123

[ 1 apple a day - no doctor, 1 tulsi leaf a day - no cancer, 1 lemon a day- no fat, 1 cup of milk a day - no bone problems. 3 litres water a day - no diseases.] കേരളത്തിലെ ആകാശ വാണി നിലയങ്ങൾ സംയുക്തമായി സംപ്രേഷണം ചെയ്യുന്ന. ഡോക്ടറോട് ചോദിക്കാം തൽസമയ ഫോൺ ഇന് പരിപാടി ശനിയഴ്ചാ രാവിലെ 11 മുതൽ 12 വരെ വിളികേണ്ട നംബർ1707066. ഔട്ട്‌ ഓഫ് തൃശൂർ; 0487 Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health"

Sunday, November 30, 2025

പണമില്ലാത്തതിന്റെ പേരിൽ ആശുപത്രികൾ ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി

 പണമോ രേഖകളോ ഇല്ല എന്നതിന്റെ പേരിൽ ഒരു ആശുപത്രിയും ജീവൻ രക്ഷിക്കുന്നതിന് സഹായകമായ പ്രാഥമിക ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി. മെച്ചപ്പെട്ട ചികിത്സ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റണമെങ്കിൽ, സുരക്ഷിതമായ മാറ്റം ആദ്യമെത്തിക്കുന്ന ആശുപത്രി ഉറപ്പാക്കണം. രോഗികൾക്ക് കൃത്യമായ രേഖകൾ നൽകണമെന്നും ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരിയും വി.എം.ശ്യാംകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സംസ്ഥാനത്തെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ ചില വ്യവസ്ഥകൾ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ശരിവച്ചിരുന്നു. ഇതിനെതിരെ സ്വകാര്യ ആശുപത്രികൾ അടക്കം നൽകിയ അപ്പീല്‍ പരിഗണിച്ച ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവയ്ക്കുകയും കൂടുതൽ വ്യവസ്ഥകൾ ഉള്‍പ്പെടുത്തുകയും ചെയ്തു. 

ഒരു രോഗിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഡിസ്ചാർജ് സമ്മറിക്കൊപ്പം ഇസിജി, എക്സ്–റേ, സിടി സ്കാൻ ഉൾപ്പെടെ എല്ലാ റിപ്പോർട്ടുകളും രേഖകളും രോഗിക്കു കൈമാറണം. എല്ലാ ആശുപത്രികളിലും റിസപ്‌ഷൻ/അഡ്മിഷൻ ഡെസ്ക്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിൽ മലയാളത്തിലും ഇംഗ്ലിഷിലും സേവനങ്ങൾ ഉണ്ടായിരിക്കണം. സാധാരണയുള്ള ചികിത്സ, പാക്കേജ് എന്നിവയുടെ അടിസ്ഥാന നിരക്കും പ്രദർശിപ്പിക്കണം. അപ്രതീക്ഷിതമായുണ്ടാകുന്ന സങ്കീർണതകൾ, നടപടി ക്രമങ്ങൾ എന്നിവ വേർതിരിച്ചുണ്ടാകുമെന്ന് ഇതോടൊപ്പം അറിയിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

പ്രധാന സൗകര്യങ്ങൾ, ബെഡ് വിഭാഗങ്ങൾ, ഐസിയു/ഒടി എന്നിവയുടെ ലഭ്യത, ലാബോറട്ടി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, ആംബുലൻസ്, ആവശ്യമായ മെഡിക്കൽ വിവരങ്ങൾ 72 മണിക്കൂറിനുള്ളിൽ ലഭ്യമാകൽ ഉൾപ്പെടെയുള്ള രോഗിയുടെ അവകാശങ്ങൾ ആശുപത്രിയിൽ പ്രദർശിപ്പിക്കണം. പരാതികളുണ്ടെങ്കിൽ നൽകേണ്ടയാളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവയും ജില്ലാ റജിസ്റ്ററിങ് അതോറിറ്റി/ഡിഎംഒ ഹെൽപ് ലൈൻ വിശദാംശങ്ങൾ എന്നിവയും നൽകണമെന്നും ഉത്തരവിൽ പറയുന്നു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിൽ നിർദേശിച്ചിരിക്കുന്നതിന് അനുസരിച്ച് ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ഉൾപ്പെടെ എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങൾ നൽകണം. 

നേരത്തെ, ചികിത്സ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലിഷിലും ആശുപത്രികളിൽ ഉൾപ്പെടെ എല്ലാവർക്കും കാണാനാവും വിധം പ്രദർശിപ്പിക്കണമെന്നത് അടക്കമുള്ള കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് (റജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) നിയമവും ചട്ടങ്ങളും ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഈ നിയമത്തിലെയും ചട്ടങ്ങളിലെയും ചില വ്യവസ്ഥകൾ ചോദ്യം ചെയ്താണ് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, ഐഎംഎ സംസ്ഥാന ഘടകം, മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ തുടങ്ങിയവർ കോടതിയെ സമീപിച്ചത്. 

Thursday, November 27, 2025

പണമില്ലെന്ന പേരിൽ അത്യാസന്ന ചികിത്സ നിഷേധിക്കരുത്, സ്വകാര്യ ആശുപത്രികൾക്കും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി.

കൊച്ചി: അത്യാസന്ന നിലയിൽ എത്തുന്നവരുടെ ജീവൻ രക്ഷിക്കാനാവശ്യമായ അടിയന്തര ചികിത്സ നൽകുന്നതിൽ ഒരാശുപത്രിയും വീഴ്ച വരുത്താൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പണം മുൻകൂർ ലഭിച്ചില്ലെന്ന് സ്വാകാര്യ ആശുപത്രികളും നിഷ്കർഷിക്കരുത്. രേഖകൾ കൈവശമില്ലെന്ന കാരണത്താലും ചികിത്സ നിഷേധിക്കരുത്. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് ഇവരെ മാറ്റുമ്പോൾ സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരിയും വി.എം. ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

2018ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമവും ചട്ടങ്ങളും ശരിവച്ച സിംഗിൾബെഞ്ച് ഈ ഉത്തരവ് ചോദ്യംചെയ്യുന്ന അപ്പീലുകൾ തള്ളിക്കൊണ്ടാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും ഐ.എം.എ കേരളഘടകവുമടക്കമാണ് അപ്പീലുകൾ നൽകിയിരുന്നത്.

സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമം ഭരണഘടനയ്ക്ക് അനുസൃതമാണെന്നും രാജ്യാന്തര നിലവാരത്തിന് അനുയോജ്യമാണെന്നും കോടതി നിരീക്ഷിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ ആശുപത്രികൾക്കും ഉത്തരവ് ബാധകമാണ്.

ആശുപത്രികളിലും ബന്ധപ്പെട്ട വെബ്സൈറ്റുകളിലും ചികിത്സാഫീസും പാക്കേജുകളുടെ തുകയും രോഗികളുടെ അവകാശങ്ങളുടെ വിവരങ്ങളും പ്രദർശിപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും അറിയിപ്പുകൾ നൽകണം. എല്ലാ ആശുപത്രികളിലെയും ജീവനക്കാരുടെ സമഗ്ര വിവരങ്ങൾ രജിസ്ട്രേഷൻ അതോറിട്ടിക്ക് സമർപ്പിക്കണം.

ചികിത്സാന്യൂനത സംബന്ധിച്ച പരാതികൾ ഉപഭോക്തൃകോടതിയിലും തട്ടിപ്പ്, വഞ്ചനാപരാതികൾ പൊലീസിലും സമർപ്പിക്കാം. ഗുരുതരസ്വഭാവമുള്ള പരാതികൾ രോഗികൾക്ക് ചീഫ് സെക്രട്ടറിക്കോ സംസ്ഥാന പൊലീസ് മേധാവിക്കോ നേരിട്ട് നൽകാമെന്നും കോടതി വ്യക്തമാക്കി. എല്ലാ സ്ഥാപനങ്ങളും നിർദ്ദേശങ്ങൾ പാലിക്കുമെന്ന ഉറപ്പ് ജില്ല രജിസ്ട്രേഷൻ അതോറിട്ടിക്ക് 30 ദിവസത്തിനകം രേഖാമൂലം നൽകണം. അതോറിട്ടി 60 ദിവസത്തിനകം പരിശോധന നടത്തി വീഴ്ച വരുത്തുന്നവർക്കെതിരേ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി.

*ബില്ലും റിപ്പോർട്ടും കൈമാറണം*

1. ലഭ്യമായ സേവനങ്ങളും ഫീസ് വിവരങ്ങളും ആശുപത്രിയിലും വെബ്സൈറ്റിലും നൽകണം. ബ്രോഷറുകളും ഇറക്കണം.

2. കിടക്കകൾ, ഐ.സി.യു, ആംബുലൻസ് തുടങ്ങിയ വിവരങ്ങളും ഫോൺ നമ്പറുകളും പ്രദർശിപ്പിക്കണം 

3. ബില്ലുകൾ, സ്കാനിംഗ് തുടങ്ങിയ പരിശോധനാറിപ്പോർട്ടുകൾ എന്നിവയെല്ലാം ഡിസ്ചാർജ് സമയത്ത് കൈമാറണം.

*പരാതി പരിഹാരം നിർബന്ധം*

പരാതി പരിഹാര സംവിധാനം എല്ലാ ആശുപത്രികളിലും നിർബന്ധമാണ്. പരാതി നൽകേണ്ട ഉദ്യോഗസ്ഥന്റെ പേര്, ഫോൺനമ്പർ, ഇ-മെയിൽ, ഡി.എം.ഒ ഹെൽപ്‌ ലൈൻ നമ്പറുകൾ എന്നിവ പ്രദർശിപ്പിക്കണം. പരാതിക്ക് രസീത് നൽകുകയും ഏഴുദിവസത്തിനകം തീർപ്പാക്കുകയും വേണം. പ്രതിമാസ റിപ്പോർട്ട് ഡി.എം.ഒയ്ക്ക് സമർപ്പിക്കണം. തീർപ്പാകാത്ത പരാതികൾ ജില്ല രജിസ്ട്രേഷൻ അതോറിട്ടിയുടെ (ഹെൽത്ത്) തീർപ്പിന് വിടണം. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ആശുപത്രികളുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാം. പരാതിക്കാർക്ക് സിവിലായും ക്രിമിനലായും പരിഹാരം തേടാം.

Saturday, November 22, 2025

കടയിലിരിക്കുന്ന ബീഫ് ഫ്രഷാണോയെന്ന് എങ്ങനെ ഉറപ്പിക്കും...?

ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കാം...

ബീഫ് ഒരു വികാരമാണെങ്കിലും ഭക്ഷ്യവിഷബാധയോ വയറിന് അസ്വസ്ഥതയോ ഉണ്ടാകുമോ എന്ന ആശങ്ക കൊണ്ട് പലരും ബീഫ് വാങ്ങുന്നത് ഈ അടുത്ത കാലത്ത് കുറച്ചിട്ടുണ്ട്. സ്വന്തമായി ബീഫ് കടയില്‍ ചെന്ന് വാങ്ങിയാലും സ്വന്തം അടുക്കളില്‍ പാകം ചെയ്താലും ഭക്ഷ്യവിഷബാധയുണ്ടാകുമോ എന്ന് ആളുകള്‍ ഭയക്കുന്നത് കടയിലിരിക്കുന്ന ബീഫിന് എത്ര പഴക്കമുണ്ടെന്നറിയാന്‍ യാതൊരു മാര്‍ഗവുമില്ലാത്തതിനാലാണ്. വിദഗ്ധര്‍ നടത്തിയ പഠനത്തിലൂടെ തെളിയിക്കപ്പെട്ട ഈ ആറ് കാര്യങ്ങള്‍ നോക്കി ഉറപ്പുവരുത്തിയാല്‍ സുരക്ഷിതമായി ബീഫ് വാങ്ങാം.

1. നിറം

ഏറ്റവും ഫ്രഷായ ബീഫിന് ചെറിയുടേതിന് സമാനമായ ചുവപ്പ് നിറമായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മയോഗ്ലോബിന്‍ എന്ന പ്രോട്ടീനാണ് ബീഫിന് ആ നിറം നല്‍കുന്നത്. എന്നാല്‍ പുറത്തെ ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഈ ചുവപ്പ് നിറം ബ്രൗണിലേക്ക് മാറാന്‍ തുടങ്ങുന്നു. നല്ല ഇരുണ്ട ബ്രൗണ്‍ നിറത്തിലേക്ക് ബീഫ് മാറിയെങ്കില്‍ അത് വാങ്ങാതിരിക്കുകയാകും നല്ലത്. ബീഫില്‍ ഫുഡ് കളര്‍ ഉപയോഗിക്കാറില്ല എന്നതിനാല്‍ തന്നെ നിറം നോക്കി നമ്മുക്ക് കാലപ്പഴക്കം എളുപ്പത്തില്‍ മനസിലാക്കാം.

2. മാര്‍ബിളിങ്

നന്നായി കഴുകി വൃത്തിയാക്കി മുറിച്ചുവച്ചിരിക്കുന്ന ബീഫിന്റെ പ്രതലത്തില്‍ കാണുന്ന വെളുത്ത പാടുകളുടെ ഘടന വിലയിരുത്തി നമ്മുക്ക് ബീഷ് ഫ്രഷാണോ എന്ന് പരിശോധിക്കാം. മാംസത്തിലെ കൊഴുപ്പിന്റെ വിന്യാസമാണ് ബീഫിന് മാര്‍ബിള്‍ സമാനമായ രൂപം നല്‍കുന്നത്. ബീഫിലുള്ള കൊഴുപ്പിന്റെ മാര്‍ബിളിംഗ് കൂടുതലാണെങ്കില്‍ അത് നല്ല ഗുണമേന്മയുള്ളതാണെന്ന് ഉറപ്പിക്കാം.

3. ടെക്ചര്‍

ഒന്ന് തൊടുമ്പോള്‍ തന്നെ കുഴഞ്ഞ് പോകുന്ന തരത്തില്‍ വളരെ സോഫ്റ്റായ ബീഫാണ് മുന്നില്‍ കാണുന്നതെങ്കില്‍ അത് ഒഴിവാക്കുകയാണ് നല്ലത്. നല്ല ഡ്രൈയായ, ഉറച്ച മാംസമാണ് നല്ലതെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

4. വില

വളരെക്കുറഞ്ഞ വിലയില്‍ ബീഫ് ലഭിക്കുമെന്ന് പരസ്യങ്ങളില്‍ കണ്ടാല്‍ ആലോചനയില്ലാതെ എടുത്ത് ചാടാതിരിക്കുക. അത് ഗുണമേന്മ കുറഞ്ഞ ബീഫാകാന്‍ സാധ്യതയുണ്ട്. നന്നായി നോക്കി ഉറപ്പുവരുത്തിയിട്ട് മാത്രം ബീഫ് വാങ്ങുക.

5. നിങ്ങളുടെ ആവശ്യം

എന്തിനാണ് ബീഫ് നിങ്ങള്‍ വാങ്ങുന്നത് എന്നതിനെ അടിസ്ഥാനമാക്കി വേണം ബീഫ് തെരഞ്ഞെടുക്കാന്‍. നന്നായി വേവിച്ച് സ്റ്റൂ പോലെയുള്ളവ തയാറാക്കാനാണെങ്കില്‍ ഗുണമേന്മ അല്‍പ്പം വിട്ടുവീഴ്ച നടത്തിയാലും കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാകില്ല. എന്നാല്‍ ഗ്രില്‍ ചെയ്യുന്നതിനാണെങ്കില്‍ നല്ല ഗുണമേന്മയുള്ള ബീഫ് നോക്കി തെരഞ്ഞെടുത്തില്ലെങ്കില്‍ പണി പാളും.

*6. കാലാവധി*

വൃത്തിയാക്കി പാക്കറ്റില്‍ ലഭിക്കുന്ന ബീഫാണെങ്കില്‍ പാക്ക് ചെയ്ത തിയതിയും ഉപയോഗിക്കാനാകുന്ന പരമാവധി കാലാവധിയും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. കാലാവധി കഴിഞ്ഞ് ഒരു ദിവസം പോലും ബീഫ് ഉപയോഗിക്കരുത്. കൃത്യമായി പാക്ക് ചെയ്യാത്ത ബീഫാണെങ്കില്‍ അത് കടയിലെത്തിയ തിയതി കൃത്യമായി ചോദിച്ച് മനസിലാക്കണം. ആവശ്യത്തിലധികം ബീഫ് വാങ്ങി കാലങ്ങളോളം ബീഫ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ശീലം ഒഴിവാക്കണം.

പണമില്ലാത്തതിന്റെ പേരിൽ ആശുപത്രികൾ ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി

 പണമോ രേഖകളോ ഇല്ല എന്നതിന്റെ പേരിൽ ഒരു ആശുപത്രിയും ജീവൻ രക്ഷിക്കുന്നതിന് സഹായകമായ പ്രാഥമിക ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി. മെച്ചപ്പെട്ട...