123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Tuesday, September 19, 2017

വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു. !!

വിഷം കൂടുതല്‍ പുതിനയിലും പയറിലും: വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു

നാലുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം സംസ്ഥാനകൃഷിവകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

വിഷരഹിത പച്ചക്കറികളില്‍ ഏറെയും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നവയാണ്. ഏറ്റവും കൂടുതല്‍ വിഷാംശം പുതിനയിലാണ്.

നിത്യവും കഴിക്കുന്ന പച്ചക്കറികളില്‍  വിഷമില്ലാത്തത് ഏത് ? ഏറ്റവും കുറച്ചു വിഷമുള്ളത് ഏതൊക്കെ? വിഷാംശം കൂടുതല്‍ ഉള്ളത് ഏതൊക്കെ പച്ചക്കറികളാണ്. കൃഷിവകുപ്പിന് വ്യക്തമായ ഉത്തരമുണ്ട്. വിഷാംശമില്ലാത്ത  26 ഇനം പച്ചക്കറി ഇനങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തിറക്കിയിരുന്നത്. വെള്ളായണി കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി  അവശിഷ്ട വിഷാംശ പരിശോധനാ ലാബ് മേധാവി ഡോ: തോമസ് ബിജു മാത്യുസ് ആണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ നാലു വര്‍ഷം 4800 ഓളം പച്ചക്കറി സാംപിളുകളുടെ പരിശോധനാ ഫലം അനുസരിച്ച് ഓരോ ഇനത്തിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയ സാംപിളുകളുടെ ശതമാനം ആസ്പദമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പരിശോധനാഫലം അറിഞ്ഞതിനു ശേഷം 26 ഇനം പച്ചക്കറികള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് കച്ചവടക്കാരുടെ സാക്ഷ്യം. നാലു വര്‍ഷം എടുത്ത് എണ്‍പതോളം ഉത്പന്നങ്ങള്‍ പരിശോധിച്ചാണ് അധികൃതര്‍ നിഗമനത്തിലെത്തിയത്.  കീടനാശിനി 100 കോടിയില്‍ ഒരു അംശംവരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊറ്റോഗ്രാഫ്, മാസ് സ്പെക്രോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന. ഇതില്‍ പല പച്ചക്കറികള്‍ക്കും കീട ശല്യമില്ലാത്തതു കൊണ്ടാണ് കീടനാശിനി പ്രയോഗം നടത്താതിരുന്നതെന്നാണ് നിഗമനം.

വിഷാംശം തീണ്ടാത്ത പച്ചക്കറി ഇനങ്ങള്‍ ഇവയാണ്?

കുമ്പളം
മത്തന്‍
പച്ചമാങ്ങ
ചൗചൗ
പീച്ചങ്ങ
ബ്രോക്കോളി
കാച്ചില്‍
ചേന
ഗ്രീന്‍ പീസ്
ഉരുളക്കിഴങ്ങ്
സവാള
ബുഷ് ബീന്‍സ്
മധുരക്കിഴങ്ങ്വാഴ
കൂമ്പ്
മരച്ചീനി
ശീമചക്ക
കൂര്‍ക്ക
ലറ്റിയൂസ്
ചതുരപ്പയര്‍
നേന്ത്രന്‍
സുക്കിനി
ടര്‍ണിപ്പ്
ലീക്ക്
ഉള്ളി പൂവ്
ചൈനീസ് കാബേജ്.

എന്നും കഴിക്കുന്ന പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന വിഷത്തിന്റെ അളവ് അറിയാം...

ശരീരവും മനസ്സും തണുക്കാന്‍ നല്ലതാണ് പുതിന ഉപയോഗിച്ചുള്ള പാനീയം. വിഷാംശം ഏറ്റവും അധികം പുതിനയില്‍ ആണെന്നാണ് കണ്ടെത്തല്‍- 62%. മലയാളികളുടെ ഭക്ഷണ ശീലത്തില്‍ ഒന്നാമനായ പയറില്‍ 45% മാണ് വിഷാംശം.

മറ്റുള്ളവയിലെ വിഷാംശം ഇങ്ങനെ:

മഞ്ഞ കാപ്‌സിക്കം (42%)
മല്ലിയില- (26 % )
ചുവന്ന കാപ്‌സിക്കം (25 %)
ബജി മുളക് ( 20%)
ബീറ്റ് റൂട്ട്  (18%)
കാബേജ് വയലറ്റ് (18%)
കറിവേപ്പില( 17%)
പച്ചമുളക് ( 16%)
കോളിഫ്‌ളവര്‍( 16%)
കാരറ്റ് (15 % )
സാമ്പാര്‍ മുളക് ( 13 %)
ചുവപ്പ് ചീര(12%)
അമരയ്ക്ക( 12%)
പച്ച കാപ്‌സിക്കം( 11 %)
പച്ചചീര(11%)
നെല്ലിക്ക( 11%)
പാവയ്ക്ക (10%

10 ശതമാനത്തില്‍ കുറവ് വിഷാംശമുള്ള പച്ചക്കറികള്‍

മുരിങ്ങയ്ക്ക 9 %
പടവലം  8 %
വഴുതന-  8%-
ബീന്‍സ്- 7 %
സാലഡ് വെള്ളരി- 7 %-
വെള്ളരി 6 %
ഇഞ്ചി - 6%- 
വെണ്ടയ്ക്ക  5 %
കത്തിരി 5%-
കോവക്ക 4 %
തക്കാളി- 4 %-
കാബേജ് വെള്ള 4 %

ഡോ: തോമസ് ബിജു മാത്യുവിനോടോപ്പം പല്ലവി നായര്‍, ഡോ: തനിയ സാറ വര്‍ഗ്ഗീസ്, ബിനോയി എ കോശി ,പ്രിയ എല്‍, സൂര്യമോള്‍ എസ്. അരുണി. പി എസ്. ശബരിനാശ് കെ എല്‍., ശാല്‍മോന്‍ വി എസ് എന്നിവരാണ് പരിശോധനയില്‍  പങ്കു ചേര്‍ന്നത്.
========================

പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക

No comments:

Post a Comment

കൊള്ളവിലയ്ക്ക് രക്തം വിൽകണ്ട, ഇനി ഫീമാത്രംഈടാക്കിയാൽ മതിയെന്ന് കേന്ദ്രം .

  സ്വകാര്യരക്തബാങ്കുകളുടെകൊള്ളയടിക്ക് തടയിട്ട് കേന്ദ്ര സർക്കാർ. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,​000 രൂപയ്ക്ക് വരെ വിൽക്കുന്ന രീതി ഇനി വേ...