ഏറെനേരം ടി.വി കണ്ടാല്‍ കുട്ടികള്‍ ഉണ്ടാകില്ല!

കൂടുതല്‍ നേരം ടെലിവിഷന്‍ കണ്ടാല്‍ ബീജ സംഖ്യ കുറയുമോ? ആഴ്ചയില്‍  മണിക്കൂറില്‍ കൂടുതല്‍ ടി.വി കാണുന്നത് ബീജങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്നാണ് പുതിയ കണ്ടെത്തല്‍ . അതേസമയം ആഴ്ചയില്‍ മണിക്കൂറില്‍ കൂടുതല്‍ സമയം വ്യായാമം ചെയ്യുന്നത് ബീജങ്ങളുടെ അളവ് വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. 

ഏറെ നേരം ടി.വി കാണുന്നത് ശാരീരത്തിന്റെ പ്രവര്‍ത്തനക്ഷമതയ്ക്ക് ഭീഷണിയായതിനാലാണ് ഈ നിഗമനമെന്ന് ഗവേഷകര്‍ പറയുന്നു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. 200 കോളേജ് വിദ്യാര്‍ഥികളില്‍ നടത്തിയ പഠനമാണ് ഗവേഷകരെ ഈ നിഗമനത്തിലെത്താന്‍ സഹായിച്ചത്. 

ബീജസംഖ്യയിലുണ്ടാകുന്ന കുറവിന്റെ കാരണങ്ങള്‍ വിശദമായി അറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഏറെ നേരം ബൈക്ക് ഓടിക്കുന്നതും ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് ഏറെനേരം ഓടുന്നതും ബീജസംഖ്യയെ ബാധിക്കുമെന്ന് ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിരുന്നു. 
(courtesy:mathrubhumi.com)

Comments

Popular posts from this blog

യുവാക്കളിൽ ഹാര്‍ട്ട്* *അറ്റാക്ക് വര്‍ധിക്കുന്നു ?

Kerala Health At A Glance

ലൈഗിഗതയും ദാമ്പത്യവും..., !!