര്‍ഥത്തില്‍ വിഷദ്രാവകമാണ്. യെല്ലോ നമ്പര്‍ 5, ആസിഡ് യെല്ലോ എന്നിവയും നിറത്തിനായി ചേര്‍ക്കുന്നവരുണ്ട്. അര്‍ബുദത്തിനും ആസ്‌ത്‌മയ്‌ക്കുമൊക്കെ കാരണമാകുന്ന ഇനങ്ങളാണിവ.
കശുവണ്ടിയുടെ ഗന്ധത്തിനായി ചേര്‍ക്കുന്ന ബ്യൂട്രല്‍ ഡീഹൈഡ് സിമെന്റില്‍ ചേര്‍ക്കുന്ന രാസവസ്‌തുവാണ്. നേന്ത്രപ്പഴത്തിന്റെ രുചി ലഭിക്കുന്നതിനായി ചേര്‍ക്കുന്ന അമില്‍ അസിറ്റേറ്റ് ചിത്രരചനയ്‌ക്കുപയോഗിക്കുന്ന എണ്ണച്ചായമാണ്. സ്‌ട്രോബറിയുടെ ഗന്ധത്തിനായി ഉപയോഗിക്കുന്ന ബെന്‍സില്‍ അസിറ്റേറ്റും മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുന്നവ തന്നെ. കൊഴുപ്പിനും മുട്ടയ്‌ക്കും പകരമായി ഉപയോഗിക്കുന്ന ഡൈ ഈഥൈല്‍ ഗ്ലൂക്കോള്‍ യഥാര്‍ഥത്തില്‍ വേദനാസംഹാരിയാണ്. വാനിലയുടെ ഗന്ധത്തിനായി ഉപയോഗിക്കുന്ന പൈപ്പെറനോളും ഇഞ്ചിഞ്ചായി മനുഷ്യനെ കൊല്ലുന്നവ തന്നെ. പ്ലാസ്‌റ്റിക്, റബര്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ആന്റിഹൈഡ് എന്ന രാസവസ്‌തുവാണു ചെറിയുടെ ഗന്ധത്തിനും രൂചിക്കുമായി ചേര്‍ക്കുക. കൈതച്ചക്കയുടെ രുചിക്കും ഗന്ധത്തിനും ഉപയോഗിക്കുന്ന രാസവസ്‌തുവായ ഈഥൈല്‍ അസറ്റേറ്റിന്റെ യഥാര്‍ഥ ഉപയോഗം മൃഗങ്ങളുടെ തോല്‍ വൃത്തിയാക്കുക, രോമം മാറ്റുന്നതിന് ഉപയോഗിക്കുക എന്നിവയൊക്കെയാണ്. പ്രോപ്പലീന്‍ ഗ്ലൈക്കോഡ് പോലുള്ള പെട്രോളിയം ഉത്‌പന്നത്തിലൂടെയാണ് ഇവയെ ഐസ്‌ക്രീം നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ഈ രാസവസ്‌തുക്കളൊക്കെ അളവില്‍ കൂടുതല്‍ ശരീരത്തിലെത്തിയാല്‍ ഹൈപ്പര്‍ ടെന്‍ഷന്‍, ആസ്‌ത്‌മ എന്നിവയ്‌ക്കു കാരണമാക്കുന്നവ തന്നെ.
No comments:
Post a Comment