Posts

ഉറക്കത്തിന്റെ ആഴമളക്കാന്‍ "ആപ്പ്‌" !!

Image
ഒരു മനുഷ്യന്‍ ജീവിതത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഉറക്കത്തിനായാണ് ചിലവഴിക്കുന്നത്. ഉണര്‍ന്നിരിക്കുമ്പോള്‍ കൂടുതല്‍ ഉന്‍മേഷത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ നല്ല ഉറക്കം അത്യാവശ്യവുമാണ്. ജീവിതശൈലിയും മാനസിക സമ്മര്‍ദ്ദങ്ങളും മൂലം ഉറക്കം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. മണിക്കൂറുകളോളം ഉറങ്ങിയ ശേഷവും ഉന്‍മേഷം ലഭിക്കാത്തവരും ധാരാളം. ഈ സാഹചര്യത്തിലാണ്  'നീബോക്‌സ്' എന്ന ഗ്രീക്ക് കമ്പനി 'പില്ലോ' എന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി  രംഗത്തെത്തിയിരിക്കുന്നത്. ഉറക്കത്തിന്റെ നിലവാരം അളക്കാനും മെച്ചപ്പെടുത്താനുമുള്ള സൗകര്യമാണ് ആപ്ലിക്കേഷന്‍ നല്‍കുന്നത്.

കോഴിയിറച്ചിയിലെ ആന്‍റിബയോട്ടിക്: ??

തിരുവനന്തപുരം/ മലപ്പുറം : കോഴിയിറച്ചിയില്‍ ആന്‍റിബയോട്ടിക് സാന്നിധ്യമുണ്ടെന്ന ഡല്‍ഹി കേന്ദ്രമായുള്ള സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്‍റ് (സി.എസ്.ഇ)പരിശോധനാ ഫലം ഇറച്ചി ഉപഭോക്താക്കളെയും കോഴിഫാം നടത്തിപ്പുകാരെയും ഒരുപോലെ ആശങ്കാകുലരാക്കുന്നു. എന്നാല്‍, ഇതിന്‍െറ ഉപയോഗം ആശങ്കപടര്‍ത്തിയിട്ടും നിയന്ത്രിക്കാന്‍ നടപടികളില്ലാതെ വകുപ്പുകള്‍ കുഴങ്ങുന്നു. ശാസ്ത്രീയമായി ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടില്ളെന്നതും പരിശോധിക്കാനുള്ള അംഗീകൃത സംവിധാനം ഇല്ളെന്നതുമാണ് നടപടിക്ക് പ്രധാന തടസ്സം. ഫാമില്‍ വളര്‍ത്തുന്ന ജീവികള്‍ക്ക് ആന്‍റിബയോട്ടിക്സ് നല്‍കരുതെന്ന ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുമില്ല. നിരോധം ഏര്‍പ്പെടുത്തി ശാസ്ത്രീയമായ പഠനത്തിന് മുതിര്‍ന്നാല്‍ കോഴിയിറച്ചി ലഭ്യമല്ലാത്ത സ്ഥിതിവരും. ഇത് വലിയ പ്രതിസന്ധിയാകും ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുക. അതിനാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഇറച്ചിയും ഒപ്പം കോഴികളെയും ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാനാണ് തീരുമാനം. ഇവ നിരോധിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. മൃഗസംരക്...

ഈത്തപ്പഴത്തിന്‍റെ പിന്നിലുള്ള രഹസ്യം........

ഈത്തപ്പഴത്തിന്‍റെ പിന്നിലുള്ള ആരോഗ്യ രഹസ്യം....ഈത്തപ്പഴവും വെള്ളവും കൊണ്ട് എന്തിന്ന് നോമ്പ്‌ തുറക്കണം?? ഈവീഡിയോ കാണുക മനസ്സിലാകുക.....

റമദാന്‍ :- പ്രമേഹരോഗികള്‍ വ്രതമനുഷ്ഠിക്കുമ്പോള്‍ !!

ആത്മീയ സാധനകളുടെ പുണ്യമാസം വരവായി. ലോകത്താകമാനം ഏകദേശം അഞ്ചുകോടി പ്രമേഹരോഗക്കാര്‍ ഈ മാസത്തില്‍ വ്രതാനുഷ്ഠാനങ്ങള്‍ നടത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ രാജ്യത്ത് ഏകദേശം 12-14 മണിക്കൂര്‍ വ്രതമെടുക്കുമ്പോള്‍ പകല്‍ കൂടുതലുള്ള ചില രാജ്യങ്ങളില്‍ 20 മണിക്കൂര്‍ വരെ വ്രതമെടുക്കുന്നു. ഈ സമയത്ത് ആഹാരം, വെള്ളം, മരുന്നുകള്‍ ഒന്നും കഴിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ, വളരെയധികം ശ്രദ്ധിച്ചില്ളെങ്കില്‍ പ്രമേഹരോഗികള്‍ക്ക് ഈ സമയത്ത് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.

മസ്കുലാര്‍ ഡിസ്ട്രോഫി ഇന്‍ഫര്‍മേഷന്‍ - ഒരു മുഖവുര !!

ശരീര ചലനങ്ങള്‍ക്ക് സഹായിക്കുന്ന പേശികള്‍ ബലഹീനമാകുന്ന ജനിതക വൈകല്യമാണ് മസ്കുലാര്‍ ഡിസ്ട്രോഫി. കേരളത്തില്‍ ഉള്‍പ്പടെ പ്രസ്തുത വൈകല്യത്തിനു വിധേയമായവര്‍ അനവധിയാണെങ്കിലും മസ്കുലാര്‍ ഡിസ്ട്രോഫിയെ കുറിച്ചുള്ള ശരിയായ ധാരണകളുടെ അഭാവം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മസ്കുലാര്‍ ഡിസ്ട്രോഫി ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ ഈ രംഗത്തൊരു ചുവടുവെയ്പ്പാണ്. സംശയനിവാരണമുള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുളള ഒരു ഓണ്‍ലൈന്‍ സംരംഭമാണ് ഇത്. for more information click here 

ആരോഗ്യത്തെ ക്കുറിച്ചുള്ള ഏറ്റവും പുതിയതും രസകരവുമായ അറിവിനും !!

Image
 വിവരണങ്ങൾക്കും Ethnic Health Court ലൈക്‌ ചെയ്യുക മൂക്കൊലിപ്പ്, തുമ്മൽ, ജലദോഷം കൊണ്ട് കഷ്ടപ്പെടുന്നവർ ഏറെയാണ്‌. മരുന്ന് കഴിക്കുമ്പോൾ കുറയുമെന്നല്ലാതെ ഒരു ശാശ്വത പരിഹാരം ആർക്കും ലഭ ിക്കില്ല. ക്ലൈമറ്റ് ചേഞ്ച്‌ വരുന്ന ഈ സമയത്ത് മരുന്നില്ലാതെ ജലദോഷവും തുമ്മലും കുറയാൻ പ്രകൃതിയിൽ നിന്നും ഒറ്റമൂലികൾ ഈ ലിങ്ക് http://ethnichealthcourt.com/2013/10/26/stop-cold-flu-easily-naturally ക്ലിക്ക് ചെയ്തു വിശദമായി മനസ്സിലാക്കുക

വാത്സ്യായനന്റെ കാമസൂത്രം !!

Image
പുരുഷാര്‍ത്ഥങ്ങളില്‍ ഒന്നായ കാമം സാക്ഷാത്കരിക്കുന്നതിനുവേണ്ടി പണ്ഡിതരസികനായ മല്ലനാഗ വാത്സ്യായനമഹര്‍ഷി രചിച്ച കൃതിയാണ് കാമസൂത്രം. ഭഗവദ്ഗീത കഴിഞ്ഞാല്‍ ഇന്ത്യയ്ക്കുവെളിയില്‍ ഏറ്റവുമധികം വായിക്കപ്പെടുകയും പരാമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഭാരതീയ കൃതി എന്ന മേന്മയും ഇതിനുണ്ട്. ഡോ.രാധാകൃഷ്ണന്‍ പറയുന്നു, 'കാമം എന്നാല്‍ മനുഷ്യന്റെ വൈകാരികസത്തയാണ്. അവന്റെ വികാരങ്ങളും ആഗ്രഹങ്ങളുംതന്നെ. ഒരാള്‍ക്ക് തന്റെ വൈകാരിക ജീവിതം നിഷേധിക്കപ്പെട്ടാല്‍ അയാള്‍ പിന്നെ എല്ലാം അടിച്ചമര്‍ത്തി അന്തര്‍മുഖനായി ധാര്‍മികപീഡനത്തിനിരയായിത്തീരും. അതിന്റെ പ്രതിപ്രവര്‍ത്തനം ആരംഭിച്ചാല്‍ മാനസികവും ശാരീരികവുമായ നാശം വരുത്തുന്ന ഒരു പ്രാകൃതലഹരിയിലേക്ക് അയാള്‍ പതിക്കുകയുംചെയ്യും.' രതിയുടെ മാനസികവും ശാരീരികവുമായ സമ്പ്രദായങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന കൃതികളുടെ നീണ്ട പട്ടികയില്‍ ഏറ്റവും പ്രശസ്തമാണ് കാമസൂത്രം.  കാമസൂത്രം ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം എല്ലാക്കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പുസ്തകമാണ്. ഒരു പാട് സിനിമകള്‍ , നാടകങ്ങള്‍ , സര്‍ഗ്ഗാത്മകകൃതികള്‍ കാമസൂത്രയെ അധികരിച്ച് പുറത്തിറങ്ങിയിട്ടുണ്ട്.  ...