മുറിച്ചു കളയാനല്ല..അങ്ങിനെമുറിച്ചുകളയണം എന്ന് പറയുന്നത്
ആധുനികന്മാരുടെ പരാജയമാണ് സൂചിപ്പിക്കുന്നത്....
തുടര്‍ന്ന് വായിക്കുക..ഷെയര്‍ചെയ്തു പ്രജരിപ്പിക്കുക
വൃക്കയില്‍ കല്ലുണ്ടെങ്കില്‍ വൃക്ക മുറിച്ചു കളയുമോ?
ഇല്ല; കാരണം വൃക്കയില്ലാതെ ജീവിക്കാന്‍ കഴിയില്ല.
പിത്താശയത്തില്‍ കല്ലുണ്ടെങ്കിലോ! പിത്താശയം മുറിച്ചു കളയും!!
കാരണം അതില്ലെങ്കിലും ജീവിക്കാം!
പിന്നെന്തിനാ ദൈവം അങ്ങനെയൊരു സാധനം ശരീരത്തില്‍ ഫിറ്റ് ചെയ്തിരിക്കുന്നത്?!
അങ്ങനെയൊന്നും ചോദിക്കരുത്..! അലോപ്പതിയില്‍ ചോദ്യമില്ല.
പിത്താശയത്തിലെ കല്ലിന് ( Gallbladder Stone ) അലോപ്പതിയിൽ ചികിത്സയില്ല എന്ന് ഞാൻ തിരിച്ചറിയുന്നത് എന്റെ ഭാര്യക്ക് ഈ അസുഖം വന്നപ്പോഴാണ് . വൃക്കകളിലെ കല്ലിനെ പൊടിച്ച് കളയാൻ ലേസർ ചികിത്സകൾ ഉണ്ട് . എന്നാൽ പിത്താശയത്തിൽ കല്ല് രൂപപ്പെട്ടാൽ പിത്തസഞ്ചി നീക്കം ചെയ്യുക മാത്രമാണ് അലോപ്പതിക്കാർക്ക് ഏക പോംവഴി . പിത്തസഞ്ചി നീക്കം ചെയ്‌താൽ അതിന്റെ ധർമ്മം കൂടി വൻകുടൽ നിർവഹിച്ച് കൊള്ളുമെന്നും ആംഗലേയ ഭിഷഗ്വരന്മാർ സമാധാനിപ്പിക്കുന്നു . ഇതിന് വളരെ ലളിതമായ കീ ഹോൾ സർജറിയും അവർ കണ്ടെത്തിയിട്ടുണ്ട് .
ഇരുപത്തഞ്ചുകാരി ശിഷ്ടകാലം പിത്താശയമില്ലാതെ ജീവിക്കേണ്ടി വരുന്നത് ചിന്തിക്കാൻ പോലും കഴിയാതെയാണ് ഞാൻ ആയുർവേദത്തിലേക്ക് കടന്ന് ചെല്ലുന്നത് . ചേർത്തലയിലെ പ്രസിദ്ധനായ മോഹനൻ വൈദ്യരെ ചെന്ന് കണ്ടു . കേവലം ഒരു ദിവസത്തെ ചികിത്സ കൊണ്ട് കല്ല് മുഴുവൻ നീക്കം ചെയ്ത് തരാം എന്ന് അദ്ദേഹം പറഞ്ഞെങ്കിലും വിശ്വസിക്കാനായില്ല . ചികിത്സക്ക് മുമ്പ് പത്ത് ദിവസത്തെ കഠിനമായ പഥ്യമുണ്ട് . ആ കാലയളവിൽ പഞ്ചസാര , ഉപ്പ് , മുളക് , മത്സ്യം , മാംസം , എണ്ണ , വെണ്ണ , പാൽ , തൈര് , ചായ , പഴ വർഗ്ഗങ്ങൾ എന്നിവയൊന്നും കഴിക്കാൻ പാടില്ല . നാവിന്റെ രസമുകുളങ്ങളെ അസ്ത്രപ്രജ്ഞമാക്കുന്ന കഷായക്കൂട്ടുകളാണ് പ്രധാന ഭക്ഷണം . പഥ്യം കഴിഞ്ഞ് അദ്ദേഹം പറഞ്ഞ ദിവസം കാണാൻ ചെന്നു . ആ ദിവസത്തിൽ കൃത്യമായ ഇടവേളകളിൽ മരുന്നുകളും കഷായങ്ങളും സേവിച്ചു . മുൻകൂട്ടി പറഞ്ഞ പോലെ മലത്തിലൂടെ കല്ല് പുറം തള്ളപ്പെട്ടു .
ഒരു പക്ഷെ ഈ വിവരം ആതുര വ്യവസായികൾക്കോ , ഔഷധ മാഫിയകൾക്കോ , വൈദ്യ വിദ്യാഭ്യാസ ലോബികൾക്കോ ഹിതകരം ആകുമെന്ന് തോന്നുന്നില്ല . ഇത്തരം സങ്കീർണ്ണമായ പല രോഗങ്ങൾക്കും ആയുർവേദത്തിൽ ഒറ്റമൂലികൾ ഉണ്ടെന്നുള്ളതാണ് സത്യം . എന്നാൽ ഇത്തരം വിവരങ്ങൾ ആരും പരസ്യപ്പെടുത്താറില്ല . പ്രതിക്രിയകളാണ് അലോപ്പതി എങ്കിൽ പ്രതിവിധികളാണ് ആയുർവേദം . ഇംഗ്ലീഷുകാരന്റെ കത്തിക്കും കൊടുവാളിനും മുന്നിലേക്ക് സ്വന്തം അവയവങ്ങളെ വിട്ട് കൊടുക്കുന്നതിന് മുമ്പ് ഭാരതത്തിന്റെ സ്വന്തം ആയുർവേദത്തിൽ ഇതിനെല്ലാം പരിഹാരമുണ്ടെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു ..
നിങ്ങളുടെ മനസ്സിന്റെ നന്മ ആര്കെങ്കിലും ഉപകാരപ്പെടട്ടേ ഷെയര്‍ ചെയ്യൂ-