123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Tuesday, January 20, 2026

സ്വകാര്യ ആശുപത്രികൾക്ക് മാർഗനിർദ്ദേശം: നിരക്ക് പ്രദർശിപ്പിക്കണം ചികിത്സ നിഷേധിക്കരുത്.

 തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളടക്കം സേവനങ്ങൾക്കും ചികിത്സയ്ക്കുമുള്ള ഫീസ് നിരക്കുകളും പാക്കേജുകളും പൊതുജനങ്ങൾ കാണുന്ന രീതിയിൽ കൃത്യമായി പ്രദർശിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശം. പ്രദർശിപ്പിച്ച നിരക്കുകളിൽ കൂടുതൽ ഈടാക്കാൻ പാടില്ല. അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ പ്രാഥമിക ചികിത്സ നൽകി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്വമാണ്. മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുത്.

കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള യാത്രാസൗകര്യമൊരുക്കണം. ചികിത്സാ വിവരങ്ങളും കൈമാറണം. ഡിസ്ചാർജ് ചെയ്താലുടൻ എല്ലാ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് നൽകണം. ഇക്കാര്യങ്ങൾ ഉൾപ്പെടെയുള്ള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ വ്യവസ്ഥകൾ നിർബന്ധമായി പാലിക്കണമെന്നും നിർദ്ദേശിച്ചു.

അഡ്മിഷൻ ഡസ്‌കിൽ/റിസപ്ഷൻ സ്ഥലത്ത് പരാതി പരിഹാര ഓഫീസറുടെ ഇ-മെയിൽ വിലാസം, പേര്, ഫോൺനമ്പർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ രജിസ്റ്ററിംഗ് അതോറിട്ടി എന്നിവരെ ബന്ധപ്പെടാനുള്ള ഫോൺനമ്പറുകൾ ഉൾപ്പെടെ മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം. സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇക്കാര്യങ്ങൾ ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ നിർദ്ദേശിച്ചു.

*ഇനം തിരിച്ച് ബിൽ നൽണം*

കൺസൾട്ടേഷൻ, പരിശോധന, ചികിത്സ, മറ്റു സേവനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ നിരക്കുകളും ഉൾപ്പെടുത്തിയ ഇനംതിരിച്ച ബിൽ രോഗികൾക്ക് നൽകണം. രജിസ്‌ട്രേഷനില്ലാതെ ഒരു ക്ലിനിക്കൽ സ്ഥാപനത്തിനും പ്രവർത്തിക്കാൻ അനുവാദമില്ല. ആശുപത്രികൾ, ലബോറട്ടറികൾ, ദന്തചികിത്സാകേന്ദ്രങ്ങൾ, ആയുഷ് ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കിടത്തി ചികിത്സയുള്ളവയ്ക്കും ക്ലിനിക്കുകൾക്കും സ്ഥാപനങ്ങളെല്ലാം നിയമം ബാധകമാണ്. എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളിലും ഒരു പരാതി പരിഹാര ഡസ്‌ക് നിർബന്ധം. ലഭിച്ച പരാതി ഏഴ് പ്രവൃത്തി ദിനത്തിനുള്ളിൽ പരിഹരിക്കണം. ഗൗരവകരമായ പരാതികൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറണം.

*പരാതി നൽകാം*

നിയമം ലംഘിക്കുന്ന ആരോഗ്യകേന്ദ്രങ്ങൾക്കെതിരെ രോഗികൾക്കോ ബന്ധുക്കൾക്കോ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനുകളിൽ പരാതി നൽകാം. കബളിപ്പിക്കലും ചതിയും ഉൾപ്പെടെയുള്ള കേസുകൾ സംബന്ധിച്ച് പൊലീസിനെ സമീപിക്കാം. ഗുരുതരമായ കുറ്റങ്ങളുടെ കാര്യത്തിൽ ചീഫ് സെക്രട്ടറിക്കോ ഡി.ജി.പിക്കോ പരാതികൾ നൽകണം. പരാതി പരിഹാര സഹായങ്ങൾക്കായി ജില്ല/സംസ്ഥാന ലീഗൽ സർവീസസ് അതോറിട്ടിയുടെ ഉപദേശവും സഹായവും തേടാം.

Sunday, January 18, 2026

*🦢സൗന്ദര്യ നുറുങ്ങുകൾ🦢* 🌻🌻🌻🌻🌻🌻🌻🌻 *🧉പഴത്തൊലി🧉

മിക്ക ആളുകളും കഴിക്കുന്ന ഒന്നാണ് പഴം. എന്നാല്‍ പഴം കഴിച്ചു കഴിഞ്ഞാല്‍ പഴത്തൊലി ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ ഇനി പഴത്തൊലി ചുമ്മാ കളയേണ്ട…. കാരണം പഴത്തൊലി ആളത്ര നിസാരക്കാരനല്ല. മുഖത്തിനും മുടിക്കും എന്തിനേറെ പല്ലിനു വരെ തിളക്കം കൂട്ടാന്‍ സാധിക്കുന്ന ഒന്നാണ് പഴത്തൊലി. 

വിറ്റാമിന്‍, അയണ്‍, കാത്സ്യം എന്നീ ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പഴത്തൊലി ചെറിയ കഷ്ണമാക്കി പല്ലില്‍ നന്നായി സ്‌ക്രബ്ബ് ചെയ്ത ശേഷം അഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. അത് പല്ലിനു തിളക്കം കിട്ടാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ ചെയ്യുന്നത് പല്ലിന്റെ ആരോഗ്യത്തിനും മഞ്ഞനിറം ഇല്ലാതാക്കുന്നതിനും വളരെ ഉത്തമമാണ്. കൗമാര പ്രായക്കാര്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് മുഖക്കുരു.

വിപണിയിലുളള കെമിക്കലുകള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചു മടുത്തവരാണ് മിക്ക ആളുകളും. എന്നാല്‍ ഇനി നമ്മള്‍ വേണ്ടെന്നു കരുതി വലിച്ചെറിയുന്ന പഴത്തൊലി കൊണ്ട്  മുഖക്കുരു മാറ്റിയെടുക്കാം. ഇതിനായി പഴത്തൊലി നന്നായി മുഖക്കുരു ഉളള ഭാഗത്തും മുഖത്തും തേച്ചുപിടിപ്പിക്കുക. 

പതിനഞ്ച് മിനിറ്റിനു ശേഷം ഇത് നന്നായി തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്താല്‍ മാറ്റം പെട്ടെന്ന് തന്നെ അറിയാന്‍ സാധിക്കും. കൂടാതെ പഴത്തൊലിയില്‍ അല്‍പം റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് മസാജ് ചെയ്താല്‍ മുഖക്കുരു വന്ന പാടുകളും കണ്ണിനടിയിലെ കറുത്ത പാടുകള്‍ ഇല്ലാതാക്കാം.

മുടിയ്‌ക്ക് മിനുസം ലഭിക്കുന്നതിനും കറുപ്പുനിറം ലഭിക്കുന്നതിനും ഏറെ ഉത്തമമാണ് പഴത്തൊലി. ഇതിനായി ഒരു ഹെയര്‍ പാക്ക് തയ്യാറാക്കി മുടിയില്‍ പുരട്ടാം. കോഴിമുട്ടയുടെ വെള്ളയും പഴത്തൊലിയും തേനും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് കുഴമ്പ് രൂപത്തിലാക്കി എടുക്കുക. ഇത് തലയില്‍ തേച്ചുപിടിപ്പിച്ച ശേഷം ഇരുപത് മിനിറ്റു കഴിഞ്ഞ് കഴുകി കളയാം. വളരെ പെട്ടെന്ന് തന്നെ മാറ്റാം കാണാന്‍ സാധിക്കുന്ന ഒന്നാണ് ഈ ഹെയര്‍ പാക്ക്.```

കടപ്പാട്:ഓൺലൈൻ 

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

Sunday, January 11, 2026

അകാലനരയാണോ പ്രശ്നം? എങ്കില്‍ ഈ ആറ് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ...

(Courtesy:-അറിവിലൂടെ ആരോഗ്യം)

ചെറുപ്പക്കാരില്‍ അകാലനര വർധിച്ചുവരികയാണ്. സമ്മർദ്ദവും ജീവിതശൈലിയും ഒരു പ്രധാന ഘടകമാണെങ്കിലും, ഭക്ഷണക്രമവും പോഷകാഹാരവും ഒരു പ്രധാന പങ്ക് വഹിക്കുന്നു.

മുടിയുടെ അകാല നരയില്‍ പോഷകാഹാരത്തിന് വലിയ പങ്കുണ്ട്.

വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നതും അകാലനര പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും. അതിനാല്‍ അകാലനരയെ അകറ്റാനും ആരോഗ്യമുള്ള തലമുടിക്കുമായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അകാലനര അകറ്റുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച്‌ ന്യൂട്രീഷ്യനിസ്റ്റ് ന്മാമി അഗർവാള്‍ പറയുന്നു.

നരച്ച മുടി പലപ്പോഴും വാർദ്ധക്യത്തിന്റെ ലക്ഷണമായാണ് പണ്ടൊക്കെ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ചെറുപ്പക്കാരില്‍ പോലും മുടി നേരത്തെ നരയ്ക്കുന്നതായി കണ്ട് വരുന്നു. പോഷകാഹാരക്കുറവ്, വീക്കം, ഉപാപചയ അസന്തുലിതാവസ്ഥ എന്നിവ 20-നും 30-നും ഇടയില്‍ പ്രായമുള്ളവരില്‍ പോലും മുടി നരയ്ക്കുന്നതിന് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. അകാലനര തടയുന്നതിന് നിങ്ങള്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

മുട്ടയില്‍ വിറ്റാമിൻ ബി 12, ബയോട്ടിൻ, ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു മുട്ട കഴിക്കുന്നത് മുടിയെ കരുത്തുള്ളതാക്കുക മാത്രമല്ല അകാലനര അകറ്റാനും സഹായിക്കും.

മാതളനാരങ്ങയില്‍ വിറ്റാമിൻ ബി 6, വിറ്റാമിൻ സി, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു, ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും അകാല നര കുറയ്ക്കാനും സഹായിക്കുന്നു.

മെലാനിൻ ഉല്‍പാദനത്തെ പിന്തുണയ്ക്കുന്നതിലൂടെയും മുടിയുടെ പിഗ്മെന്റ് കോശങ്ങളെ സംരക്ഷിക്കുന്നതിലൂടെയും അകാലനരയെ തടയാൻ നെല്ലിക്ക സഹായിക്കും. ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് മുടിയ്ക്ക് മാത്രമല്ല പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

ചെറുപ്പക്കാരില്‍ മുടി നരയ്ക്കുന്നതിന് ഇരുമ്ബിന്റെ കുറവ് പ്രധാന കാരണമാണ്. പാലക്ക് ചീരയില്‍ ഇരുമ്ബ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രക്തയോട്ടം നിലനിർത്താൻ സഹായിക്കുന്നു. ചുവന്ന രക്താണുക്കളുടെയും ഫോളിക്കിളിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഫോളേറ്റ് ചീരയിലും അടങ്ങിയിരിക്കുന്നു.

വാള്‍നട്ടില്‍ ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. വാള്‍നട്ട് എപ്പോഴും കുതിർത്ത് കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്.

പാലുല്‍പ്പന്നങ്ങളില്‍ വിറ്റാമിൻ ബി 12, കാല്‍സ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. അകാലനര തടയാൻ മികച്ചതാണ് വെണ്ണ, ചീസ്, പാല്‍ എന്നിവ.

✒️🪄🛒💊🩺⚖️🪜🕯️💡⏰

അറിവ് പകരുന്നത് നന്മയാണ് അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്. തെറ്റുകൾ വന്നേക്കാം ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.

*കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക*

🄰🅁🄸🅅🅄✒️ 🄰🄰🅁🄾🄶🅈🄰🄼

*🩺അറിവ് ആരോഗ്യം  ചാനൽ ഫോളോ ചെയ്‌യാൻ ചെയ്യാൻ* 


Thursday, January 1, 2026

പുതുവർഷം ആഘോഷിക്കുന്നവർ സൂക്ഷിക്കുക

10 പേരെ മുത്ത് നബി (സ) ശപിച്ചു.

1) കള്ളുണ്ടാക്കിയവന്‍.

2) ആര്‍ക്കുണ്ടാക്കിയോ അവന്‍ 

3) കുടിയന്‍ .

4) കുടിപ്പിച്ചവന്‍ .

5) ചുമന്നവന്‍ 

6) ചുമത്തിയവന്‍ 

7) വിറ്റവന്‍ 

8) വില തിന്നവന്‍ 

9) അതിനാവശ്യമായ സാധങ്ങള്‍ ഒരുക്കിയവന്‍ 

10) സാധനങ്ങള്‍ വിറ്റവന്‍,അതിന്റെ വില തിന്നവന്‍ .

(ഇര്‍ശാദുല്‍ ഇബാദ് )

രാത്രിയിൽ പെട്ടെന്നുള്ള മരണം ഒഴിവാക്കുക

രാത്രിയിൽ പെട്ടെന്നുള്ള മരണം ഒഴിവാക്കുക.  ഒരു ഡോക്ടർ പങ്കിട്ടത്!  വീട് പരിശോധിക്കാനോ മൂത്രമൊഴിക്കാനോ  രാത്രി എഴുന്നേൽക്കുന്ന  ഓരോ വ്യക്തിയും *മൂന്നര മിനിറ്റ്* ശ്രദ്ധിക്കണം.  കാരണം ഇത് പ്രധാനപ്പെട്ടതാണു്.   *മൂന്നര മിനിറ്റ്* പെട്ടെന്നുള്ള മരണങ്ങളുടെ എണ്ണം വളരെയധികം കുറയ്ക്കും.   മിക്കപ്പോഴും ഇത് സംഭവിക്കുന്നു:  ആരോഗ്യവാനായി കാണപ്പെടുന്ന ഒരാൾ രാത്രിയിൽ മരിച്ചു എന്ന് ആളുകൾ പറയുന്നത് നാം പലപ്പോഴും കേൾക്കാറുണ്ട്.  എന്തുകൊണ്ടാണ് അദ്ദേഹം പെട്ടെന്ന് മരിച്ചത്? ' *മൂന്നര മിനിട്ടു്* 'ന്റെ പ്രാധാന്യം എന്ത്?   അർദ്ധരാത്രിയിൽ, മൂത്രമൊഴിക്കാനുള്ള ആഗ്രഹം നിങ്ങളെ ഉണർത്തുമ്പോൾ,  രാത്രിയിൽ നിങ്ങൾ കുളിമുറിയിൽ പോകാൻ തിരക്കിട്ടു എഴുന്നേൽക്കുമ്പോൾ തലച്ചോറിലേക്ക് രക്തയോട്ടം ഇല്ലാത്ത അവസ്ഥയിൽ ആയിരിക്കും. പെട്ടെന്ന് ഉയരുമ്പോൾ തലച്ചോറ് വിളർച്ചയും രക്തക്കുറവും മൂലം ഹൃദയസ്തംഭനവും ഉണ്ടാക്കും.   " *മൂന്നര മിനിറ്റ്* " പരിശീലിക്കാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു, അവ:   1. നിങ്ങൾ ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ, ആദ്യത്തെ ഒന്നര മിനിറ്റ് കിടക്കയിൽ തന്നെ തുടരുക;   2. അടുത്ത അര മിനിറ്റ് കിടക്കയിൽ ഇരിക്കുക;   3. നിങ്ങളുടെ കാലുകൾ താഴ്ത്തുക, അവസാന അര മിനിറ്റ് കട്ടിലിന്റെ അരികിൽ ഇരിക്കുക.   *മൂന്നര മിനിറ്റിനു* ശേഷം, നിങ്ങൾക്ക് വിളർച്ച മസ്തിഷ്കമുണ്ടാകില്ല, ഹൃദയം പരാജയപ്പെടില്ല, വീഴ്ചയ്ക്കും പെട്ടെന്നുള്ള മരണത്തിനും സാധ്യത കുറയുന്നു.   നിങ്ങളുടെ കുടുംബം, സുഹൃത്തുക്കൾ, പ്രിയപ്പെട്ടവർ എന്നിവരുമായി പങ്കിടുക.    ഇത് സംഭവിക്കുന്നതിനു് പ്രായം ഒരു ഘടകമേയല്ല.  (സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.)

സ്വകാര്യ ആശുപത്രികൾക്ക് മാർഗനിർദ്ദേശം: നിരക്ക് പ്രദർശിപ്പിക്കണം ചികിത്സ നിഷേധിക്കരുത്.

 തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളടക്കം സേവനങ്ങൾക്കും ചികിത്സയ്ക്കുമുള്ള ഫീസ് നിരക്കുകളും പാക്കേജുകളും പൊതുജനങ്ങൾ കാണുന്ന രീതിയ...