ഉറക്കമെന്നത് വളരെ സാധാരണമായ ഒരു പ്രക്രിയയാണ്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗവുമാണ്. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് എല്ലാം അറിയമെന്നാണ് നമ്മളില്‍ ഭൂരിഭാഗം പേരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ ഇവിടയിതാ ഉറക്കത്തെ കുറിച്ച് നിങ്ങള്‍ക്കറിയാന്‍ ഇടയില്ലാത്ത ചില കാര്യങ്ങള്‍.
1. ദിവസത്തില്‍ അല്‍പ്പനേരം ചെറുതായൊന്നു മയങ്ങുന്നത് നിങ്ങളെ കൂടുതല്‍ ഉത്സാഹഭരിതരാകുന്നതിനും, ഓര്‍മ്മശക്തിയും സര്‍ഗാത്മകതയും മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. എന്നാല്‍ ചെറിയൊരു സമയം മാത്രമേ ഇത്തരത്തില്‍ മയങ്ങാന്‍ പാടുള്ളൂ. ദിവസവും അല്‍പനേരം ഉറങ്ങുന്നത് നിങ്ങളുടെ രാത്രിയുറക്കത്തെ ബാധിക്കുകയില്ല.
2. 30 മിനിറ്റില്‍ കൂടുതല്‍ ഇങ്ങനെ പകല്‍ ഉറങ്ങരുത്. 30 മിനിറ്റില്‍ കൂടുതല്‍ ഉറങ്ങിപ്പോയാല്‍ ചിലപ്പോള്‍ അത് ഗാഢ നിദ്രയിലേക്ക് വീണുപോയേക്കാം, പിന്നീട് ഉറക്കച്ചടവോടെയെ നിങ്ങള്‍ക്ക് എഴുന്നേല്‍ക്കാനാകൂ.
3. ഇങ്ങനെ അല്‍പനേരം ഉറങ്ങുന്നതിന് മുമ്പ് ഒരു കപ്പ് കോഫി കൂടി ആസ്വദിക്കൂ. ഇതിന് ശേഷം ഒന്നുറങ്ങിയെണീറ്റാല്‍ നിങ്ങള്‍ ഏറെ ഉന്മേഷവാനായിരിക്കും.
4. ടി.വി കാണുന്നത് നിങ്ങളെ ഉറങ്ങാന്‍ സഹായിക്കില്ല. അത് ഉറക്കത്തെ ശല്യം ചെയ്യുകമാത്രമേ ചെയ്യുകയുള്ളൂ. ഇനി ഉറങ്ങുമ്പോള്‍ ടി.വി ഓഫ് ചെയ്തതിന് ശേഷം ഉറങ്ങാന്‍ കിടക്കൂ…
5. മദ്യം നല്ല ഉറക്കത്തിന് സഹായിക്കും എന്നാണ് പലരുടേയും ധാരണ. അത് ഉറങ്ങാന്‍ സഹായിക്കുമെങ്കിലും അത് ഉറക്കത്തിന്റെ ക്വാളിറ്റിയെ ബാധിക്കുന്നു. അസ്വസ്ഥതയും സംതൃപ്തി ഇല്ലാത്തതും ഒപ്പം ക്ഷീണം സമ്മാനിക്കുന്നതുമായിരിക്കും ഇങ്ങനെയുള്ള ഉറക്കം.
6. ഉറക്കമൊഴിക്കുന്നത് നിങ്ങളെ വിപരീതമായായിരിക്കും ബാധിക്കുക. അത് ഉറക്കക്ഷീണം ഉണ്ടാക്കുകയും പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും. അടുത്ത തവണ സുഹൃത്തുക്കളുമൊന്നിച്ച് സമയം ചിലവിടുമ്പോള്‍ ആലോചിക്കുക.
7. മാനസിക സമ്മര്‍ദ്ദവും ആശങ്കയും ഉള്ളവര്‍ക്ക് മാത്രമേ ഉറക്കമില്ലായ്മ(insomnia) ഉണ്ടാവുകയുള്ളൂ എന്ന് ധരിക്കുന്നത് തെറ്റാണ്. അത് ആര്‍ക്കും ഉണ്ടാകാവുന്ന ഒരു പ്രശ്‌നമാണ്. നിങ്ങളുടെ സ്വഭാവം മുതല്‍ രോഗ ചികിത്സകള്‍ വരെ അതിനെ ബാധിച്ചേക്കും. ഉറക്ക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണുക.
8. തുടര്‍ച്ചയായി ഉറക്കം തൂങ്ങുന്ന പ്രശ്‌നം നിങ്ങള്‍ക്കുണ്ടെങ്കിലും നിങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുക. അത് ചികിത്സ അനിവാര്യമായ ഒരു പ്രശ്‌നമാണ്. തുടര്‍ച്ചയായി ഇങ്ങനെ ഉറക്കം തൂങ്ങുന്നത് നിങ്ങളുടെ മടിയുടെ ലക്ഷണമാണെന്ന് വിചാരിച്ച് അവഗണിക്കരുത്. -
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ...
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക് ചെയുക...- plez like n share this page...
[Courtesy: https://www.facebook.com/ArogyamanuSambathu]