ഗ്രീന്‍ ടീ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ ഗ്രീന്‍ ടീ എന്ന പദം വരുന്നതിനു മുന്‍പേ ഈ സ്ഥാനത്തെത്തിയ ഒന്നാണ് കട്ടന്‍ ചായ. പണ്ടുകാലം മുതല്‍ ധാരാളം പേര്‍ ഉപയോഗിച്ചു വരുന്ന ഒന്നാണ് ഇത്.
ആരോഗ്യഗുണത്തില്‍ കട്ടന്‍ചായയാണോ ഗ്രീന്‍ ടീയാണോ കൂടുതല്‍ നല്ലതെന്ന കാര്യത്തില്‍ പലര്‍ക്കും ചിന്താക്കുഴപ്പമുണ്ടാകും. ഗ്രീന്‍ ടീയേക്കാള്‍ ആരോഗ്യഗുണത്തില്‍ ഒട്ടും പുറകിലല്ലാ, കട്ടന്‍ചായയെന്നതാണ് വാസ്തവം.
കട്ടന്‍ചായ ദിവസവും കുടിയ്ക്കുന്നവര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത തീരെ കുറവാണ്. ഇതിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡുകള്‍ കൊളസ്‌ട്രോള്‍ ഉല്‍പാദനം കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. രക്തധമനികളില്‍ രക്തം കട്ട പിടിക്കാനുള്ള സാധ്യത കട്ടന്‍ ചായ കുറയ്്ക്കും.
ദഹനത്തിനും ശരീരത്തിലെ അപചയപ്രക്രിയകള്‍ നടക്കുന്നതിനും കട്ടന്‍ചായ സഹായിക്കും. ഇത് വണ്ണം കുറയ്ക്കാനും വളരെ സഹായകമാണ്. എന്നാല്‍ പാല്‍, പഞ്ചസാര എന്നിവ ചേര്‍ക്കുമ്പോള്‍ ഈ ഗുണം ഇല്ലാതാവുകയാണ് ചെയ്യുന്നത്.
കട്ടന്‍ചായയില്‍ ചെറുനാരങ്ങ ചേര്‍ത്തു കുടിയ്ക്കുന്നത് വയറിളക്കം, ഛര്‍ദി പോലുള്ള രോഗങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ്.
മുടിയുടെ ആരോഗ്യത്തിനും കട്ടന്‍ചായ വളരെ സഹായകമാണ്. മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ കട്ടന്‍ചായക്കു കഴിയും. ഹെന്ന ചെയ്യുമ്പോള്‍ ഇതില്‍ തേയിലപ്പൊടി ചേര്‍ക്കുന്നത് നല്ലതാണ്.
എന്നാല്‍ ഗ്രീന്‍ ടീയേക്കാള്‍ കട്ടന്‍ചായയില്‍ രണ്ടുമൂന്നു കൂടുതല്‍ മടങ്ങ് കഫീന്‍ ഉണ്ടെന്നതാണ് വ്യത്യാസം. ഇത് കട്ടന്‍ചായയോടും ഒരുവിധത്തിലുള്ള അഡിക്ഷന്‍ ഉണ്ടാകാന്‍ കാരണമാകുന്നുണ്ട്. കട്ടന്‍ ചായ ശീലമാക്കിയവര്‍ക്ക് ഇതില്ലാതെ പറ്റില്ലെന്നുള്ളതിന് ഇതു തന്നെ കാരണം.കട്ടന്‍ചായയും ഗ്രീന്‍ ടീയും മധുരം ചേര്‍ക്കാതെ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ നല്ലത്. കാരണം ഇതിലെ പഞ്ചസാര പ്രമേഹം പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുകയും തടി കൂട്ടുകയും മാത്രമല്ല, ഇത്തരം ചായകളുടെ ആരോഗ്യവശം തന്നെ ഇല്ലാതാക്കുകയും ചെയ്യും.
courtesy: (malayalam.boldsky)
No comments:
Post a Comment