മഞ്ഞള്‍ ഉപയോഗിക്കാത്ത കറികള്‍ അധികമില്ല മലയാളികള്ക്ക്-. നിറത്തിനും മണത്തിനും ചേര്ക്കു ന്ന മഞ്ഞള്‍, ഗുണത്തിലും പിന്നോട്ടല്ല. മഞ്ഞളും മഞ്ഞള്പ്പൊുടിയുമെല്ലാം ആരോഗ്യം സംരക്ഷിക്കുകയും ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും. ആന്റി ഓക്‌സിഡന്റായി പ്രവര്ത്തിനക്കുമെന്ന് മാത്രമല്ല ശരീരത്തിലുണ്ടാകുന്ന പല വിഷമതകള്ക്കും പരിഹാരമാകാനും മഞ്ഞളിന് കഴിയും. വയര്‍ എരിച്ചിലും നെഞ്ചെരിച്ചിലും ഇല്ലാതാക്കാന്‍ കഴിയും. ക്യാന്സിര്‍ സാധ്യതകളും ഇല്ലാതാക്കാം.എന്നാല്‍ രാവിലെ മഞ്ഞള്പ്പൊണടിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്‌ക്കുന്നതിനെക്കുറിച്ചു കേട്ടിട്ടുണ്ടോ, ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്കുറന്ന ഒന്നാണിത്. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്കുളമിനാണ് മഞ്ഞളിന് പ്രധാനപ്പെട്ട പല ഗുണങ്ങളും നല്കുുന്നത്. ചൂടുവെള്ളത്തില്‍ മഞ്ഞള്പ്പൊിടിയിട്ടു തിളപ്പിച്ചു കുടിയ്‌ക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് അറിയൂ…
ആവശ്യമുള്ള സാധനങ്ങൾ
8 ഔണ്സ്ധ ഫില്ട്ട്ര്‍ വാട്ടര്‍, അര ടീസ്‌പൂണ്‍ മഞ്ഞള്പ്പൊ ടി, 1 ടീസ്‌പൂണ്‍ തേന്‍ എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്. തേന്‍ വേണമെങ്കില്‍ മാത്രം ഉപയോഗിയ്‌ക്കുക.
തയ്യാറാക്കുന്ന വിധം
വെള്ളം ചൂടാക്കുക. തിളയ്‌ക്കുവാന്‍ തുടങ്ങുമ്പോള്‍ വാങ്ങിവയ്‌ക്കണം. തിളയ്‌ക്കരുത്. മഞ്ഞള്പ്പൊനടി ഒരു കപ്പിലിട്ട് ഈ വെള്ളം ഇതിലേയ്‌ക്കൊഴിച്ച് ഇളക്കുക. തേന്‍ ചേര്ക്കാം . ഇത് കുടിയ്‌ക്കാം.വെറുംവയറ്റില്‍ ഇതു കുടിയ്‌ക്കുന്നതാണ് ഏറെ ഗുണകരം.
ശരീരത്തിന് പ്രതിരോധശേഷി ലഭിയ്‌ക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണിത്. പ്രത്യേകിച്ചു കോള്ഡ്‍ പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ ഇത് ശീലമാക്കുന്നത് ഏറെ ഗുണകരമാണ്. മഞ്ഞളിലെ ലിപ്പോസാക്കറൈഡുകളാണ് ഈ ഗുണം നല്കുന്നത്.
സന്ധികളിലെ ടിഷ്യൂ നാശം തടയാനുള്ള എളുപ്പവഴിയാണിത്. ഇതുകാരണം സന്ധികളിലെ വേദനയും വാതസംബന്ധമായ രോഗങ്ങളും തടയാനാകും.
രാവിലെ മഞ്ഞള്പ്പൊ ടിയിട്ടു തിളപ്പിച്ച ചൂടുവെള്ളം കുടിയ്‌ക്കുന്നത് കാൻസർ തടയാനുള്ള നല്ലൊരു വഴിയാണ് ഇത് ശരീരത്തില്‍ വളരാന്‍ സാധ്യതയുള്ള ട്യൂമറുകള്‍ തടയുന്നു.
കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുള്ളവര്ക്ക് ഇത് തടയാനുള്ള നല്ലൊരു വഴിയാണിത്. ഇത് ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറച്ച് സ്‌ട്രോക്ക്, ഹാര്ട്ട് രോഗസാധ്യതകള്‍ കുറയ്‌ക്കുന്നു.
ശരീരത്തിലെയും ലിവറിലെയും ടോക്‌സിനുകള്‍ നീക്കം ചെയ്‌ത് കരള്‍ ആരോഗ്യം കാക്കാനുളള എളുപ്പവഴിയാണിത്.
ഈ പാനീയം ബൈല്‍ അഥവാ പിത്തരസം ഉല്പാുദിപ്പിയ്‌ക്കാന്‍ ശരീരത്തിന് പ്രേരണയാകും. ഇത് ദഹനപ്രവര്ത്ത നങ്ങള്‍ വര്ദ്ധിരപ്പിയ്‌ക്കും.
ശരീരത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്‌ക്കാനുള്ള നല്ലൊരു വഴിയാണ് വെറുവയറ്റിലെ മഞ്ഞള്വെുള്ളം. ഇത് പ്രമേഹം തടയും.
ബ്രെയിന്‍ സംബന്ധമായ പ്രശ്‌നങ്ങളും അല്ഷീയമേഴ്‌സ് ഡിസീസ് പോലുള്ള രോഗങ്ങളും തടയാനുള്ള നല്ലൊരു വഴിയാണ് മഞ്ഞളിട്ട ചൂടുവെള്ളം.
ശരീരത്തിലെ കൊഴുപ്പലിയിച്ചു കളയാന്‍ നല്ലൊരു വഴിയാണിത്. ഇതുകൊണ്ടുതന്നെ തടി കുറയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നവര്ക്കുൊ പരീക്ഷിയ്‌ക്കാവുന്ന നല്ലൊരു മാര്ഗം .
ബാക്ടീരിയ, വൈറല്‍, ഫംഗല്‍ ഇന്ഫെ ക്ഷനുകളെ തടയാനുള്ള നല്ലൊരു വഴിയാണിത്. ഇതുകൊണ്ടുതന്നെ ഒരുമാതിരി രോഗങ്ങളില്‍ നിന്നെല്ലാം ശരീരത്തെ സംരക്ഷിയ്‌ക്കാം.