കൊളംബിയ: കളിപ്പാട്ടങ്ങളുമായി കളിച്ചുനടക്കേണ്ട പ്രായത്തില്‍ പത്തുവയസ്സുകാരിക്ക് സ്വന്തം കുഞ്ഞിനെ താലോലിക്കേണ്ട അവസ്‌ഥ. സൗത്ത് അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ ഉള്‍ഗ്രാമത്തിലെ ഒരു പ്രത്യേക സമുദായത്തില്‍പെട്ട പത്തുവയസ്സുകാരി അസഹ്യമായ വയറുവേദന മൂലമാണ് ആശുപത്രിയില്‍ എത്തിയത്. കുട്ടിയെപരിശോധിച്ച ഡോക്‌ടര്‍മാര്‍ ശരിക്കും ഞെട്ടി. കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ ഡോക്‌ടര്‍മാര്‍ ഉടന്‍ കുട്ടിയെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കുകയും അഞ്ചര പൗണ്ടോളം തൂക്കമുള്ള ഒരു പെണ്‍കുട്ടിയെ ആരോഗ്യത്തോടെ പുറത്തെടുക്കുകയും ചെയ്‌തു. 38 ആഴ്‌ച പ്രായമുള്ളതാണ് കുഞ്ഞ്. വൈദ്യശാസ്‌ത്രത്തെ അത്ഭുതപ്പെടുത്തിയ കുട്ടി ഇനി ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അമ്മയായി അറിയപ്പെടും.
രാജ്യത്ത് നിലവിലിരിക്കുന്ന നിയമമനുസരിച്ച് പെണ്‍കുട്ടിയുടെ പിതാവ് നിയമനടപടി നേരിടേണ്ടിവരും. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കുന്നതില്‍ പിതാവ് പരാജയപ്പെട്ടു എന്ന കുറ്റമാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. അമ്മയും കുട്ടിയും സുഖമായിരിക്കുന്നുവെന്ന് അറിയിച്ച ആശുപത്രി അധികൃതര്‍ ഇവരെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടല്ല.