ഓടുന്ന ട്രെയിന്‍, കാര്‍, ബസ് എന്നിവയ്ക്കുള്ളില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക. കണക്ഷന്‍ നിലനിറുത്താന്‍ മൂന്നിരട്ടിയെങ്കിലും റേഡിയേഷന്‍ ഉണ്ടാകും എന്നാണു പഠനങ്ങള്‍ കാണിക്കുന്നത്. അമിതറേഡിയേഷന്‍ കാരണം ചിലപ്പോള്‍ ഉപകരണത്തിന് തന്നെ കേടുണ്ടാകാം. അതുപോലെ ലിഫ്റ്റ് പോലുള്ള കുടുസ്സു ലോഹ മുറിയില്‍ മൊബൈല്‍ ഉപയോഗിച്ചാലും ഇതേ ഫലം ഉണ്ടാകാം. ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ സെര്‍വര്‍ എന്നിവയ്ക്കടുത്തു നിന്നും മൊബൈല്‍ ഉപയോഗിക്കരുത്.
മൊബൈല്‍ ഫോണിന്‍റെ ഉപയോഗം കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ക്രമാതീതമായി കൂടിയിട്ടുണ്ട്. പ്രകൃതിയിലെ പല പ്രതിഭാസങ്ങളേയും മാറ്റാന്‍ ഇതിനെ റേഡിയേഷന് കഴിയുന്നുണ്ട്. തേനീച്ചകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതും ദേശാടനക്കിളികള്‍ ദിശ തെറ്റി പറക്കുന്നതും ഇതിനു ഉദാഹരണങ്ങളാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ മനുഷ്യന്‍റെ ആരോഗ്യത്തിനു ആശങ്കാജനകമായ വ്യതിയാനം വരുത്താന്‍ മൊബൈല്‍ ഫോണ്‍ കാരണമാകും എന്നാണു WHO മുന്നറിയിപ്പ് തരുന്നത്.for more click here
No comments:
Post a Comment