യുവാക്കളിൽ ഹാര്‍ട്ട്* *അറ്റാക്ക് വര്‍ധിക്കുന്നു ?
ഹൃദയാഘാതത്തിന് സാധാരണ ചില മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും, ചിലരില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ ഹാർട്ട് അറ്റാക്ക് സംഭവിക്കുന്നുണ്ട്. മുമ്പ് കൂടുതലായും പ്രായമായവരിലാണ് ഇത് കണ്ടുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ 20 മുതൽ 30 വയസ്സുവരെ പ്രായമുള്ളവരിലും ഹൃദയാഘാതം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ജനിതക ഘടകങ്ങള്‍ക്കും ചില ദൈനംദിന ശീലങ്ങള്‍ക്കും ഈ അപകടസാധ്യത വർധിപ്പിക്കുന്നതില്‍ നിർണ്ണായക പങ്കുണ്ട്. വിദഗ്ധരുടെ മുന്നറിയിപ്പ് പ്രകാരം ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ആറു ശീലങ്ങള്‍ ഇവയാണ്, *1) സ്ഥിരമായ മാനസിക സമ്മർദ്ദം* അനാവശ്യമായി കാര്യങ്ങള്‍ക്കുറിച്ച് വേവലാതിപ്പെടുന്ന ശീലം കോർട്ടിസോള്‍, അഡ്രിനാലിൻ പോലുള്ള സമ്മർദ്ദ ഹോർമോണുകളുടെ നില ഉയർത്തി ഹൃദയത്തിന് അമിതഭാരം നല്കുന്നു. ഇതോടെ രക്തസമ്മർദ്ദവും വീക്കവും വർധിച്ച് ഹൃദയാഘാത സാധ്യത കൂടുന്നു. *2) അമിതവണ്ണം കുറയ്ക്കുന്ന ഗുളികകളുടെ അനിയന്ത്രിത ഉപയോഗം* ചില സ്ലിമ്മിംഗ് പില്സുകളില് ഹൃദയമിടിപ്പും രക്തസമ്മർദ്ദവും അസാധാരണമായി ഉയർത്തുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കും. ഡോക്ടറുടെ നിർദേശമില്ലാതെ ഇത്തരം മരുന്നുകള്‍ തുടർച്ചയായി ക...
Comments
Post a Comment