തിരുവനന്തപുരം/ മലപ്പുറം : കോഴിയിറച്ചിയില്‍ ആന്‍റിബയോട്ടിക് സാന്നിധ്യമുണ്ടെന്ന ഡല്‍ഹി കേന്ദ്രമായുള്ള സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്‍റ് (സി.എസ്.ഇ)പരിശോധനാ ഫലം ഇറച്ചി ഉപഭോക്താക്കളെയും കോഴിഫാം നടത്തിപ്പുകാരെയും ഒരുപോലെ ആശങ്കാകുലരാക്കുന്നു.
എന്നാല്‍, ഇതിന്‍െറ ഉപയോഗം ആശങ്കപടര്‍ത്തിയിട്ടും നിയന്ത്രിക്കാന്‍ നടപടികളില്ലാതെ വകുപ്പുകള്‍ കുഴങ്ങുന്നു. ശാസ്ത്രീയമായി ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടില്ളെന്നതും പരിശോധിക്കാനുള്ള അംഗീകൃത സംവിധാനം ഇല്ളെന്നതുമാണ് നടപടിക്ക് പ്രധാന തടസ്സം. ഫാമില്‍ വളര്‍ത്തുന്ന ജീവികള്‍ക്ക് ആന്‍റിബയോട്ടിക്സ് നല്‍കരുതെന്ന ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുമില്ല. നിരോധം ഏര്‍പ്പെടുത്തി ശാസ്ത്രീയമായ പഠനത്തിന് മുതിര്‍ന്നാല്‍ കോഴിയിറച്ചി ലഭ്യമല്ലാത്ത സ്ഥിതിവരും. ഇത് വലിയ പ്രതിസന്ധിയാകും ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുക. അതിനാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഇറച്ചിയും ഒപ്പം കോഴികളെയും ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാനാണ് തീരുമാനം. ഇവ നിരോധിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പാണ് ഇത് നോക്കേണ്ടതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാല്‍, ഒട്ടേറെ പരിമതികളുണ്ടെന്നാണ് വകുപ്പിന്‍െറ നിലപാട്.
കോഴി ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന മലബാര്‍ മേഖലയിലാണ് ഇത് ഏറെ ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. പ്രതിവര്‍ഷം 10.5 കി.ഗ്രാം കോഴിയിറച്ചി ഒരാള്‍ ഭക്ഷിക്കുന്നുണ്ടെന്നാണ് കണ്ടത്തെല്‍. ഇറക്കുമതി ചെയ്യുന്ന കോഴികളില്‍ ആന്‍റിബയോട്ടിക്കുകളുടെ അംശമുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുകയാണ് വേണ്ടത്. പതിനായിരക്കണക്കിന് കോഴികളെ ഒറ്റ ഫാമുകളില്‍ വളര്‍ത്തി സംരക്ഷിക്കേണ്ടിവരുമ്പോള്‍ ശുചിത്വക്കുറവുമൂലമുള്ള അസുഖം വരാതിരിക്കാന്‍ ആന്‍റിബയോട്ടിക്കുകള്‍ നല്‍കുന്നുണ്ടെന്ന് വെറ്ററിനറി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ വിശപ്പും ദാഹവും ഉണ്ടാകാനും നല്‍കുന്നുണ്ട്. ത്വരിതഗതിയിലുള്ള വളര്‍ച്ചയും തൂക്കക്കൂടുതലും ഉണ്ടാകുന്നതിനൊപ്പം ഇതിന്‍െറ അംശം കോഴിയിറച്ചിയില്‍ തങ്ങിനില്‍ക്കുകയും ചെയ്യും.
(courtesy: madhyamam)
No comments:
Post a Comment