Posts

താടി വളരാന്‍ ചില വഴികള്‍...........?

താടി വളരാന്‍ ചില വഴികള്‍ താടി വളര്‍ത്താതെ ഷേവ് ചെയ്ത മുഖം ആകര് ‍ഷകമാണെങ്കിലും പല പുരുഷന്മാരും താടി വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ്. പല ആകൃതിയില്‍ താടി വെട്ടിയൊതുക്കി നിര്‍ത്തുന്നത് ഇന്ന് സാധാരണമാണ്. ശക്തിയുടെ പ്രതീകമായാണ് ചരിത്രത്തിലുടനീളം താടിയെ കണക്കാക്കിയിരുന്നത്. കട്ടിയും കരുത്തുമുള്ള താടി ശക്തനായ ഒരു പുരുഷന്‍റെ അടയാളമാണ്. ശക്തിയുടെ പ്രതീകമായ താടി ഉപേക്ഷിക്കുക എല്ലാവര്‍ക്കും സാധ്യമല്ല. ചര്‍മത്തിലെ മുറിപ്പാടുകള്‍ അകറ്റാം പലരുടെയും രഹസ്യ സന്തോഷമാവും താടി വളര്‍ത്തുന്നത്. ചിലപ്പോള്‍ ഇത് ഒരു വൈദഗ്ദ്യത്തിന്‍റെ ലക്ഷണവുമാകാം. പലരെയും സംബന്ധിച്ച് താടി നല്ലതുപോലെ വളര്‍ത്തുക എന്നത് സാധ്യമാകില്ല. ജനിതപ്രത്യേകതകളും, പ്രായവും താടി വളരുന്നതിന് പിന്നിലെ ഘടകങ്ങളാണ്. എന്നാല്‍ പ്രായത്തെ ആസ്പദമാക്കി സ്വഭാവികമായുള്ളതിനേക്കാള്‍ വേഗത്തില്‍ താടി വളര്‍ച്ച ശക്തിപ്പെടുത്താന്‍ ചില വഴികളുണ്ട്. മുഖത്തെ ചര്‍മ്മം തിരുമ്മുന്നത് അത്തരത്തില്‍ ഒരു മാര്‍ഗ്ഗമാണ്. താടിയും, മുഖചര്‍മ്മവും ചില ഓയിലുകള്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് രോമവളര്‍ച്ചക്ക് സഹായിക്കും. മറ്റ് ചില മാര്‍ഗ്ഗങ്ങള്‍ ഇവിടെ പ...

സുന്ദരമായ ചുണ്ടുകൾ സ്വന്തമാക്കാൻ...?

സുന്ദരമായ ചുണ്ടുകളാണ്‌ മുഖത്തിന്റെ സൗന്ദര്യം. ആ ചുണ്ടുകള്‍ ഇളം റോസ്‌ നിറമാണെങ്കില്‍ പറയുകയും വേണ്ട, അസുന്ദരമായ ചുണ്ടുകളാണ് ‌ മുഖത്തിന്റെ സൗന്ദര്യം. ആ ചുണ്ടുകള്‍ ഇളം റോസ്‌ നിറമാണെങ്കില്‍ പറയുകയും വേണ്ട, അത്രയ്‌ക്ക് മനോഹരമായിരിക്കും. പലരുടെയും പ്രശ്‌നം ചുണ്ടുകള്‍ക്ക്‌ നിറം ഇല്ല എന്നതാണ്‌. എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇതിന്‌ പരിഹാരം കാണാന്‍ കഴിയും.ചുണ്ടുകളുടെ സൗന്ദര്യത്തെ ബാധിക്കുന്ന ചില പ്രശ്‌നങ്ങളാണ് വരണ്ട ചുണ്ടുകള്‍, നിറം മങ്ങിയ ചുണ്ടുകള്‍ , രക്തപ്രസാദമില്ലാത്ത ചുണ്ടകള്‍ എന്നിവ. കുറച്ച് ശ്രദ്ധ നല്‍കിയാല്‍ ഈ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കാന്‍ കഴിയുന്നതാണ്. 1. വെയിലത്ത് ഇറങ്ങുന്നതിന് മുമ്പ് ചുണ്ടില്‍ നെയ്യ് പുരട്ടുന്നത് വരണ്ടു പൊട്ടാതിരിക്കാന്‍ സഹായിക്കും. 2 . വരണ്ട ചുണ്ടുകള്‍ മാറുവാന്‍ വെള്ളരി, തക്കാളി, കറ്റാര്‍ വാഴ പള്‍പ്പ് എന്നിവ ഏതെങ്കിലും കൊണ്ട് മസാജ് ചെയ്യാവുന്നതാണ്. 3 . ബീറ്റ്‌റൂട്ട്‌ തേനില്‍ ചാലിച്ച്‌ കിടക്കുന്നതിന്‌ മുമ്പ്‌ ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടുകള്‍ തുടുക്കുകയും നിറം വയ്‌ക്കുകയും ചെയ്യും. 4. പനിനീരും ഗ്ലിസറിനും ചേര്‍ത്ത്‌ കിടക്കുന്നതിന്‌ മുമ്പ്‌ ചുണ്ട...

കേരളത്തിൽ ലക്ഷങ്ങൾ വരുന്ന ഓപ്പറേഷനുകൾ പൂർണ്ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്ന ഒരു ഹോസ്പിറ്റൽ

ഇത് പോണ്ടിച്ചേരിയിൽ ഉള്ള ജിപ്മര്‍ ഹോസ്പിറ്റൽ. (ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്).   ക്യാൻസറും ഹൃദ്രോഗവും അടക്കം (ആൻജിയോപ്ലാസ്റ്റി ചികിത്സ സ്‌റ്റെന്റ് അടക്കം) കേരളത്തിൽ ലക്ഷങ്ങൾ വരുന്ന ഓപ്പറേഷനുകൾ പൂർണ്ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്ന ഒരു ഹോസ്പിറ്റലാണിത്.  കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ( Ministry of Health and Family Welfare) കീഴിലുള്ള ഈ ആശുപത്രിയിലേക്ക് ദിവസേന ആയിരക്കണക്കിന് ആളുകളാണ് ചികിത്സ തേടിയെത്തുന്നത്.   തമിഴ്‌നാട്ടിൽ കന്യാകുമാരി മുതൽ ചെന്നൈ വരെയുള്ള പ്രദേശങ്ങളിൽ നിന്ന് ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ ഇവിടെ എത്തുന്നു. എന്നാൽ കേരളത്തിൽ നിന്നും വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമേ ഇവിടെ എത്തുന്നുള്ളു എന്നാണു ജിപ്മർ ഹോസ്പിറ്റലിലെ ഓർത്തോ വിഭാഗം അസ്സി. പ്രൊഫസ്സർ ഡോ.കന്തസ്വാമി എന്നോട് പറഞ്ഞത്.   കൂടുതൽ ആളുകളോട് ഈ ഹോസ്പിറ്റലിനെക്കുറിച്ചു പറയണം എന്നും അവർക്കും കൂടി അർഹതപ്പെട്ട സൗജന്യ ചികിത്സയുടെ ആനുകൂല്യം എല്ലാവർക്കും ലഭിക്കണം എന്നും ഈ ഡോക്ടർ പറയുകയുണ്ടായി. ഞാൻ ...

പ്രധാനമന്ത്രി ജൻ ഔഷധി എന്ന സർക്കാർ അധിഷ്ഠിത മെഡിക്കൽ സ്റ്റോറുകളെപ്പറ്റി....?

Pradanmantri Jan Aushadhi പ്രിയ സുഹൃത്തേ,  ഞാൻ വാട്‌സ് അപ്പിൽ കണ്ടിരുന്നു പ്രധാനമന്ത്രി ജൻ ഔഷധി എന്ന സർക്കാർ അധിഷ്ഠിത മെഡിക്കൽ സ്റ്റോറുകളെപ്പറ്റി .അവിടെ മരുന്നുകൾക്ക് വളരെ വിലക്കുറവാണെന്നും. അത് പ്രകാരം കഴിഞ്ഞ ദിവസം കലൂർ വഴി വരുമ്പോൾ Bus Stand ന് അടുത്തുളള Penta tower ൽ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ കണ്ടു പിടിച്ചു. വലിയ ആൾ ത്തിരക്കൊന്നും കണ്ടില്ല. അപ്പോൾ എനിക്കു തോന്നി നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്ന പല വാർത്തകളും പോലെ ഊതിപ്പെ രുപ്പിച്ചതാകും ഞാൻ കേട്ട വിലക്കുറവിന്റെ വാർത്തയുമെന്ന്. ഞാൻ അവിടെ കടയിൽ ഇരുന്നവരോട് ചോദിച്ചു ഇതു തന്നെയല്ലേ സർക്കാർ പരസ്യത്തിലുള്ള മെഡിക്കൽ സ്റ്റോർ എന്ന്. അതെ എന്ന ഭാവത്തിൽ അവർ തലയാട്ടി. ഞാൻ എന്റെ അമ്മക്ക് സ്ഥിരമായി വാങ്ങുന്ന മരുന്നിന്റെ slip കൊടുത്തു .അവർ അത് എടുത്തു .എത്ര എണ്ണം എന്ന് ചോദിച്ചു. സാധാരണ 30 എണ്ണം വാങ്ങും. ഞാൻ കരുതി ഒരു 40 എണ്ണം വാങ്ങിയേക്കാം എന്തായാലും അല്പം വിലക്കുറവു കാണില്ലേ..... സാധാരണയായി അതിനു ഒരു 180 രൂപ ആകും. അവർ പായ്ക്ക് ചെയ്തു തന്നു.ഞാൻ അവരോ അതിന്റെ വില ചോദിച്ചപ്പൊൾ സത്യത്തിൽ ഞെട്ടിപ്പൊയി വെറും 13 രൂപ...... ഇതു പോലെ മറ്റു പല മരുന്നുകളു...

ഇത് നിങ്ങളാരും വായിക്കാൻ കൂട്ടാക്കിയില്ലെങ്കിലും നിങ്ങൾ ഒന്നോർക്കുക

ഇത് നിങ്ങളാരും വായിക്കാൻ കൂട്ടാക്കിയില്ലെങ്കിലും നിങ്ങൾ ഒന്നോർക്കുക , നിങ്ങളുടെ കുട്ടിക്ക് വാക്സിനേഷൻ എടുത്തു എന്തെങ്കിലും സ്വഭാവത്തിലോ, ശരീരത്തിലോ, ഒന്നര വയസ്സിനു ശേക്ഷം കണ്ണിന്റെ സ്ഥാന  മാറ്റം, വിക്കൽ , മുഖം കോടി പോവുക , ഒരു വശത്തേക്ക് കഴുത്ത്  ചെരിഞ്ഞ് പോവുക, അമിത ദേഷ്യം , ബോധമില്ലായിമ , സ്വഭാവത്തിൽ മാറ്റങ്ങൾ എന്നിവ നിങ്ങളുടെ കുട്ടികൾക്ക് കണ്ടാൽ  ഇത് വാക്സിനുമായി ബന്ധമുണ്ടോ എന്ന സംശയം തോന്നിയാൽ ഈ വിവരങ്ങൾ അറിയാൻ ഈ ബ്ലോഗ്ഗിനെ ഓർക്കുക, അന്ന് ഇത് വായിക്കുക. ഇതിൽ കൂടുതൽ വിവരങ്ങൾ നൽകിയിട്ടുണ്ട്. സാധാരണയായി  സ്വന്തം   അനുഭവങ്ങൾ വരുന്നവർ മാത്രമേ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറുള്ളു , വായിക്കാൻ സമയം കണ്ടെത്താൻ ശ്രമിക്കുകയുള്ളു . വാക്സിൻ എടുത്തതിനു ശേക്ഷം എന്തെങ്കിലും  സംഭവിച്ചാൽ നിങ്ങളെ പല ഡോക്ടറും എതിർക്കും,പലരും ഭീക്ഷണിപെടുത്തും, പലരും പരിഹസിക്കും അതിലൊന്നും മനസ്സ് തളരാതെ ഈ ബ്ലോഗ്ഗിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പഠിച്ചതിനു ശേക്ഷം, ആവശ്യമുള്ള രേഖകൾ ഇതിൽ നിന്നും പ്രിൻറ് ചെയ്ത്   നിയമപരമായി പരാതി നൽകുക. ആരോഗ്യ വകുപ്പ് എതിർത്താൽ മനസ്സ് തളരാതെ കോടതിയിൽ പ...

Janakeeya nattu vaidyashala

[ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഒരു പുരാതന വൈദ്യസമ്പ്രദായമാണ് ആയുര്‍വേദം. ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയിലാണ് ഈ ചികിത്സാസമ്പ്രദായം രൂപം കൊണ്ടത്. ‘ആയുസ്സ്’ എന്നും ‘വേദം’ എന്നുമുള്ള രണ്ട് സംസ്കൃവാക്കുകള്‍ ചേര്‍ന്നാണ് ആയുര്‍‌വേദം എന്ന പദം ഉണ്ടായിട്ടുള്ളത്. വേദം എന്നാല്‍ അറിവ് അഥവാ ശാസ്ത്രം എന്നര്‍ത്ഥം. അതായത് ആയുര്‍‌വേദം ആയുസ്സിന്‍റെ ശാസ്ത്രമാണ്. മറ്റു വൈദ്യസമ്പ്രദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി, രോഗചികിത്സയെക്കാളും ആരോഗ്യപൂര്‍ണമായ ജീവിതത്തിനാണ് ആയുര്‍‌വേദം ഊന്നല്‍ നല്‍കുന്നത്. ആയുര്‍‌വേദമനുസരിച്ച് മനുഷ്യശരീരം 4 അടിസ്ഥാന ഘടകങ്ങളെ ഉള്‍‌ക്കൊള്ളുന്നതാണ്. ദോഷം, ധാതു, മലം, അഗ്നി എന്നിവയാണവ. ഇവയോരോന്നിനും ആയുര്‍‌വേദത്തില്‍ വളരെ പ്രധാന്യമുണ്ട്. ഇവയെ ആയുര്‍‌വേദത്തിന്‍റെ മൂലസിദ്ധാന്തങ്ങളായി കണക്കാക്കുന്നു.] for more details click he re

ചെമ്പരത്തി- ആരോഗ്യ ഗുണങ്ങൾ....?

മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലും ഉളള ചെടിയാണ് ചെമ്പരത്തി. പൂജകള്‍ക്ക് ഉപയോഗിക്കുന്ന ചെമ്പരത്തിക്ക് നിരവധി ഔഷധഗുണങ്ങളുമുണ്ട്. ആയുര്‍വേദ മരുന്നുകളിലും മുടിസംരക്ഷണത്തിനുള്ള ഉല്‍പന്നങ്ങളിലും ചെമ്പരത്തി ഉപയോഗിക്കാറുണ്ട്. ചെമ്പരത്തിപ്പൂവില്‍ നിന്നുള്ള നീര് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നല്ലതാണ്. പൂവിന്റെ സത്ത് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് ശരീരത്തിലെ കൊഴുപ്പകറ്റാനും നല്ലതാണ്. പൂവിന്റെ സത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കിക്കുടിക്കുന്നത് പഴസത്തിന്റെ ഗുണം ചെയ്യും. പ്രതിരോധശേഷിക്കും ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും ഇത് നല്ലതാണ്. വെളള ചെമ്പരത്തി കണ്ണുകള്‍ക്കുണ്ടാകുന്ന പ്രഷര്‍ കുറയ്ക്കാന്‍ നല്ലതാണ്. മുഖത്തെ വടുക്കളും പാടുകളും മായ്ക്കാന്‍ പൂവിതളുകള്‍ അരച്ചിടാം. പ്രമേഹം, കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ചെമ്പരത്തിപ്പൂവിന്റെ നീര്. ചുവന്ന ചെമ്പരത്തിപ്പൂ കൊണ്ട് എന്തെ...