123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Friday, August 4, 2017

സുന്ദരമായ ചുണ്ടുകൾ സ്വന്തമാക്കാൻ...?

സുന്ദരമായ ചുണ്ടുകളാണ്‌ മുഖത്തിന്റെ സൗന്ദര്യം. ആ ചുണ്ടുകള്‍ ഇളം റോസ്‌ നിറമാണെങ്കില്‍ പറയുകയും വേണ്ട, അസുന്ദരമായ ചുണ്ടുകളാണ്‌ മുഖത്തിന്റെ സൗന്ദര്യം. ആ ചുണ്ടുകള്‍ ഇളം റോസ്‌ നിറമാണെങ്കില്‍ പറയുകയും വേണ്ട, അത്രയ്‌ക്ക് മനോഹരമായിരിക്കും. പലരുടെയും പ്രശ്‌നം ചുണ്ടുകള്‍ക്ക്‌ നിറം ഇല്ല എന്നതാണ്‌. എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇതിന്‌ പരിഹാരം കാണാന്‍ കഴിയും.ചുണ്ടുകളുടെ സൗന്ദര്യത്തെ ബാധിക്കുന്ന ചില പ്രശ്‌നങ്ങളാണ് വരണ്ട ചുണ്ടുകള്‍, നിറം മങ്ങിയ ചുണ്ടുകള്‍ , രക്തപ്രസാദമില്ലാത്ത ചുണ്ടകള്‍ എന്നിവ. കുറച്ച് ശ്രദ്ധ നല്‍കിയാല്‍ ഈ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കാന്‍ കഴിയുന്നതാണ്.

1. വെയിലത്ത് ഇറങ്ങുന്നതിന് മുമ്പ് ചുണ്ടില്‍ നെയ്യ് പുരട്ടുന്നത് വരണ്ടു പൊട്ടാതിരിക്കാന്‍ സഹായിക്കും.
2 . വരണ്ട ചുണ്ടുകള്‍ മാറുവാന്‍ വെള്ളരി, തക്കാളി, കറ്റാര്‍ വാഴ പള്‍പ്പ് എന്നിവ ഏതെങ്കിലും കൊണ്ട് മസാജ് ചെയ്യാവുന്നതാണ്.
3 . ബീറ്റ്‌റൂട്ട്‌ തേനില്‍ ചാലിച്ച്‌ കിടക്കുന്നതിന്‌ മുമ്പ്‌ ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടുകള്‍ തുടുക്കുകയും നിറം വയ്‌ക്കുകയും ചെയ്യും.
4. പനിനീരും ഗ്ലിസറിനും ചേര്‍ത്ത്‌ കിടക്കുന്നതിന്‌ മുമ്പ്‌ ചുണ്ടുകളില്‍ പുരട്ടുക.
5 . ചുണ്ടില്‍ നറു നെയ്യ്‌ പുരട്ടുന്നത്‌ മൃദുലതയും ഭംഗിയും വര്‍ധിപ്പിക്കും.
6 . ബദാം ഓയില്‍ ഉപയോഗിച്ച്‌ മസാജ്‌ ചെയ്യുന്നത്‌ ചുണ്ടിന്‌ ഭംഗി നല്‍കും.
7 . വെള്ളം കുടിക്കുന്നതും ചുണ്ടുകളുടെ സൗന്ദര്യം വര്‍ധിപ്പിക്കും.
8 . ഒരു തുള്ളി നാരങ്ങ നീരും രണ്ട്‌ തുള്ളി തേനും ചേര്‍ത്ത്‌ ചുണ്ടില്‍ പുരട്ടുന്നത്‌ നല്ലതാണ്‌.
9 . വേനല്‍കാലത്ത്‌ ചുണ്ടുകളെ പരിചരിക്കാന്‍ വെളിച്ചെണ്ണയില്‍ തേന്‍ ചേര്‍ത്ത്‌ പുരട്ടുക.
10 . തക്കാളിയുടെ നീരില്‍ വെളിച്ചെണ്ണ ചേര്‍ത്ത്‌ പുരട്ടുന്നത്‌ നന്നായിരിക്കും.
11 . മാതളനാരങ്ങയുടെ നീരില്‍ നെയ്യ്‌ ചേര്‍ത്ത്‌ പുരട്ടുക.
12 . കാപ്പിയുടെ അളവ്‌ കുറയ്‌ക്കുക.
13 . എണ്ണയില്‍ പഞ്ചസാര ചേര്‍ത്ത്‌ ചുണ്ടുകളില്‍ മസാജ്‌ ചെയ്‌താല്‍ മൃദുലമാകും.
14 . ചുണ്ട്‌ കടിക്കുന്ന ശീലം ഉപേക്ഷിക്കുക. ഇത്‌ ചുണ്ടിന്റെ ഭംഗി നഷ്‌ട്ടപ്പെടുത്തും.
15 . പനിനീര്‍ റോസിന്റെ ഇതളുകള്‍ നെയ്യില്‍ ചാലിച്ച്‌ ചുണ്ടില്‍ പുരട്ടുക. നിറവും മൃദുലതയും ലഭിക്കും.

No comments:

Post a Comment

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...