പല പുരുഷന്മാരും താടി വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ്. പല ആകൃതിയില്‍ താടി വെട്ടിയൊതുക്കി നിര്‍ത്തുന്നത് ഇന്ന് സാധാരണമാണ്. ശക്തിയുടെ പ്രതീകമായാണ് ചരിത്രത്തിലുടനീളം താടിയെ കണക്കാക്കിയിരുന്നത്. കട്ടിയും കരുത്തുമുള്ള താടി ശക്തനായ ഒരു പുരുഷന്‍റെ അടയാളമാണ്. ശക്തിയുടെ പ്രതീകമായ താടി ഉപേക്ഷിക്കുക എല്ലാവര്‍ക്കും സാധ്യമല്ല.
ചര്‍മത്തിലെ മുറിപ്പാടുകള്‍ അകറ്റാം
പലരുടെയും രഹസ്യ സന്തോഷമാവും താടി വളര്‍ത്തുന്നത്. ചിലപ്പോള്‍ ഇത് ഒരു വൈദഗ്ദ്യത്തിന്‍റെ ലക്ഷണവുമാകാം. പലരെയും സംബന്ധിച്ച് താടി നല്ലതുപോലെ വളര്‍ത്തുക എന്നത് സാധ്യമാകില്ല. ജനിതപ്രത്യേകതകളും, പ്രായവും താടി വളരുന്നതിന് പിന്നിലെ ഘടകങ്ങളാണ്.
എന്നാല്‍ പ്രായത്തെ ആസ്പദമാക്കി സ്വഭാവികമായുള്ളതിനേക്കാള്‍ വേഗത്തില്‍ താടി വളര്‍ച്ച ശക്തിപ്പെടുത്താന്‍ ചില വഴികളുണ്ട്. മുഖത്തെ ചര്‍മ്മം തിരുമ്മുന്നത് അത്തരത്തില്‍ ഒരു മാര്‍ഗ്ഗമാണ്. താടിയും, മുഖചര്‍മ്മവും ചില ഓയിലുകള്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് രോമവളര്‍ച്ചക്ക് സഹായിക്കും. മറ്റ് ചില മാര്‍ഗ്ഗങ്ങള്‍ ഇവിടെ പരിചയപ്പെടാം.
1.ആഹാരം - പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണവും, ആവശ്യത്തിന് ഉറക്കവും താടി രോമങ്ങള്‍ വേഗത്തില്‍ വളരാന്‍ സഹായിക്കും. പ്രോട്ടീനുകള്‍ ധാരാളമായി ലഭിക്കുന്നത് രോമവളര്‍ച്ചക്ക് സഹായകരമാണ്. ആവശ്യത്തിന് സമയം ഉറങ്ങുന്നതും അനിവാര്യമാണ്. ദിവസവും എട്ട് ഗ്ലാസ്സ വെള്ളമെങ്കിലും കുടിക്കുക. മാനസിക സമ്മര്‍ദ്ധം കഴിയുന്നിടത്തോളം ഒഴിവാക്കുന്നത് രോമ വളര്‍ച്ച മുരടിക്കുന്നതും, കൊഴിച്ചിലുണ്ടാവുന്നതും തടയും.
2. വളരാനനുവദിക്കുക - താടി വളര്‍ന്നുവരുമ്പോള്‍ അത് മുഖത്ത് പൂര്‍ണ്ണമായും ഉണ്ടാവില്ല. എന്നാല്‍ രോമം നീളാനനുവദിക്കുന്നതോടെ ചെറിയ രോമങ്ങള്‍ക്കും വളരാനാവും. അങ്ങനെ രോമമില്ലാതെയുള്ള ഭാഗങ്ങളിലും രോമം നിറയും. ഇതിനായി അല്പം സഹിഷ്ണുതയോടെ കാത്തിരിക്കുക.
3. ഉരുമ്മല്‍ - നിങ്ങള്‍ക്ക് സമയം ലഭിക്കുന്നത് പോലെ മുഖത്തെ ചര്‍മ്മം ഉരുമ്മി മൃതകോശങ്ങളെ നീക്കം ചെയ്യുക. ഒരു സ്ക്രബ്ലോ, പുരുഷന്മാര്‍ക്കായുള്ള ഒരു എക്സ്ഫോലിയന്‍റോ ഉപയോഗിക്കുക. ഇത് രോമ വളര്‍ച്ചയെ ശക്തിപ്പെടുത്തും. പുരുഷന്മാര്‍ക്കായുള്ള ഒരു എക്സ്ഫോലിയേറ്റ് മാസ്കും ഉപയോഗിക്കാവുന്നതാണ്.
4. ക്രമീകരണം - ഒരിക്കല്‍ താടി വളര്‍ത്തിത്തുടങ്ങിയാല്‍ അത് നല്ല നിലയില്‍ മുറിച്ച് നിലനിര്‍ത്തുക. ആവണക്കെണ്ണ രോമ വളര്‍ച്ച ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ്. രോമങ്ങള്‍ ശരിയായ രീതിയില്‍ വളരാന്‍ ഇത് സഹായിക്കും. ഒലിവ് ഓയില്‍, വെളിച്ചെണ്ണ, പുതിനയെണ്ണ എന്നിവ മുഖചര്‍മ്മത്തിന് നവോന്മേഷം നല്കും.
മലയാളം വീഡിയോ കാണാം. താടി വളരാൻ ഉള്ള രഹസ്യങ്ങൾ