ഒരു മനുഷ്യന്‍ ജീവിതത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഉറക്കത്തിനായാണ് ചിലവഴിക്കുന്നത്. ഉണര്‍ന്നിരിക്കുമ്പോള്‍ കൂടുതല്‍ ഉന്‍മേഷത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ നല്ല ഉറക്കം അത്യാവശ്യവുമാണ്. ജീവിതശൈലിയും മാനസിക സമ്മര്‍ദ്ദങ്ങളും മൂലം ഉറക്കം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. മണിക്കൂറുകളോളം ഉറങ്ങിയ ശേഷവും ഉന്‍മേഷം ലഭിക്കാത്തവരും ധാരാളം.ഈ സാഹചര്യത്തിലാണ് 'നീബോക്‌സ്' എന്ന ഗ്രീക്ക് കമ്പനി 'പില്ലോ' എന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുന്നത്. ഉറക്കത്തിന്റെ നിലവാരം അളക്കാനും മെച്ചപ്പെടുത്താനുമുള്ള സൗകര്യമാണ് ആപ്ലിക്കേഷന്‍ നല്‍കുന്നത്.
ഉറക്കത്തില്‍ നിങ്ങളുടെ ചലനങ്ങളും പുറപ്പെടുവിക്കുന്ന ശബ്ദങ്ങളും ട്രാക്കുചെയ്താണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. കൂര്‍ക്കംവലി, ഉറക്കത്തില്‍ സംസാരിക്കല്‍ തുടങ്ങിയ ക്രമക്കേടുകളെല്ലാം പില്ലോ റെക്കോര്‍ഡു ചെയ്യും,
റെക്കോര്‍ഡ് ചെയ്ത വിവരങ്ങള്‍ ഉറക്കം അപഗ്രഥനത്തിനായി ഉപയോഗിക്കും. ഉപയോക്താവിന്റെ താല്‍പര്യാര്‍ത്ഥം ഇവ ഡിലീറ്റു ചെയ്യാനാകും.
നിങ്ങള്‍ എത്ര നന്നായി ഉറങ്ങി എന്ന് ആപ്ലിക്കേഷന്‍ വ്യക്തമാക്കും. മണിക്കൂറുകളോളം ഉറങ്ങിയ ശേഷവും ഉറക്കക്ഷീണം മാറാത്തതിനുള്ള കാരണങ്ങള്‍ കണ്ടെത്താനും ഉറക്കം മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളുമെല്ലാം ആപ്ലിക്കേഷനില്‍നിന്ന് ലഭിക്കും.
സ്ലൈഡു ചെയ്യുന്നതിലൂടെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച മുന്‍ ദിവസങ്ങളിലെ ഉറക്കത്തിന്റെ വിവരങ്ങളും ആപ്ലിക്കേഷനില്‍ നിന്നും ലഭ്യമാകും.
നിലവില്‍ ഐഒഎസ് ആപ്ലിക്കേഷന്‍ കമ്പനി ഇറക്കിയിരിക്കുന്നത്.
No comments:
Post a Comment