വാളൻപുളി :: തേൻപുളി, കോൽപ്പുളി, മരപ്പുളി, എന്നൊക്കെ പ്രാദേശീകമായും, ദന്തസാര, അമ്ളീക, ചിഞ്ച, തിന്ത്രിണീ, എന്ന് സംസ്കൃതത്തിലും, പുളീയമരം എന്ന് തമിഴിലും അറിയപ്പെടുന്ന പുളിമരത്തെ ദക്ഷിണേന്ത്യയിൽ പലയിനങ്ങളായി. ധാരാളം കാണപ്പെടുന്നതും, മലയാളിക്ക് അന്യമല്ലാത്തതുമാണ്. ദർശന മാത്രയിൽത്തന്നെ മാന്ത്രിക വിദ്യയെന്നപോലെ ജിഹ്വാ രസനേന്ദ്രിയങ്ങളെ മോഹക്കപ്പലായി മാറ്റി, ആസക്തിയും, വിരക്തിയും ഒരു പോലെയേകുന്ന തിന്ത്രിണി.
പൊഴിച്ചിടുന്ന ഇലകളുടെ അമ്ളതകൊണ്ട് മറ്റൊരു സസ്യത്തേയും തന്റെ ചുവട്ടിൽ വളരാൻ അനുവദിക്കാത്ത സ്വാർത്ഥയെന്ന ദുഷ്പേരുണ്ടെങ്കിലും മനുഷ്യന് ഗുണ സാധ്യമായതൊക്കെയും നൽകുവാൻ തയ്യാറാവുന്ന തേൻ പുളി. പല
ആയുർവ്വേദ ഔഷധങ്ങളിലും പ്രധാന ചേരുവയായ വാളൻപുളിയുടെ ഇലയും 'പൂവും, കായും, കുരുവും, വേരും ഔഷധ യോഗ്യ ഭാഗങ്ങളാണ്. ചെറുപ്രായത്തിൽ മുത്തശ്ശി വാത്സല്യത്തോടെ തയ്യാറാക്കി ഗുണങ്ങൾ വർണ്ണിച്ച് കുടിപ്പിച്ച പുളിങ്കുരു പായസ സ്വാദിന്റെ മധുരിമയ്ക്കൊപ്പം, നഷ്ടമായ പഴമയുടെ നൊമ്പരവും കടക്കണ്ണിലൂറുന്നു,
പുളിയില ഇടിച്ചു പിഴിഞ്ഞ നീരിൽ ,പച്ചമഞ്ഞളും, ഇല്ലത്തിൻ കരിയും മീറയും, കുന്തിരിക്കവും, മഞ്ചട്ടിക്കോലും, കറുത്ത എള്ളും, സമത്തുക്കത്തിൽ അരച്ച് ചേർത്ത് തിളപ്പിച്ച് കുറുക്കിയെടുത്ത് പുരട്ടുന്നത് മുട്ട് വേദനയ്ക്കു ശമനമുണ്ടാക്കും.
പുളിങ്കുരു വേവിച്ച് അരച്ച് പുരട്ടിയാൽ അംഗങ്ങളിലുള്ള നീര് കുറയ്ക്കും.
പുളിങ്കുരു, നവരയരി, ഞാവൽക്കുരു സമത്തൂക്കത്തിൽ പൊടിച്ചു വെച്ച് കുറഞ്ഞ അളവിൽ ശുദ്ധമായ തേനിൽ ചാലിച്ച് സേവിക്കുന്നത് പ്രമേഹ രോഗികൾക്ക് വിശേഷം .
വേരിൻമേൽ ത്തൊലി അരച്ച് നെല്ലിക്ക അളവിൽ പാലിൽ ചേർത്ത് കഴിക്കുന്നത് ആർത്തവമുണ്ടാകുവാൻ നന്ന്.
പുളിയും, കല്ലുപ്പും അരച്ച് ലേപനം ചെയ്താൽ പൊള്ളലിന് ശമനമുണ്ടാകും.
പൂവ് അരച്ച് ഇരട്ടിത്തൂക്കം കദളിപ്പഴവും അരച്ച് ചേർത്ത് എള്ളെണ്ണയിൽ കാച്ചിയെടുത്ത തൈലം തേച്ചു കുളിക്കുന്നത് വിയർപ്പിന്റെ ദുർഗന്ധ മകറ്റുകയും, നിറം വർദ്ധിപ്പിക്കുകയും ചെയ്യും.
പുളിങ്കുരു കുതിർത്ത് പരിപ്പെടുത്ത് അരച്ച് പാലിൽ ചേർത്ത് തിളപ്പിച്ച് സേവിക്കുന്നത് യോനീ സ്രാവ രോഗങ്ങൾക്ക് അത്ഭുതകരമായ മാറ്റത്തെയുണ്ടാക്കുന്നതാണ്.
ആയുർവ്വേദ ഔഷധങ്ങളിലും പ്രധാന ചേരുവയായ വാളൻപുളിയുടെ ഇലയും 'പൂവും, കായും, കുരുവും, വേരും ഔഷധ യോഗ്യ ഭാഗങ്ങളാണ്. ചെറുപ്രായത്തിൽ മുത്തശ്ശി വാത്സല്യത്തോടെ തയ്യാറാക്കി ഗുണങ്ങൾ വർണ്ണിച്ച് കുടിപ്പിച്ച പുളിങ്കുരു പായസ സ്വാദിന്റെ മധുരിമയ്ക്കൊപ്പം, നഷ്ടമായ പഴമയുടെ നൊമ്പരവും കടക്കണ്ണിലൂറുന്നു,
for more details click here
x
No comments:
Post a Comment