നേരെചൊവ്വേ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത വകുപ്പുകള്‍ക്ക് എന്തിനു നമ്മള്‍ നമ്മുടെ നികുതിപ്പണം ചിലവഴിക്കണം....?? അവിടെയിരിക്കുന്ന ഉദ്യോഗസ്ഥര്‍ എന്ത് ചെയ്തു? എന്ത് ചെയ്തില്ല? എന്നത് നോക്കി അവരെ സര്‍വീസില്‍ ഇരുത്തണമോ വേണ്ടയോ എന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാന്‍ ഇനി അവസരം കൊടുക്കണം. മന്ത്രിമാര്‍ക്കോ ബന്ധപ്പെട്ടവര്‍ക്കോ അതിനു നേരമില്ല. അല്ലെങ്കില്‍ അവരുടെ പങ്കു പറ്റി ജീവിക്കുന്നു. ഇവിടെ പൊതുജനം അഴിമതിയും, കെടുകാര്യസ്ഥതയും മൂലം മാരകരോഗങ്ങള്‍ക്കും അടിമപ്പെടുന്നു. ഇനിയെങ്കിലും നമ്മള്‍ പ്രതികരിക്കണം ഇല്ലെങ്കില്‍ ഈ തലമുറ തന്നെ ഇതിന്‍റെ ദുരിതം പേറേണ്ടി വരും
ഇവരോട് പരാതി പറയാം
ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ന്നതായി കണ്ടെത്തുകയോ സംശയിക്കുകയോ ചെയ്താല്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കാണ് പരാതി കൊടുക്കേണ്ടത്. എല്ലാ താലൂക്കുകളിലും സേഫ്റ്റി ഓഫീസര്‍മാരുണ്ട്. അതല്ലെങ്കില്‍ 14 ജില്ലകളിലുമുള്ള ജില്ലാ ഡെസിഗ്നേറ്റഡ് ഓഫീസര്‍മാര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ മൂന്ന് മേഖലകളിലുള്ള റീജ്യണല്‍ വിജിലന്‍സ് സ്‌ക്വാഡ് എന്നിവയിലേതിലെങ്കിലും പരാതിപ്പെടാം. ഫോണ്‍ വഴിയോ രേഖാമൂലമോ പരാതിപ്പെടാം. പരാതിയോടൊപ്പം ഭക്ഷ്യവസ്തുവിന്റെ സാമ്പിള്‍ വേണമെന്ന് നിര്‍ബന്ധമില്ല. ഉപഭോക്താവിന് നേരിട്ട് റീജ്യണല്‍ ലാബുകളില്‍ കൊണ്ടുപോയി ഭക്ഷ്യവസ്തു പരിശോധിക്കുകയും ചെയ്യാം.