123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Monday, August 18, 2025

യുവാക്കളിൽ ഹാര്‍ട്ട്* *അറ്റാക്ക് വര്‍ധിക്കുന്നു ?

ഹൃദയാഘാതത്തിന് സാധാരണ ചില മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും, ചിലരില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ ഹാർട്ട് അറ്റാക്ക് സംഭവിക്കുന്നുണ്ട്.  മുമ്പ് കൂടുതലായും പ്രായമായവരിലാണ് ഇത് കണ്ടുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ 20 മുതൽ 30 വയസ്സുവരെ പ്രായമുള്ളവരിലും ഹൃദയാഘാതം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ജനിതക ഘടകങ്ങള്‍ക്കും ചില ദൈനംദിന ശീലങ്ങള്‍ക്കും ഈ അപകടസാധ്യത വർധിപ്പിക്കുന്നതില്‍ നിർണ്ണായക പങ്കുണ്ട്. വിദഗ്ധരുടെ മുന്നറിയിപ്പ് പ്രകാരം ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ആറു ശീലങ്ങള്‍ ഇവയാണ്,

*1) സ്ഥിരമായ മാനസിക സമ്മർദ്ദം*

അനാവശ്യമായി കാര്യങ്ങള്‍ക്കുറിച്ച്‌ വേവലാതിപ്പെടുന്ന ശീലം കോർട്ടിസോള്‍, അഡ്രിനാലിൻ പോലുള്ള സമ്മർദ്ദ ഹോർമോണുകളുടെ നില ഉയർത്തി ഹൃദയത്തിന് അമിതഭാരം നല്‍കുന്നു. ഇതോടെ രക്തസമ്മർദ്ദവും വീക്കവും വർധിച്ച്‌ ഹൃദയാഘാത സാധ്യത കൂടുന്നു.

*2) അമിതവണ്ണം കുറയ്ക്കുന്ന ഗുളികകളുടെ അനിയന്ത്രിത ഉപയോഗം*

ചില സ്ലിമ്മിംഗ് പില്‍സുകളില്‍ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും അസാധാരണമായി ഉയർത്തുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കും. ഡോക്ടറുടെ നിർദേശമില്ലാതെ ഇത്തരം മരുന്നുകള്‍ തുടർച്ചയായി കഴിക്കുന്നത് ഹൃദയതാളപ്പിഴക്കും പെട്ടെന്നുള്ള ഹൃദയാഘാതത്തിനും കാരണമാകാം.

*3) രാവിലെ കാപ്പി മാത്രം കുടിച്ച്‌ പ്രഭാതഭക്ഷണം ഒഴിവാക്കല്‍*

ഭക്ഷണം ഒഴിവാക്കി തിരക്കേറിയ ദിനം തുടങ്ങുമ്പോള്‍ കോർട്ടിസോള്‍ നില അപകടകരമായി ഉയരും. ഇത് ഹൃദയത്തിന്റെ പ്രവർത്തനശേഷി കുറയ്ക്കാൻ ഇടയാക്കും.

*4) പെട്ടെന്ന് കഠിനമായ വ്യായാമം ചെയ്യല്‍*

സ്ഥിരമായി വ്യായാമം നല്ലതാണെങ്കിലും, ഒരുമിച്ച്‌ കഠിനപരിശീലനം തുടങ്ങുന്നത് രക്തം കട്ടപിടിക്കല്‍, ധമനികളില്‍ മുറിവുകള്‍, അമിത അധ്വാനം മൂലമുള്ള ഹൃദയാഘാതങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

*5) വൈകി ഭക്ഷണം കഴിച്ച്‌ ഉടൻ ഉറങ്ങല്‍*

ഇത് ദഹനത്തെ തടസ്സപ്പെടുത്തി ഇൻസുലിൻ നില ഉയർത്തുകയും രക്തത്തിലെ പഞ്ചസാരയില്‍ വ്യതിയാനങ്ങള്‍ വരുത്തുകയും ചെയ്യും. ദീർഘകാലത്ത് ഹൃദയമിടിപ്പിലെ താളപ്പിഴകള്‍ക്കും മറ്റു പ്രശ്നങ്ങള്‍ക്കും ഇടയാക്കും.

*6) ഒരേ ദിവസം അധിക കഫീൻ പാനീയങ്ങള്‍ കഴിക്കല്‍*

എനർജി ഡ്രിങ്കുകള്‍, കടുത്ത കാപ്പി, പ്രീ-വർക്കൗട്ട് പാനീയങ്ങള്‍ എന്നിവ ഒരുമിച്ച്‌ ഉപയോഗിക്കുന്നത് രക്തസമ്മർദ്ദം ഉയർത്തി ഹൃദയത്തില്‍ അമിത സമ്മർദ്ദം സൃഷ്ടിക്കും. പ്രത്യേകിച്ച്‌ മുൻനിര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരില്‍ അപകടസാധ്യത കൂടുതലാണ്. ഈ ശീലങ്ങള്‍ ഒഴിവാക്കിയും മാനസിക-ശാരീരികാരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തിയും മാത്രം ഹൃദയാഘാത സാധ്യത കുറയ്ക്കാൻ കഴിയും.

യുവാക്കളിൽ ഹാര്‍ട്ട്* *അറ്റാക്ക് വര്‍ധിക്കുന്നു ?

ഹൃദയാഘാതത്തിന് സാധാരണ ചില മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും, ചിലരില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ ഹാർട്ട് അറ്റാക്ക് സംഭവ...